ജീവിതം പ,ട്ടി ന,ക്കി,യത് പോലെ എന്നൊക്കെ പറയില്ലേ ഏതാണ്ട് ആ അവസ്ഥയാണ് ഞാനിപ്പോൾ ! ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് രഞ്ജിനി ഹരിദാസ് !

മലയാളികൾക്ക് വളരെ പരിചിതമായ ആളാണ് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. അതുവരെ നമ്മൾ കണ്ടിരുന്ന ടെലിവിഷൻ പരിപാടികളിലെ അവതാരക ശൈലിയെ പാടെ തുടച്ച് മാറ്റിക്കൊണ്ട് പുതിയ രീതിയിലുള്ള അവതരണ ശൈലി കൊണ്ടുവന്ന ആളാണ് രഞ്ജിനി. രഞ്ജിനി തന്റെ അഭിപ്രായങ്ങൾ ശക്തമായി തുറന്ന് പറയുന്ന കൂട്ടത്തിൽ ആയതുകൊണ്ട് തന്നെ ഇന്ന് താരത്തിന് നിരവധി ഹേറ്റേഴ്സും ഉണ്ട്.  ഒരു കാലത്തെ സൂപ്പർ ഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ സ്റ്റാർ സിംഗറിൽ അവതാരകയും മലയാളികൾക്ക് മുന്നിൽ വന്ന ആളാണ് രഞ്ജിനി, ഉറച്ച തീരുമാനങ്ങളും ശക്തമായ തുറന്ന് പറച്ചിലും എക്കാലവും രഞ്ജിനിയെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തയാക്കിയിരുന്നു.

അടുത്തിടെ തന്റെ അടുത്ത സുഹൃത്ത് ശരത്തുമായി താൻ പ്രണയത്തിലാണ് എന്നും വിവാഹം കഴിക്കാൻ ഞങ്ങൾക്ക് ആഗ്രഹം വരുമ്പോൾ മാത്രമേ തങ്ങൾ വിവാഹിതരാകു എന്നും രഞ്ജിനി തുറന്ന് പറഞ്ഞിരുന്നു. കൂടാതെ തന്റെ അനിയന്റെ വിവാഹം നടത്തികൊടുത്തതും രഞ്ജിനി തന്നെ ആയിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ രഞ്ജിനി ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തനിക്ക് മിഡില് ലൈഫ് ക്രൈസസിന്റെ ലക്ഷണങ്ങള് ഉണ്ട് എന്നാണ് രഞ്ജിനി പറയുന്നത്.

എല്ലാ മനുഷ്യരിലും സംഭവിക്കുന്ന ഒരു കാര്യമാണ്, അത് പക്ഷെ ചിലരുടെ ലൈഫിൽ വളരെ കാര്യമായി ബാധിക്കും, മധ്യവയസ്സില് തോന്നുന്ന ചില വിരക്തികളാണ് മിഡില് ലൈഫ് ക്രൈസസ്. അത് 40 മുതല് 60 വരെ നീണ്ടു നില്ക്കും. അതിന്റെ പ്രധാന ലക്ഷങ്ങൾ എന്നുവെച്ചാൽ എല്ലാം നിഷേധിയ്ക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. താന് പ്രായമാവുന്നു എന്നതിന് എതിരെ പോരാടാനോ അത് നിഷേധിക്കാനോ ശ്രമിയ്ക്കുമ്പോഴാണ് ഇത് സംഭവിയ്ക്കുന്നത്. എല്ലാത്തിനോടും ദേഷ്യം തോന്നുക, എല്ലാം ആവര്ത്തിച്ച് ചെയ്യുക, എല്ലാത്തില് നിന്നും ഉൾവലിയുക, ആൾക്കാരെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട്, എപ്പോഴും ഒതുങ്ങി കൂടാനുള്ള ഒരു തോന്നൽ.   വിഷാദം അനുഭവപ്പെടുക, താത്പര്യ കുറവ് തോന്നുക എന്നൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ.

ഇതിൽ രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ, ഞാന് ഇപ്പോൾ  കടന്ന് പോകുന്ന അവസ്ഥയെ കുറിച്ച് എനിക്ക് പറയാൻ  പറ്റുന്നില്ല.  അതായത് ഈ  ജീവിതം പട്ടി നക്കിയത് പോലെ എന്നൊക്കെ പറയില്ലേ ഏതാണ്ട് ആ അവസ്ഥയാണ്. ഒന്നിനോടും എനിക്ക് താത്പര്യം ഇല്ല. വീട്ടിലേക്ക് പോകാനേ തോന്നുന്നില്ല. എപ്പോഴും യാത്രകള് തന്നെ ചെയ്താല് മതി. എനിക്ക് ഒറ്റയ്ക്ക് ഇരിക്കണം എന്നൊക്കെ തോന്നുന്നു. എനിക്ക് നാല്പത് വയസ്സുണ്ട്. നാല്പത് മുതലാണ് മിഡില് ലൈഫ് ക്രൈസസ് വന്ന് തുടങ്ങുന്നത്. വിഷാദ രോഗത്തെക്കാള് ഭേദമാണ് മിഡില് ലൈഫ് ക്രൈസസ്. കുറച്ച് വര്ഷം കഴിഞ്ഞാല് പോകുമല്ലോ. എന്റെ പ്രധാന പ്രശ്നം എന്താണെന്ന് വച്ചാല് എനിക്ക് ജീവിതത്തില് ഇപ്പോള് ഒരു ലക്ഷ്യ ബോധം ഇല്ല എന്നതാണ്’ എന്നാണ് രഞ്ജിനി പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *