കുടുബ വിശേഷങ്ങളുമായി രഞ്ജിനി ഹരിദാസ് !!!
മലയാളികൾക്ക് ഏറെ സുപരിചിതയായ ആളാണ് രഞ്ജിനി ഹരിദാസ്, ഒരു കാലത്തെ സൂപ്പർ ഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ സ്റ്റാർ സിംഗറിൽ അവതാരകയും മലയാളികൾക്ക് മുന്നിൽ വന്ന ആളാണ് രഞ്ജിനി, ഉറച്ച തീരുമാനങ്ങളും ശക്തമായ തുറന്ന് പറച്ചിലും എക്കാലവും രഞ്ജിനിയെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തയാക്കിയിരുന്നു. നമ്മൾ അതുവരെ കണ്ടു മടുത്ത അവതാരകാരിൽനിന്നും ഏറെ വ്യതസ്തമായ അവതരണവും ഇംഗ്ലീഷും മലയാളവും ഇടകലർത്തിയുള്ള സംസാരവും ഏവരെയും ആകർഷിക്കുന്ന ഒന്നായിരുന്നു, എന്നിരുന്നാലും അന്നും ചിലർ രഞ്ജിനിയെ അംഗീകരിച്ചിരുന്നില്ല, ജഗതി ശ്രീകുമാർ ഉൾപ്പടെ പലരും അവരുടെ അവതരണത്തെ പരസ്യമായി പൊതു വേദിയിൽ ആക്ഷേപിച്ചിരുന്നു….
വളരെ ബോൾഡായ രഞ്ജിനി ഇപ്പോഴും അവിവാഹിതയാണ്, താനും തന്റെ അമ്മയും സഹോദരനും അടങ്ങുന്ന തന്റെ കൊച്ച് കുടുംബത്തിൽ താരം സന്തോഷവതിയാണെന്നും തനിക്ക് ഒരു വിവാഹത്തിനുള്ള പക്വത ഇപ്പോഴും കൈവന്നിട്ടില്ലനും, വ്യക്തിപരമായി നമ്മൾ ആരാണെന്ന് അറിഞ്ഞിട്ടുവേണം വിവാഹത്തിന് തയ്യാറാകേണ്ടതയെന്നും രഞ്ജിനി പറയുന്നു.
സോഷ്യൽ മീഡിയിൽ വളരെ സജീവമായ രഞ്ജിനിക്ക് ഒരു യുട്യൂബ് ചാനൽ ഉണ്ട്, ആ ചാനലിൽ ഇപ്പോൾ രഞ്ജിനിയും അമ്മയും കൂടി ചില കുടുംബ വിശേഷങ്ങൾ തുറന്ന് പറയുന്ന വിഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ സംസാര വിഷയം.. 20ാം വയസിലാണ് അമ്മ വിവാഹിതയാവുന്നത്. പക്ഷേ അമ്മയുടെ മുപ്പതാമത്തെ വയസ്സില്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ അച്ഛന്‍ മരിക്കുകയും ചെയ്തു, എന്തുകൊണ്ട് ഒരു രണ്ടാം വിവാഹത്തെപ്പറ്റി ചിന്തിച്ചില്ല എന്നത് ‘അമ്മ തന്നെ പറയും എന്ന് രഞ്ജിനി പറയുന്നു..
അമ്മയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു, അദ്ദേഹം മരിക്കുമ്പോൾ എനിക്ക് രണ്ടു മക്കൾ ഉണ്ടായിരുന്നു, ഞാൻ അന്ന് എന്നെക്കാൾ ഉപരി അവരുടെ ജീവിതത്തിനാണ് അന്ന് പ്രധാന്യം നൽകിയത്, വേറൊരാള്‍ വേണമെന്നോ കൂട്ടില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നോ തോന്നിയിട്ടില്ല, എനിക്ക് ഏറ്റവും വലിയ ശ്കതിയായി എന്റെ അച്ഛനും അമ്മയും എന്റെ കൂടെ ഉണ്ടായിരുന്നു അതുകൊണ്ട് മാത്രമാണ് എനിക്ക് അന്ന് അത്ര ശക്തയായി നിലനിൽക്കാൻ സാദിച്ചതെന്നും രഞ്ജിനിയുടെ അമ്മ പറയുന്നു…
എന്നാൽ രഞ്ജിനി പറയുന്നു താൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്റെ അമ്മുമ്മ തന്റെ അടുത്തുവന്ന് പറഞ്ഞു, രഞ്ജു അമ്മയെ നമുക്ക് രണ്ടാമതും വിവാഹം കഴിപ്പിക്കാമെന്ന്’, പക്ഷേ ഞാന്‍ സമ്മതിച്ചില്ല. നിങ്ങളത് ചെയ്യാന്‍ പാടില്ല. കാരണം എനിക്കത് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു.’ തന്റെ അച്ഛന്റെ സ്ഥാനത്ത് വേറൊരാൾ, അന്യനായ ഒരാൾ ഞങ്ങളുടെ കുടുംബത്തിൽ എനിക്ക് ആ പ്രായത്തിൽ അതൊന്നും ഉൾകൊള്ളാൻ സാധിക്കില്ലായിരുന്നു, അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ എന്നെ ഹോസ്റ്റലില്‍ കൊണ്ട് വിടൂ, ഈ വീട്ടില്‍ ഞാന്‍ നില്‍ക്കില്ലെന്നും താൻ പറഞ്ഞിരുന്നു എന്നും രഞ്ജിനി പറയുന്നു….
പക്ഷെ ഞാൻ വലുതായപ്പോൾ കാര്യങ്ങൾ ഒക്കെ വ്യക്തത വന്നപ്പോൾ ഞാൻ പറഞ്ഞു ‘അമ്മ അമ്മക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ചോളു, പക്ഷെ ‘അമ്മ ഈ ലൈഫിൽ വളരെ സന്തോഷവതിതയായിരുന്നു എന്നും രഞ്ജിനി പറയുന്നു…..
Leave a Reply