ഇനി ഞാൻ ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കില്ല ! രഞ്ജിനി ഹരിദാസ് !!

മലയാളികൾക്ക് ഏറെ പ്രിയ്യങ്കരിയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്, ഇതുവരെ ഉണ്ടായിരുന്ന അവതാരകർക്ക് പുത്തൻ മാനം നൽകിയ അവതാരകയാണ് രഞ്ജിനി.. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളിക്ക് മുന്നിൽ വന്ന താരം മലയാളവും ഇഗ്ളീഷു ഇടകലർത്തിയുള്ള സംസാരവും, ഏവരെയും ആകർഷിച്ചു, അവതാരക മാത്രകമല്ല താൻ ഒരു മികച്ച അഭിനേത്രികൂടിയാണെന്നു അവർ തെളിച്ചിരുന്നു, നിരവധി മലയാളം ചിത്രങ്ങളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്നു, ഗീതം, ചൈന ടൌൺ, തത്സമയം ഒരു പെൺകുട്ടി, എൻട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു….

നടി, അവതാരക എന്നിവ കൂടാതെ അവർ മികച്ചൊരു ഗായികകൂടിയായിരുന്നു, നിരവധി സാമൂഹ്യ പ്രേശ്നങ്ങളിൽ അവർ തുറന്ന അഭിപ്രായങ്ങൾ രേഖപെടുത്താറുണ്ട്,  ഇപ്പോൾ അത്തരത്തിൽ ഒരു പോസ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുയാണ്, കഴിഞ്ഞ ദിവസം പെണ്‍കുട്ടികളും സ്ത്രീകളും ‘റിപ്പ്ഡ് ജീന്‍സ്’ ധരിക്കുന്നത് പശ്ചാത്യ സംസ്‌കാരത്തെ അന്ധമായി അനുകരിക്കലാണെന്നുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്തിന്റെ പ്രസ്താവന വിവാദമായിരുന്നു….

ഇപ്പോഴിതാ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയെ പരസ്യമായിട്ട് കളിയാക്കുന്ന രീതിയിലുള്ള ഒരു പോസ്റ്റാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്, ‘റിപ്പ്ഡ് ജീന്‍സ് ധരിക്കുന്നത് അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ചെയ്യുന്നത് നമ്മുടെ സംസ്‌കാരത്തില്‍ ഒരു ദുശ്ശകുനമാണെന്ന് മനസിലാക്കിയത് ഇപ്പോഴാണ്.’ എന്നാണ് രഞ്ജിനി പറഞ്ഞിരികക്കുന്നത്, അതിനോടൊപ്പം അവർ വളരെ ഗ്ലാമറായ  പര്‍പ്പിള്‍ നിറത്തിലുള്ള ഒരു ഗൗണ്‍ ധരിച്ച്‌ കസേരയിലിരിക്കുന്ന ചിത്രങ്ങളും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്. താന്‍ തന്റെ മുറി വൃത്തിയാക്കാനും കൂടി തീരുമാനിച്ചിട്ടുണ്ടെന്നും നടി പറയുന്നുണ്ട്.

ഇതുവരെയും വിവാഹിതയല്ലാതെ താരത്തിനു നിരവധി ആരാധകരുണ്ട്, ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗോസിപ്പുകൾ സോഷ്യൽ മീഡിയിൽ നടന്നിരുന്നു അന്നൊന്നും താരം ഇതിനോട് പ്രതികരിച്ചിരുന്നില്ല പിന്നീട് സ്വന്തം യൂ ട്യൂബ് ചാനൽ വഴി തനിക്ക് വിവാഹം കഴിക്കാൻ താത്പര്യം ഇല്ലെന്നും ഒറ്റക്ക് ജീവിച്ചാൽ എന്താണ് കുഴപ്പം എന്നും രഞ്ജിനി ചോദിച്ചിരുന്നു… കൂടാതെ അടുത്തിടെ താനൊരു പ്രണയത്തിലാണാനും താരം വെളിപ്പെടുത്തിയിരുന്നു, 39 വയസ്സുള്ള തനിക്ക് ഇപ്പോഴാണ് ഒരു പ്രണയം ഉണ്ടായതെന്നും രഞ്ജിനി പറയുന്നു…  തന്റെ 14 മതി വയസുതുമുതൽ താൻ പ്രണയിക്കാൻ തുടങ്ങിയതാണെന്നും ഓരോ പ്രണയവും സംഭവിച്ചപ്പോൾ ഏറ്റവും ആത്മാർത്ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, എന്തൊക്കെയോ കാരണങ്ങളാൽ ഒന്നും സക്സസ് ആയില്ല എന്നും താരം തുറന്ന് പറഞ്ഞിരുന്നു…

വിവാദകൾക്ക് വിരാമമിട്ടുകൊണ്ട് താൻ 16 വർഷമായി തന്റെ സുഹൃത്തായിരുന്ന ശരത്തുമായിട്ടാണ് താൻ ഇപ്പോൾ പ്രണയത്തിൽ ആയതെന്നും രഞ്ജിനി വ്യക്തമാക്കി. അടുത്തിടെ സോഷ്യൽമീഡിയയിൽ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ് എന്നും രഞ്ജിനി തുറന്നു പറഞ്ഞു.  എന്നാൽ ശരത് വിവാഹിതനായിരുന്നു പക്ഷെ ഇപ്പോൾ ഒറ്റക്കാണെന്നും വിവാഹം ഉടനെ ഉണ്ടാകില്ലായെന്നും താരം തുറന്ന് പറഞ്ഞിരുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *