എന്റെ അമ്പിളി പോയി ! അവൾ എഴുതിയ ആ കവിതയും, ആ മൊബൈൽ ഫോണിലും ആണ് എന്റെ ഇപ്പോഴത്തെ ജീവിതം ടി ജി രവി പറയുന്നു !

മലയാളികളുടെ പ്രിയങ്കരനായ അഭിനേതാവാണ് നടൻ ടി ജി രവി. കഴിഞ്ഞ നാല് പതിറ്റാണ്ടായി അദ്ദേഹം ഒരു നടനായും നിർമ്മാതാവായും മലയാള സിനിമ രംഗത്ത് വളരെ സജീവമാണ്. 1944 മെയ് 16ന് തൃശ്ശൂര്‍ ജില്ലയിലെ മൂര്‍ക്കനിക്കരയിൽ ജനിച്ച അദ്ദേഹം നാടകലോകത്തു നിന്നാണ് സിനിമയിലേക്കെത്തിയത്. 1973 കാലഘട്ടം മുതൽ അദ്ദേഹം സിനിമാലോകത്തുണ്ട്. അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയായിരുന്നു സിനിമ രംഗത്ത് ചുവട് വെച്ചത്. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങി. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു നഷ്ടത്തെ കുറിച്ചും അതിനെ അതിജീവിച്ച് മുന്നോട്ട് പോകുന്നതിനെ കുറിച്ചും തുറന്ന് പറയുകയാണ് അദ്ദേഹം.

ടി ജി രവി എന്ന നടനെ കൂടുതലും വില്ലൻ വേഷങ്ങളിലാണ് പ്രേക്ഷകർ കണ്ടിരിക്കുന്നത്, ചാകര എന്ന ചിത്രത്തിലൂടെയാണ് വില്ലൻ വേഷത്തിന് തുടക്കം കുറിക്കുന്നത്.  കുറച്ചു നാളുകള്‍ അദ്ദേഹം  സിനിമ രംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട്  2006ല്‍ അമൃതം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് സുഭദ്ര എന്നാണ്. രഞ്ജിത്ത്, ശ്രീജിത്ത് എന്നിവരാണ് മക്കള്‍.  മകൻ ശ്രീജിത്തും ഇന്ന് മലയാളത്തിലെ ശ്രദ്ധേയ നടനാണ്.

സുഭദ്ര എന്നാണ് പേര് യെങ്കിലും രവിക്ക് അവർ അമ്പിളി ആയിരുന്നു. കൂടാതെ സുഭദ്ര ഒരു ഡോക്ടറായിരുന്നു. അതിലുപരി അവർ ഒരു കവയത്രി കൂടിയായിരുന്നു, താൻ കുത്തി കുറിക്കുന്ന കവിതകൾ അമ്പിളി രവിയെ ചൊല്ലി കേൾപ്പിക്കാറുണ്ടായിരുന്നു. പക്ഷെ ഒരു നാൾ സുഭദ്ര രവിയെ തനിച്ചാക്കി ഈ ലോകത്തുനിന്ന് വിടപറഞ്ഞു. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കരള്‍ മാറ്റിവയ്ക്കാൻ ചില തടസ്സങ്ങളുണ്ടായതോടെ അത് നടക്കാതെ പോയിരുന്നു.  ആ തീരാ നഷ്ടം സംഭവിച്ചതെ 2011 ൽ ആയിരുന്നു.

അമ്പിളിയുടെ വിയിക ശേഷം അമല മെഡിക്കല്‍ കോളേജിലെ ഏതാനും വിദ്യാ‍ർഥികളും ഡോക്ടര്‍മാരും വീട്ടിലെത്തിയപ്പോള്‍ അവിടുത്തെ ഒരു കോളേജ് മാഗസിന്‍ എനിക്ക് നൽകി. അതിൽ ‘വേരുകള്‍’ എന്ന പേരില്‍ അമ്പിളി എഴുതിയ ഒരു കവിതയുമുണ്ടായിരുന്നു. വായിച്ചു നോക്കിയപ്പോഴാണ് എനിക്ക് മനസിലായത്. ഈ കവിത ഞാൻ കണ്ടിരുന്നില്ല. താൻ ഇതുവരെ വായിക്കാത്ത കവിതയായിരുന്നു അത് എന്ന് അദ്ദേഹം ഓർക്കുന്നു.

‘വേരുകളില്ലാത്ത പാഴ്മരംപോലൊരു ജീവിതമിനിയെനിക്കെന്തിനാകാം…എന്ന് തുടങ്ങുന്ന ആ കവിത അദ്ദേഹം നമ്മുടെ വാനമ്പാടിയായ സാക്ഷാൽ ചിത്രയുടെ കൈകളിൽ കൊടുത്തിട്ട് പറഞ്ഞു ഈ കവിത ഒന്നുപാടി എനിക്ക് റെക്കോഡ് ചെയ്തുതരുമോ എന്ന്, കേട്ടപാടെ ചിത്ര അത് സ്വീകരിക്കുകയും ഒപ്പം ഒരു അപേക്ഷയും എന്നോട് പറഞ്ഞു, എനിക്ക് ദയവു ചെയ്ത് ഇതിന് പ്രതിഫലം തരരുത് എന്ന്. ശേഷം സണ്ണിമാഷ് കവിതയ്ക്ക് ഈണമിട്ടു, ചിത്ര പാടി റെക്കോര്‍ഡ് ചെയ്തു. ഇപ്പോൾ ഈ കവിത കേള്‍ക്കാത്ത ഒരു ദിവസം പോലും ഇപ്പോള്‍ ജീവിതത്തിലില്ല. കൂടാതെ തന്റെ അമ്പിളി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുമാണ്   ഇപ്പോഴെന്റെ തന്റെ ആത്മബലം, എന്നാണ് ടി.ജി രവി പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *