അന്നത്തെ നടിമാർ എനിക്കൊപ്പം ബെ,ഡ്‌,റൂം സീ,നു,കൾ ചോദിച്ച് വാങ്ങിയിരുന്നു ! അതിനു പിന്നിൽ ഒരു കാരണമുണ്ട് ! പക്ഷെ ചതി പറ്റിയത് അവിടെയാണ് ! ടിജി രവി പറയുന്നു !

ഒരു സമയത്ത് മലയാള സിനിമ ലോകത്തെ ശ്രദ്ധേയ നടനായിരുന്നു. പക്ഷെ മലയാളി പ്രേക്ഷകർ വളരെ വെറുപ്പോടെ നോക്കിക്കണ്ട ഒരു അഭിനേതാവ് കൂടിയായിരുന്നു അദ്ദേഹം, അതിനു പ്രധാന കാരണം അദ്ദേഹം ചെയ്തിരുന്നത് മുഴുവൻ വെറുപ്പും അറപ്പും ഉളവാക്കുന്ന വില്ലൻ കഥാപാത്രങ്ങൾ മാത്രമായിരുന്നു എന്നതുതന്നെയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടായി അദ്ദേഹം ഒരു നടനായും നിർമ്മാതാവായും മലയാള സിനിമ രംഗത്ത് വളരെ സജീവമാണ്. 1944 മെയ് 16ന് തൃശ്ശൂര്‍ ജില്ലയിലെ മൂര്‍ക്കനിക്കരയിൽ ജനിച്ച അദ്ദേഹം നാടകലോകത്തു നിന്നാണ് സിനിമയിലേക്കെത്തിയത്. 1973 കാലഘട്ടം മുതൽ അദ്ദേഹം സിനിമാലോകത്തുണ്ട്. അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയായിരുന്നു സിനിമ രംഗത്ത് ചുവട് വെച്ചത്. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങി.

ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് അദ്ദേഹം മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അന്യഭാഷയില്‍ നിന്നെത്തുന്ന നായികമാര്‍ തനിക്കൊപ്പം കിടപ്പറ രംഗങ്ങള്‍ ചോദിച്ചു വാങ്ങുമായിരുന്നു എന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്.. വാക്കുകൾ ഇങ്ങനെ, പുതിയതായി വരുന്ന പെണ്‍കുട്ടികള്‍ എന്റെ കൂടെ അഭിനയിക്കും, ചിലപ്പോള്‍ ആ സിനിമ ഹിറ്റാവും. പലപ്പോഴും അത് അന്യഭാഷാ നടിമാർ ആയിരിക്കും. തെലുങ്കില്‍ നിന്നൊക്കെ വരുന്നവരായിരിക്കും.

അങ്ങനെ അവർ എന്റെ കൂടെ അഭിനയിച്ചിട്ട് ആ സിനിമ വിജയിച്ച്‌ ഒരാള്‍ക്ക് പിന്നീട് കുറെ അവസരങ്ങള്‍ ലഭിച്ചു.. ഇത് ഇങ്ങനെ ഒരു സംസാരമായപ്പോൾ, അതിനു ശേഷം വരുന്ന ഇത്തരം പെണ്‍കുട്ടികളൊക്കെ രവി സാറിനൊപ്പം ഒരു ബെഡ്‌റൂം സീൻ കൊടുക്കുമോ എന്നാണ് ചോദിക്കുകയായിരുന്നു. അതായത് ഈ കുട്ടികൾ കരുതുന്നത് മുമ്പത്തെ നടിമാരൊക്കെ എന്റെ കൂടെ ബെഡ്‌റൂം സീനില്‍ അഭിനയിച്ചത് കൊണ്ടാണ് രക്ഷപ്പെട്ടത്. അതുകൊണ്ട് ഞങ്ങള്‍ക്ക് കൂടി കിട്ടിയാല്‍ ഞങ്ങളും പൊങ്ങി വരുമല്ലോ എന്നായിരുന്നു ധാരണ. അങ്ങനെ ഒരുപാട് ധാരണകള്‍ സിനിമയ്ക്ക് അകത്ത് ഉണ്ട് എന്നും അദ്ദേഹം പറയുന്നു.

ആദ്യമായി ഇന്റിമേറ്റ് രംഗം ചെയ്യുന്നത് കൊടുമുടി എന്ന സിനിമയിലാണ്, ഒരു പ്രമുഖ നടിയാണ് ഓപ്പോസിറ്റ് ഉണ്ടായിരുന്നത്. അവര്‍ എന്റെ അടുത്ത് വന്ന് നിന്നപ്പോള്‍ തന്നെ എന്റെ കയ്യും കാലും വിറച്ചു. അപ്പോള്‍ അവരാണ് അവിടെ പിടി, ഇവിടെ പിടി എന്നൊക്കെ പറഞ്ഞ് എനിക്ക് കോച്ചിങ് നല്‍കിയത്. അതനുസരിച്ച്‌ ഞാൻ ചെയ്തു. അതിനു ശേഷം പിന്നടങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. പിന്നീട് ആര്‍ക്കും എന്നെ സഹായിക്കേണ്ടി വന്നിട്ടില്ല’ എന്നും ടി.ജി രവി പറയുന്നു. അതുപോലെ ഭാര്യയുമായി സിനിമക്ക് പോയപ്പോൾ ഉണ്ടായ ഒരു സംഭവം ഉണ്ട്, അത് ഒരു സംവിധായകൻ ചതിച്ചതാണ്.

ഞാനും അവളും ഒരുമിച്ചാണ് സിനിമ ചെയ്തത്. ഞങ്ങൾ ഒന്നിച്ചാണ് പോയത്. ഞാൻ ചെയ്യാത്ത ഒരു പോഷൻ ബിറ്റ് ഇട്ട് കയറ്റി ആ സിനിമയുടെ സംവിധായകൻ. ഒരു ബെഡ്‌റൂം സീനായിരുന്നു അത്. അതിലെ വിരിപ്പ് മാത്രം കണ്ടാൽ മതി, ബാക്കിയെല്ലാം മദ്രാസിലുള്ള പിള്ളേർ ചെയ്യും. അതാണ് ഭാര്യ കാണാനിടയായത്. അവൾ കരഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി പോന്നു, അങ്ങനെ ആ ഡയറക്ടറെ ഞാൻ തല്ലി എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *