ഇത്രയുമൊക്ക ചെയ്തിട്ടും ഇവിടെ എനിക്ക് മാത്രം ഫാൻസ്‌ ഇല്ല ! അരികൊമ്പനും ചക്കകൊമ്പനും ഫാൻസ്‌ ഉണ്ട് ! പരിഹാസവുമായി ടിജി രവി !

മലയാള സിനിമക്ക് ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത നടനാണ് ടിജി രവി.  70 -80 കാലഘട്ടത്തിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയനായ ഒരു നടനാണ് ടി. ജി. രവി എന്നറിയപ്പെടുന്ന ടി.ജി. രവീന്ദ്രനാഥൻ. ബാലൻ കെ. നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലൻ വേഷങ്ങൾ അക്കാലത്തെ ചിത്രങ്ങളിൽ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ മകൻ ശ്രീജിത്ത് രവി ഇന്ന് സിനിമ രംഗത്ത് വളരെ സജീവമാണ്. വില്ലനായും, കൊമേഡിയനായും സഹ താരമായും ശ്രീജിത്ത് ഇതിനോടകം മലയാള സിനിമ രംഗത്ത് നിറസാന്നിധ്യമായി മാറിക്കഴിഞ്ഞു.

ടിജി രവിയും ഇപ്പോൾ അഭിനയ രംഗത്ത് സജീവമാണ്. മാളികപ്പുറമാണ് ഏറ്റവും അവസാനമായി റിലീസ് ചെയ്ത അദ്ദേഹത്തിന്റെ സിനിമ. ഇപ്പോഴിതാ ഒരു സാമൂഹ്യ വിഷയത്തെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അരിക്കൊമ്പനും ചക്കക്കൊമ്പനും ഫാൻസുണ്ട്, തനിക്ക് ഫാൻസില്ലെന്ന് നടൻ ടിജി രവി. ഇത്രയും നാൾ സിനിമയിൽ ബ,ലാ,ത്സം,ഗമൊ,ക്കെ ചെയ്ത് നടന്നിട്ടും ഇത്രയും ഫാൻസ് തനിക്കില്ലാത്തത് കഷ്ടമാമെന്നും ഇപ്പോൾ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, അരിക്കൊമ്പനും ചക്കക്കൊമ്പനും വന്നപ്പോൾ വൻവിവാദങ്ങളായിരുന്നു. ഇപ്പോൾ ആനയ്‌ക്ക് ഫാൻസ് ഉണ്ട്, എനിക്ക് ഫാൻസില്ല. എന്തൊരു കഷ്ടമാണല്ലേ. ഇത്രയും നാൾ ഞാൻ ഈ സിനിമയിലൊക്കെ ബ,ലാ,ത്സം,ഗമൊക്കെ ചെയ്ത് നടന്നിട്ട് എനിക്കുപോലും ഇത്ര ഫാൻസില്ല. അരിക്കൊമ്പന് നല്ല ഫാൻസ് ഉണ്ട്. അരിക്കൊമ്പന്റെ പേരിൽ പൈസവരെ പിരിക്കുന്നുണ്ട്. എന്നായിരുന്നു പരിഹാസരൂപേനെ ഉള്ള ടിജി രവിയുടെ വാക്കുകൾ.

ഏതായാലും അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ ഏറെ കൈയ്യടി നേടുകയാണ്, എന്നാൽ ഒരിക്കൽ സിനിമയിൽ അച്ഛന്റെ സിനിമകളെ കുറിച്ച് മകൻ ശ്രീജിത്ത് രവി പറഞ്ഞിരുന്നത് ഇങ്ങനെ, അച്ഛന്റെ ഒരു തൊഴിൽ എന്ന രീതിയിലാണ് ആ അഭിനയത്തെ ഞങ്ങൾ എല്ലാവരും കണ്ടിരുന്നത്. കാരണം വീട്ടിൽ വരുന്ന അച്ഛൻ അങ്ങനെയല്ല എന്ന പൂർണ്ണ ബോധ്യം ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ട്.

പണ്ടൊക്കെ  എന്റെ അ,മ്മയോട് പലരും ചോദിക്കുമായിരുന്നുവത്രെ, അച്ഛൻ ഇത്തരം ഈ ബ,ലാ,ത്സം,ഗ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ നിങ്ങൾക് ആർക്കും ഒന്നും തോന്നാറില്ലേ എന്ന്. അപ്പോൾ അമ്മ പറഞ്ഞ മറുപടി, ഇങ്ങനെ ആയിരുന്നു. ‘ഞാൻ ഒരു ഡോക്ടറാണ്. എന്റെ തൊഴിലിന്റെ ഭാഗമായി എനിക്ക് പലരുടെയും ന,ഗ്ന ശരീരങ്ങൾ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു തെറ്റ് അല്ല എങ്കിൽ, അദ്ദേഹം ചെയ്യുന്നതും അദ്ദേഹത്തിന്റെ തൊഴിലാണ്’ എന്നാണ്. അതാണ് ഞങ്ങളും കേട്ട് ശീലിച്ചത്. അതോടെ അത്തരം ചോദ്യക്കാരുടെ വാ അടഞ്ഞു എന്നും ശ്രീജിത്ത് പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *