അമ്മയുടെ ആ ഉത്തരമാണ് എല്ലാവരുടെയും വാ അടപ്പിച്ചത് ! വീട്ടിൽ വരുന്ന അച്ഛൻ അങ്ങനെയല്ല എന്ന ബോധ്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു ! ശ്രീജിത്ത് രവി
മലയാള സിനിമ രംഗത്തെ പ്രശസ്തനായ നടനാണ് ടി.ജി. രവി. 70 -80 കാലഘട്ടത്തിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയനായ ഒരു നടനാണ് ടി. ജി. രവി എന്നറിയപ്പെടുന്ന ടി.ജി. രവീന്ദ്രനാഥൻ. ബാലൻ കെ. നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലൻ വേഷങ്ങൾ അക്കാലത്തെ ചിത്രങ്ങളിൽ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ മകൻ ശ്രീജിത്ത് രവി ഇന്ന് സിനിമ രംഗത്ത് വളരെ സജീവമാണ്. വില്ലനായും, കൊമേഡിയനായും സഹ താരമായും ശ്രീജിത്ത് ഇതിനോടകം മലയാള സിനിമ രംഗത്ത് നിറസാന്നിധ്യമായി മാറിക്കഴിഞ്ഞു.
ശ്രീജിത്തിന്റെ സിനിമ ജീവിതത്തിൽ ഒരു വഴിത്തിരിവായത് ചാന്തുപൊട്ട് എന്ന സിനിമയായിരുന്നു. 2005 ലാണ് ശ്രീജിത്ത് അഭിനയ ജീവിതം തുടങ്ങിയത്, ശേഷം ഇതിനോടകം 25 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൺടെക് ടയർസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അദ്ദേഹം എക്സിക്യുട്ടീവ ഡയറക്ടർ ആണ്. ഇപ്പോഴിതാ അദ്ദേഹം തന്റെ അച്ഛനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. എനിക്ക് ബുദ്ധി വളർച്ചയും ഒക്കെ വരുന്നതിന് മുൻപേ തന്നെ അച്ഛൻ സിനിമയിലുണ്ട്. അച്ഛനും അമ്മയും ചേട്ടനും എല്ലാം ഒന്നിച്ചിരുന്ന് ആണ് ഞങ്ങൾ പലപ്പോഴും അച്ഛൻ അഭിനയിച്ച സിനിമകൾ കാണാറുള്ളത്. അതിൽ അച്ഛൻ സ്ത്രീകളെ ഉപദ്രവിയ്ക്കുന്നത് കാണുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. ഞങ്ങൾക്ക് അത് ശീലമായിരുന്നു.
പക്ഷെ അച്ഛന്റെ ഒരു തൊഴിൽ എന്ന രീതിയിലാണ് ആ അഭിനയത്തെ ഞങ്ങൾ എല്ലാവരും കണ്ടിരുന്നത്. കാരണം വീട്ടിൽ വരുന്ന അച്ഛൻ അങ്ങനെയല്ല എന്ന പൂർണ്ണ ബോധ്യം ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ട്. പണ്ട് എന്റെ അമ്മയോട് പലരും ചോദിക്കുമായിരുന്നുവത്രെ, അച്ഛൻ ഇത്തരം ഈ ബ,ലാ,ത്സം,ഗ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ നിങ്ങൾക് ആർക്കും ഒന്നും തോന്നാറില്ലേ എന്ന്. അപ്പോൾ അമ്മ പറഞ്ഞ മറുപടി, ഇങ്ങനെ ആയിരുന്നു. ‘ഞാൻ ഒരു ഡോക്ടറാണ്. എന്റെ തൊഴിലിന്റെ ഭാഗമായി എനിക്ക് പലരുടെയും ന,ഗ്ന ശരീരങ്ങൾ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു തെറ്റ് അല്ല എങ്കിൽ, അദ്ദേഹം ചെയ്യുന്നതും അദ്ദേഹത്തിന്റെ തൊഴിലാണ്’ എന്നാണ്. അതാണ് ഞങ്ങളും കേട്ട് ശീലിച്ചത്. അതോടെ അത്തരം ചോദ്യക്കാരുടെ വാ അടഞ്ഞു. ഇന്നും ടി ജി രവി അഭിനയ രംഗത്ത് വളരെ സജീവമാണ്.
ചാകര എന്ന ചിത്രത്തിലൂടെയാണ് വില്ലൻ വേഷത്തിന് തുടക്കം കുറിക്കുന്നത്. കുറച്ചു നാളുകള്‍ അദ്ദേഹം സിനിമ രംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് 2006ല്‍ അമൃതം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ സുഭദ്ര ഡോക്ടർ കൂടാതെ ഒരു കവയത്രി കൂടിയായിരുന്നു.
Leave a Reply