‘അവൾ ഇരുന്ന കസേര അനങ്ങിയിട്ടില്ല പത്രം ചുളുങ്ങിയിട്ടില്ല, ഞാൻ അവരോടു ചോദിച്ചു അവളെ ഞാൻ വന്ന ശേഷം എടുത്താൽ മതിയോയെന്ന്’ ! രേഖയെ കുറിച്ച് ഭർത്താവ് പറയുന്നു !

മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച അഭിനേത്രിയായണ് രേഖ. ചെയ്ത കഥാപാത്രങ്ങൾ എല്ലാം വളരെ ഗൃഹാതുരത്വം തുളുമ്പുന്ന ചിത്രങ്ങളായിരുന്നു. നീ വരുവോളം, ഉദ്യാനപാലകന്‍, യാത്രാ മൊഴി തുടങ്ങിയ മൂന്ന് ചിത്രങ്ങളാണ് താരം ചെയ്തിരുന്നത്. പക്ഷെ അകാലത്തിൽ രേഖ നമ്മളെ വിറ്റുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഇപ്പോഴും രേഖയുടെ ഓർമകളിൽ തന്റെ ബാക്കി ജീവിതം വേദനിച്ചു കഴിയുന്ന ഒരു മനുഷ്യനുണ്ട് അവരുടെ ഭർത്താവ് മോഹൻ കൃഷ്ണൻ. അദ്ദേഹത്തിന്റെ വാക്കുകൾ നമ്മളെ ആ ഓർമ്മകളിലേക് കൂട്ടികൊണ്ടു പോകും.

ഞാനും രേഖയും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു, അതുകൊണ്ടു തന്നെ എന്റെ ആലോചന മുടക്കാൻ പലരും ശ്രമിച്ചിരുന്നു. പെണ്ണ് കാണാൻ വന്ന ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് അവളെ ഒരുപാട് ഇഷ്ടപ്പെട്ടു. അന്ന് അവൾക്ക് 20 വയസാണ്. നാട്ടിൻ പുറത്തെ വീട്ടുമുറ്റത്ത് വെച്ച് ഞാൻ അവളെ താലികെട്ടി എന്റെ സ്വന്തമാക്കി. വളരെ തുറന്ന ചിന്തഗതിയുള്ള വളരെ മിടുക്കിയായ ഒരു പെൺകുട്ടി, എന്റെ ജീവിതത്തിൽ അവൾ സന്തോഷം വാരി വിതറി. ഞങ്ങൾക്ക് കുട്ടികൾ ആകുന്നതിനു മുമ്പ് പറന്നു തീർക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം. അങ്ങനെ ഞങ്ങൾ 70 രാജ്യങ്ങൾ യാത്ര ചെയ്തു.

അതിനിടക്കെല്ലാം അവൾക്ക് സിനിമയിലേക്ക് അവസരങ്ങൾ വരുന്നുണ്ടായിരുന്നു. അവൾ പറഞ്ഞ വാക്കിനു വിലകൊടുക്കുന്ന വളരെ ബോൾഡായ ആളായിരുന്നു. അവളുടെ ആ സ്വഭാവം കാരണം പല പ്രശ്നങ്ങളും ഉണ്ടാകുകയും അതുകൊണ്ടുതന്നെ ചില സെറ്റുകളിൽ നിന്നും അവൾ ഇറങ്ങി പോരുന്നിട്ടുണ്ട്. പണത്തിനു വേണ്ടി അഭിനയം തുടരേണ്ട ആവിശ്യം ഇല്ലായിരുന്നു. ആരോഗ്യപരമായി ചില പ്രശ്നങ്ങൾ ഉലാത്തുകൊണ്ട് അവൾക്ക് അമ്മയാകാൻ സാധിക്കില്ലായിരുന്നു.

പാചകവും പെറ്റ്സിനെ വളർത്തുന്നതുമാണ് അവളുടെ പ്രധാന വിനോദം. ഞാൻ മോളെ എന്നാണ് അവളെ വിളിച്ചിരുന്നത്.  ഒരു ഭാര്യ എന്നതിനേക്കാൾ എനിക്ക് അവളെ ഒരു കൊച്ചു കുട്ടിയെപോലെ കൊണ്ടുനടക്കാനായിരുന്നു ഏറെ ഇഷ്ടം. മലേഷ്യയിൽ നിന്നും അവൾ നാട്ടിൽ വന്നത് തൃശ്ശൂരിൽ ഞങ്ങളുടെ പുതിയ വീടിന്റെ പണി നടക്കുണ്ടായിരുന്നു, അതിന്റെ കാര്യങ്ങൾ ചെയ്യിക്കാനും മറ്റുമായി അവൾ  ഞങ്ങളുടെ ഒരു സുഹൃത്തിന്റെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഒരു ദിവസം രാവിലെ ഞാൻ അവളെ വില്കുമ്പോൾ അവൾ സാധരണ എടുക്കാറുള്ള ഒരു വൃദ്ധമുണ്ട് അത് എടുക്കുകയാണ് എന്ന് പറഞ്ഞിരുന്നു, അതാണ് അവസാനത്തെ വിളി. പിന്നീട് ഞാൻ അയക്കുന്ന മെസ്സേജ് ഡെലിവെർഡ് ആകുന്നില്ലായിരുന്നു, ഞാൻ കരുതി ഓഫ്‌ലൈൻ ആകിയതാകുമെന്ന്.

വിളിച്ചിട്ടും എടുക്കാത്തത് കൊണ്ട് ഞാൻ ഞങ്ങളുടെ ഡ്രൈവറെ വിളിച്ച് എവിടെവരെ ചെന്ന് തിരക്കാൻ പറഞ്ഞു, അയാൾ പിറ്റേ ദിവസം വരുമ്പോൾ അവിടെ ആളും അനക്കവുമില്ല. വിളിച്ചിട്ട് വാതിൽ തുറക്കാതെ ആയപ്പോൾ അയാൾ മറ്റുള്ളവരെ വിവരം അറിയിച്ചു, അവർ വന്ന് നോക്കിയപ്പോൾ ടേബിളിനു പുറത്ത് അവൾ കമെന്ന് കിടക്കുകയാണ്. ഇടക്കൊക്കെ അവൾ പത്രവും ലാപ്ടോപ്പും ഒക്കെ നോക്കുമ്പോൾ അങ്ങനെ കിടക്കുന്ന പതിവുണ്ട്, ആ ഉറക്കത്തിൽ അവൾ എന്നേക്കുമായി ഈ ലോകത്തുനിന്നും യാത്രയായിരുന്നു.

പക്ഷെ എന്റെ മോൾ ഇരുന്ന കസേര ഒന്ന് അനങ്ങിയിട്ടില്ല, അവൾ തല ചായ്ച്ച് കിടന്ന പത്രം പോലും ചുളുങ്ങിയിട്ടില്ല, ഞാൻ അവരോടു ചോദിച്ചു അവളെ ഞാൻ വന്ന ശേഷം എടുത്താൽ മതിയോയെന്ന്. പക്ഷെ ഉറുമ്പ് കയറിത്തുടങ്ങിയ അവളെ ഇനി ഇരുത്താനാകില്ല എന്നായിരുന്നു അവരുടെ മറുപടി. അവൾ പിഷാരടി സമുദായത്തിൽ പെട്ട ആളാണ്. അതുകൊണ്ടുതന്നെ അവരെ ഇരുത്തിയാണ് അന്ത്യ കർമ്മങ്ങൾ ചെയ്യുന്നത്. പക്ഷെ അവൾക്ക് അതും പറ്റില്ലായിരുന്നു, ഒരുപാട് സ്വപ്നങ്ങളോടെ ദീപാവലിക്ക് പുതിയ വീട്ടിൽ വലിയ രീതിയിൽ ആഘോഷിക്കണം എന്നൊക്കെ പറഞ്ഞാണ് നാട്ടിലേക്ക് വന്നത്. പക്ഷെ ഇപ്പോൾ വെളിച്ചം ഇല്ലാതെ ഇരുട്ടിൽ കഴിയുന്നത് ഞാനാണ്. എന്നാൽ അവളുടെ വിയോഗ ശേഷം പലരും പല തെറ്റായ കഥകൾ പ്രചരിപ്പിച്ചിരുന്നു അവൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നോകെ അതൊക്കെ തീർത്തും തെറ്റായ വാർത്തകൾ ആയിരുന്നു എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *