കമൽ ഹാസൻ മാപ്പ് പറയണം ! എന്റെ അനുവാദമില്ലാതെയാണ് അയാൾ ആ രംഗം ഷൂട്ട് ചെയ്തത് ! രേഖ പറയുന്നു !!!

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളെ നടി രേഖ.  റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തോടെയാണ് കൂടുതൽ ശ്രദ്ധനേടിയത്. ശേഷം മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ രേഖ സൗത്തിന്ത്യയിലെ വളരെ പ്രശസ്തയായ നടിമാരിൽ ഒരാളാണ്. ദശരഥം, രണ്ടാം വരവ്, ഇൻ ഹരിഹർനഗർ, ഏയ് ഓട്ടോ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു. അതിൽ മോഹൻലാൽ നായകനായ ഇവർ ഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രം ദശരഥം ഇപ്പോഴും  നമ്മൾ ഓർത്തിരിക്കുന്ന ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്.

അന്നത്തെ ഒരു വിധം എല്ലാ സൂപ്പർ ഹീറോകളുടെ ഒപ്പവും രേഖ അഭിനയിച്ചിട്ടുണ്ട്, എന്നാൽ തനറെ സിനിമ ജീവിതത്തെ സംബന്ധിച്ച് അടുത്തിടെ രേഖ ചില തുറന്ന് പറച്ചിൽ നടത്തിയിരുന്നു. നടിയുടെ  ആ വെളിപ്പെടുത്തൽ  സിനിമ ലോകത്ത് വലിയ ചർച്ചകളും  പ്രശ്നങ്ങളും ശ്രിഷ്ട്ടിച്ചിരുന്നു. അതും ഒരു പ്രമുഖ നടനെതിരെയാണ് രേഖ തുറന്ന് പറഞ്ഞത്. ആ സംഭവം ഇങ്ങനെ.

തമിഴിൽ രേഖയും കമൽഹാസനും ഒരുമിച്ച് എത്തിയ ചിത്രങ്ങളിൽ ഒന്നാണ് ‘പുന്നഗെെ മന്നന്‍’. ആ ചിത്രത്തിൽ  നായികയായ  രേഖ വെള്ളച്ചാട്ടത്തിലേക്ക് ചാടുന്നതിനുമുമ്പ്  നായകൻ കമല്‍ഹാസന്‍ നടിയെ പെട്ടന്ന്  ചുംബിക്കുന്ന ഒരു സീനുണ്ട്. ഈ രംഗത്തെ കുറിച്ചായിരുന്നു രേഖയുടെ വെളിപ്പെടുത്തല്‍. സിനിമയിൽ താൻ  ജീവിതം അവസാനിപ്പിക്കാൻ തയാറാകുന്ന രംഗമാണ്, എന്നാൽ ആ രംഗത്തിന് മുമ്പ് കല്‍ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം രേഖയുടെ കഥാപാത്രത്തെ ചുംബിക്കുന്ന രംഗത്തെ കുറിച്ചായിരുന്നു രേഖയുടെ തുറന്ന് പറച്ചിൽ.

പക്ഷെ ആ ഷൂട്ടിംഗ് സമയത്തൊന്നും തന്നോട് അത്തരമൊരു രംഗം ഉള്ളതായി ആരും പറഞ്ഞിരുന്നില്ല എന്നും  വളരെ അപ്രതീക്ഷിതമായി കമൽ പെട്ടന്ന് ബലം പ്രയോഗിച്ച് ആ സീൻ ചെയ്യുകയായിരുന്നു.  ഷൂട്ടിങ്ങിനു ശേഷം ആ ചുംബന രംഗത്തെ കുറിച്ച്  ഞാൻ സംവിധായകനോട് ചോദിച്ചപ്പോള്‍ അതില്‍ മോശമായൊന്നുമില്ലെന്നും കഥാപാത്രങ്ങള്‍ക്കിടയിലെ ശക്തമായ പ്രണയം കാണിക്കാൻ അത്തരം ഒരു രംഗം അതിൽ അത്യാവശ്യമാണ് എന്നും സംവിധായകൻ തന്നോട് പറഞ്ഞു എന്നും രേഖ പറയുന്നു.

എന്നാൽ ഇത് ഒരിക്കലും ശരിയായില്ല എന്നും, ഈ രംഗം സിനിമയിൽ നിന്നും ഒഴിവാക്കണമെന്ന് താൻ സംവിധയകനോടു ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നും രേഖ തുറന്ന് പറയുന്നു. അതേസമയം രേഖയുടെ ഈ തുറന്ന് പറച്ചിൽ സിനിമ മേഖലയിൽ വലിയ  കോലാഹലങ്ങൾ ശ്രിഷ്ട്ടിച്ചിരുന്നു. തൊഴിലിടത്തിൽ സ്ത്രീകൾക്ക് അവരുടേതായ സ്വാതന്ത്ര്യം നല്കണമെന്നും, അവരുടെ അഭിപ്രയങ്ങളെ മാനിക്കണമെന്നും തുടങ്ങിയ പല വാദങ്ങളും അന്ന് ഉയർന്നു വന്നിരുന്നു. കൂടാതെ നടൻ കമൽ ഹാസൻ നടിയോട് മാപ്പ് പറയണം എന്ന തരത്തിൽ പല സംഘടനകളും രംഗത്തുവന്നിരുന്നു പക്ഷെ ഇത്രയുമൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും കമൽ ഹാസൻ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *