മണി ചേട്ടൻ എനിക്ക് വാങ്ങി തന്ന ഓട്ടോ അദ്ദേഹം പോയി കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടുകാർ തിരികെ വാങ്ങി ! ഇന്നും ഞാൻ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട് ! രേവത് !

ഇന്നും നിരവധി പേരുടെ ഉള്ളിൽ ജീവിക്കുന്ന ഒരാളാണ് നമ്മുടെ മണി ചേട്ടൻ. കലാഭവൻ മണിയുടെ  വേർപാട് ഇന്നും ഉൾകൊള്ളാൻ കഴിയാത്ത നിരവധി പേരുണ്ട്.  ഒരു നടൻ എന്നതിലുപരി ആ മനുഷ്യൻ ചെയ്ത സൽ പ്രവർത്തികളാണ് അദ്ദേഹത്തെ ഇന്നും ജന ഹൃദയങ്ങളിൽ ജീവിപ്പിക്കുന്നത്. അത്തരത്തിൽ അദ്ദേഹത്തിന്റെ ഓർമകളിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ ഉണ്ട്. രേവത്. കലാഭവൻ മണിയുടെ സഹായങ്ങൾ കൊണ്ടാണ് ആ പയ്യൻ വളർന്നത്, അതുകൊണ്ട് തന്നെ രേവതിന്റെ മനസ്സിൽ മണി ഇന്നും കാണപെട്ട ദൈവമാണ്. ഇപ്പോഴിതാ ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ രേവത് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹം പറയുന്നത് ഇങ്ങനെ, മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞാൻ ലോട്ടറി വിറ്റ് നടന്നിരുന്ന കാലത്ത് എന്നെ ഒരു കുറിച്ച് ഏതോ ഒരു മാസികയിൽ ഒരു ലേഖനം വന്നു, അത് കണ്ടിട്ട് മണി ചേട്ടൻ എന്നെ കാണണമെന്ന ആഗ്രഹം അറിയിച്ചു. അങ്ങനെ മണിച്ചേട്ടന്റെ മാനേജരുടെ വിവാഹത്തിന് അദ്ദേഹം എന്നെ ക്ഷണിച്ചു. അങ്ങനെ ഞാൻ അവിടെ ചെന്നു. അവിടെ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. അന്ന് എന്റെ കൈയ്യിൽ ഉണ്ടായിരുന്ന 29 ബംബർ ലോട്ടറി ടിക്കറ്റുകൾ മണിച്ചേട്ടൻ വാങ്ങി 5000 രൂപ തന്നു. കൂടാതെ എനിക്ക് ഡ്രസ്സും മറ്റ് സാധനങ്ങളുമെല്ലാം അ​ദ്ദേഹം വാങ്ങി തന്നു. മരിക്കുന്നവരെ പറ്റ് പോലെയെല്ലാം അ​ദ്ദേഹം എന്നേയും കുടുംബത്തേയും സഹായിച്ചു. എന്റെ ചേച്ചിയെ നഴ്സിങ് പഠിപ്പിക്കാൻ പണം തന്നതും മണിച്ചേട്ടനാണ്.

അതുപോലെ എന്റെ വീട്ടിലേക്ക് കറണ്ട് കിട്ടാനും, എന്റെ കഷ്ടപ്പാട് കണ്ട് എനിക്കൊരു ഓട്ടോ റിക്ഷ വാങ്ങി തന്നതും മണി ചേട്ടൻ ആയിരുന്നു, പക്ഷെ, മണി ചേട്ടൻ മരിച്ച ശേഷം അദ്ദേഹത്തിന്റെ വീട്ടുകാർ അത് എന്നിൽ നിന്നും തിരികെ വാങ്ങി. അന്ന് കേസൊക്കെ ഉണ്ടായിരുന്നു. പിന്നീട് ഒരിക്കൽ ഉത്സവപറമ്പിൽ കാസറ്റ് വിൽപ്പന നടത്തികൊണ്ടിരിക്കവെയാണ് പോലീസുകാർ‌ വന്ന് മണിച്ചേട്ടൻ മരിച്ചുവെന്ന് പറഞ്ഞത്. അന്ന് പോലീസുകാർ പറഞ്ഞത് കേട്ടത് എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ ബോധം കെട്ട് വീണു. ഇന്നും ഞാൻ വിശ്വസിക്കുന്നത് മണിച്ചേട്ടൻ തിരിച്ചുവരുമെന്നാണ്.

അദ്ദേഹം ചെയ്തത് പോലെ ഞാനും എന്നെ കൊണ്ട് കഴിയുന്നത് പോലെ പാവങ്ങളെ സഹായിക്കാറുണ്ട്. ഞാൻ വലിയ പണക്കാരൻ ഒന്നുമല്ല, ഓട്ടോ ഓടിച്ച് കിട്ടുന്നതിൽ നിന്നും കൂടുതലും മറ്റുള്ളവരെ സഹായിക്കും. എനിക്ക് സ്വന്തമായി ഒരു വീടുപോലും ഇല്ല. അടുത്തിടെ എനിക്ക് ഒരു ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു. അതിൽ നിന്നും കിട്ടിയ 69000 രൂപയും മകനെ ചികിത്സിക്കാൻ പണമില്ലെന്നും സഹായിക്കണമെന്നും പറഞ്ഞിരുന്ന ഒരു അമ്മക്ക് കൊടുത്തു എന്നും രേവത് പറയുന്നു. ക്യാൻസർ രോഗികൾക്ക് ഞാൻ സൗജന്യമായിട്ടാണ് ഓട്ടോ ഓടിക്കുന്നത്. അച്ഛൻ ചെറുപ്പത്തിൽ ‌ഉപേക്ഷിച്ച് പോയി, മാമനൊപ്പമാണ് ഇപ്പോൾ താമസമെന്നും രേവത് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *