പ്രസവിച്ചതോടെ അത് സ്വര്‍ഗത്തില്‍ നിന്നുള്ള സമ്മാനമായി എനിക്ക് തോന്നി ! മകളുടെ ജനനത്തെ കുറിച്ച് രേവതി തുറന്ന് പറയുന്നു !

തെന്നിന്ത്യൻ സിനിമ ലോകത്ത് ഒരു സമയത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയാണ് രേവതി. മലയാളം, തമിഴ്  ഭാഷകളിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന രേവതി ഇന്നും അഭിനയ രംഗത്തും അതുപോലെ സംവിധാന രംഗത്തും വളരെ സജീവമാണ്. ഒരു സിനിമയെ വെല്ലുന്ന കഥയാണ് നടിയുടെ വ്യക്തി ജീവിതവും. സിനിമ നടനും, ഛായാഗ്രാഹകനും  സംവിധായകനുമായ സുരേഷ് മേനോനെയായിരുന്നു രേവതിയുടെ ഭർത്താവ്. പ്രണയ വിവാഹിതരായ ഇവർ പക്ഷെ 27 വർഷത്തെ ദാമ്പത്യ ജീവിതം  അവസാനിപ്പിക്കുക ആയിരുന്നു. ശേഷം ഒറ്റക്ക് ജീവിതം നയിക്കുക ആയിരുന്ന രേവതി വർഷങ്ങൾക്ക് ശേഷമാണ് തനിക്ക് അഞ്ച് വയസുള്ള ഒരു മകൾ ഉണ്ടെന്ന് ലോകത്തോട് വിളിച്ചുപറയുന്നത്.

അതുകൊണ്ട് തന്നെ പല തരത്തിലുള്ള വാർത്തകൾക്കും അത് കാരണമായി മാറി, ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ ജനനത്തെ കുറിച്ച് രേവതി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.  അവൾ എന്റെ കുഞ്ഞാണ്, എന്റെ ചോര തന്നെയാണ്.. അവൾ അനാഥകുട്ടിയാണ് ഞാൻ ദത്ത് എടുത്തതാണ് എന്നൊക്കെ പല വാർത്തകളും കണ്ടിരുന്നു. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ചികിത്സയിലൂടെ ജനിച്ചതാണ് ഈ മകളെന്നും അവളുടെ പേര് മാഹി എന്നാണ്. ആദ്യം ഞാൻ ഒരു കുഞ്ഞിനെ ദത്ത് എടുക്കാൻ ശ്രമിച്ചിരുന്നു, പക്ഷെ നവജാത ശിശുക്കളെ ദത്തെടുക്കാന്‍ കഴിയില്ലെന്ന കാരണം കൊണ്ടാണ് ഐവിഎഫ് എന്നൊരു തീരുമാനത്തിലേക്ക് താനെത്തിയതെന്നാണ് അന്ന് രേവതി വ്യക്തമാക്കുന്നു.

ഒരു ബീജ ദാതാവിൽ നിന്നും ബീജം സ്വീകരിച്ച് ഞാൻ ഗർഭം ധരിച്ച് ഞാൻ തന്നെ പ്രസവിച്ചതാണ് എന്റെ മകളെ, പ്രസവിച്ചതോടെ അത് സ്വര്‍ഗത്തില്‍ നിന്നുള്ള സമ്മാനമായി തനിക്ക് തോന്നിയെന്നും നടി കൂട്ടിച്ചേര്‍ത്തു. മകള്‍ക്ക് ഇക്കാര്യങ്ങളൊക്കെ തിരിച്ചറിയാനും മനസിലാക്കാനുമുള്ള പ്രായമായി കഴിഞ്ഞാല്‍ സത്യങ്ങളെല്ലാം അവളോട് പറയാനാണ് ഇരിക്കുന്നതെന്നും രേവതി സൂചിപ്പിച്ചു. എന്നാല്‍ മകളോട് ഇക്കാര്യങ്ങള്‍ പിന്നീട് പറഞ്ഞിരുന്നോ എന്നതിനെ കുറിച്ചൊന്നും വ്യക്തതയില്ല. എങ്കിലും മകളുടെ കൂടെ സന്തുഷ്ടയായി കഴിയുകയാണ് രേവതി ഇപ്പോൾ.

അതുപോലെ താനും അദ്ദേഹവും തമ്മിൽ വേര്പിരിഞ്ഞിട്ട് 20 വർഷ,ത്തിലേറെയായി. അദ്ദേഹം ഇപ്പോഴും എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്റെ ജീവിതാവസാനം വരെ അദ്ദേഹം ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. ഞങ്ങൾ തിരിച്ചു ഒരുമിച്ച് വരുമോ എന്ന് എനിക്കറിയില്ല. അത് സംഭാവിക്കാം സംഭവിക്കാതിരിക്കാം. പക്ഷെ ഞങ്ങളുടെ അവസാനം വരെ ഞങ്ങൾ ഒരുമിച്ചായിരിക്കും. അത് സുഹൃത്തുക്കൾ എന്ന നിലയിലും ആവാം പങ്കാളികൾ എന്ന നിലയിലും ആവാം എന്നും രേവതി പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *