
പ്രണയം തുറന്ന് പറഞ്ഞ് റിമി ടോമി !!
റിമി ടോമി എന്ന പേര് കേൾക്കുമ്പോൾ തെന്നെ മനസിലൊരു പോസിറ്റീവ് ഫീലാണ്, കാരണം അത്രയും എനർജി പാക്കാണ് റിമി ടോമി, ഗായിക, അഭിനേത്രി, അവതാരക, ഡാൻസർ തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് റിമിക്ക്. റിമി ടോമിയുടെ പരിപാടികൾ ഇല്ലാത്ത ചാനൽ ചുരുക്കമാണെന്ന് പറയുന്നതാവും ശരി. റിമിക്ക് ആരധകർ ഏറെയാണ് കുസൃതി നിറഞ്ഞ സംസാരവും എന്തും തുറന്ന് പറയുന്ന സ്വഭാവവും റിമിയെ കൂടുതൽ പ്രിയങ്കരിയാക്കുന്നു. അടുത്തിടെ ഒരു യുട്യൂബ് ചാനൽ തുടങ്ങിയ റിമി നിരവധി യാത്രകൾ നടത്തിയിരുന്നു,
അതിന്റെ വിശേഷങ്ങളെല്ലാം താരം തന്റെ ചാനൽ വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു , വ്യക്തിജീവിത്തിൽ ഒരു വിള്ളൽ വീണതൊഴിച്ചാൽ വളരെ എനർജറ്റിക്കും ആക്റ്റീവുമായ ആളാണ് റിമി.. താരത്തിന്റെ വിവാഹ മോചനം യെല്ലാവർക്കുമൊരു ഞെട്ടലായിരുന്നു, തുടക്കംമുതലേ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടായിരുന്ന റിമി ഇടക്കൊക്കെ അതിനെ കുറിച്ച് ചില സൂചനകൾ തന്നിരുന്നു.. റിമിയുമായി വേർപിരിഞ്ഞ റോയ്‌സ് ഇപ്പോൾ മോണിക്ക എന്ന യുവതിയെ അടുത്തിടെ വിവാഹം ചെയ്തിരുന്നു….
സങ്കടങ്ങൾ ഉള്ളിലൊതുക്കി ചിരിച്ചുകളിക്കാൻ റിമിക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് പലപ്പോഴും തോന്നിപ്പിക്കാറുണ്ട്.. നിരവധി റിയാലിറ്റി ഷോകളിൽ ജഡ്ജായും അവതാരകയായും താരം എത്താറുണ്ട് ഇപ്പോൾ അത്തരത്തിൽ മഴവിൽ മനോരമയിൽ സൂപ്പർ ഫോർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ ജഡ്ജാണ് റിമി ടോമി.. അതുകൂടാതെ കോമഡി സ്റ്റാർസിലും നിറ സാന്നിധ്യമാണ് റിമി,

ഇപ്പോൾ എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിൽ കഴിഞ്ഞ ദിവസം റിമി ടോമി പങ്കെടുത്തിരുന്നു, അതിൽ തന്റെ സ്കൂൾ കാലഘട്ടത്തിലെ ചില പ്രണയ കഥകൾ തുറന്ന് പറഞ്ഞിരിക്കുകയാണ് റിമി, താൻ വേദ പാട ക്ലാസ്സിൽ പഠിക്കുമ്പോൾ ചിലരൊക്കെ തന്നോട് ഇഷ്ടം പറഞ്ഞിട്ടുണ്ട്, പിന്നെ തന്റെ വീട്ടിൽ ഫോൺ ഇല്ലാത്തത്കൊണ്ട് അടുത്ത വീട്ടിലേക്ക് വിളിച്ച് റിമിക്കൊന്ന് ഫോൺ കൊടുക്കാമോ എന്ന് ചോദിച്ചു..
അപ്പോൾ തന്നെ മമ്മി അവിടെ ചെന്ന് ആർക്കാടാ ഇപ്പോൾ റിമിക്ക് ഫോൺ കൊടുക്കേണ്ടത് എന്ന് പറഞ്ഞ് തെറി പറഞ്ഞു, തിരിച്ച് വീട്ടിൽ വന്ന് എനിക്കും രണ്ടെണ്ണം തന്നിട്ട് പറഞ്ഞു മൊട്ടെന്ന് വിരിഞ്ഞിട്ടില്ല അതിനുമുമ്പ് തുടങ്ങിന്ന്…. ആരാ അന്ന് വിളിച്ചിരുന്നത് എന്നുപോലും എനിക്കറിയില്ല, അതുപോലെ സ്കൂളിൽ പഠിക്കുമ്പോൾ ഒരാൾ റോഡിന്റെ സൈഡിലൂടെ നമ്മളെ നോക്കി സൈക്കിളിൽ പോകാറുണ്ടായിരുന്നു കഴിഞ്ഞ കഥയിൽ ഞാൻ ഇത് പറഞ്ഞിരുന്നു.. ആ പുള്ളി എവിടുന്നോ എന്റെ നമ്പർ തപ്പിയെടുത്തു വിളിച്ചു.. അതുകൊണ്ട് ഈ കഥ പറച്ചിൽ ഞാൻ ഇവിടെ നിർത്തുന്നു…. എന്ന് റിമി പറയുന്നു…. റിമിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട് നടി ഭാവന, സയനോര, നവ്യ നായർ തുടങ്ങിയവർ റിമിയുടെ അടുത്ത സുഹൃത്തുക്കളാണ്..
Leave a Reply