“എന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കുന്നയാള്‍” നാത്തൂനേ കുറിച്ച് റിമിയുടെ വാക്കുകൾ !!

നമ്മൾ ഏവർക്കും കൂടുതൽ ഇഷ്ടപെട്ട താരങ്ങളാണ് റിമി ടോമിയും അവരുടെ നാത്തൂൻ മുക്തയും, റിമി ടോമി എന്ന പേരുകേൾക്കുമ്പോൾ തന്നെ നമുക്ക് ഒരു പോസിറ്റീവ് എനർജിയാണ്, അത്രയും പവർ പായ്ക്കാണ് റിമി ടോമി.. ചുറ്റും നിൽക്കുന്നവർക്ക് അവരുടെ എനർജിയുടെ ഒരു ശതമാനം ലഭിക്കുമെന്നത് ഉറപ്പാണ്, എപ്പോഴും കളിയും ചിരിയുമായി കുസൃതി നിറഞ്ഞ താരം മികച്ച ഒരു ഗായിക എന്നതിനപ്പുറം വളരെ നല്ലൊരു അവതാരകയും, ഡാൻസറും, കുക്കുമാണ് താനെന്ന്  താരം ഇതിനോടകം തെളിച്ചിരുന്നു…

അതുപോലെ നടി മുക്ത മലയാള സിനിമയിൽ ഒരുപിടി മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത അഭിനേത്രിയാണ്, ചെറുപ്പം മുതൽ ഒരുപാട് ബുദ്ധിമുട്ടലുകൾ സഹിച്ച താരം ഒരൊറ്റ സിനിമ കൊണ്ട് തമിഴിലും വിജയക്കൊടി പാറിച്ച ആളാണ് മുക്ത, വിശാലിനൊപ്പം അഭിനയിച്ച താരം പക്ഷെ അതിനു ശേഷം തമിഴിൽ മറ്റു ചിത്രങ്ങളൊന്നും ചെയ്‌തിരുനില്ല, റിമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്, വളരെ സന്തോഷകരമായ ജീവിതമാണ് ഇവരുടേത്…

സോഷ്യൽ മീഡിയിൽ വളരെ സജീവമായ മുക്തയും റിമിയു ഇവരുടെ കുടുംബ വിശേഷങ്ങളെല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്, അത്തരത്തിൽ ഇപ്പോൾ റിമിയുടെയും റിങ്കു ടോമിയുടെയും സഹോദരി റീനുവിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങൾ റിമിയും മുക്തയും പങ്കുവെച്ചിരുന്നു, ആ ചടങ്ങുകൾക്കടിയിൽ മുക്തക്കൊപ്പമുള്ള മനോഹരമായൊരു ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ‘എന്റെ പ്രിയപ്പെട്ട നാത്തൂന്‍. നീ എനിക്ക് സംസാരിക്കാന്‍ കഴിയുന്ന, എന്നെ മനസിലാക്കുന്ന ഒരാളാണ്,’ എന്നു പറഞ്ഞുകൊണ്ടാണ് റിമി ഈ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഇരുവരും നാത്തൂന്മാർ എന്നതിലുപരി വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്, റിമി ടോമി 2014 ൽ  സ്വന്തമായി വാങ്ങിയ കൊച്ചിയിലെ ഒരു ഫ്ലാറ്റ് സഹോദരൻ റിങ്കുവിനും മുക്തക്കും കൂടി നൽകിയിരുന്നു, അവർ അത് ഇപ്പോൾ  അവർ അവരുടേതായ രീതിയിൽ പുതുക്കി പണിഞ്ഞിരുന്നു.. ആ വീടിനു ഇപ്പോൾ നിരവധി ആരാധകരുണ്ട് .. റിമി തന്റെ  സഹോദരനും കുടുംബത്തിനും എന്നുമൊരു സഹായമാണ്… റിങ്കുവിന്റെയും നടി മുകതയുടെയും മകൾ കിയാരാ എന്ന കണ്മണി റിമിയുടെ പ്രിയങ്കരിയായ കുട്ടിയാണ് കൂടാതെ സഹോദരിയുടെ മൂത്ത മകൻ കുട്ടാപ്പുവും എപ്പോഴും റിമിയുടെ പെറ്റാണ്,  ഈ രണ്ടു മക്കളും തന്റെ ജീവിതത്തിലെ വളരെ പ്രിയ്യപ്പെട്ടവരാണെന്നും റിമി പറയുന്നു….

റിമിയുടെ യുട്യൂബ് ചാനൽ വഴി ഇവരോടൊപ്പമുള്ള നിരവധി വിഡിയോകൾ പുറത്തുവന്നിരുന്നു, ഈ കുട്ടിപട്ടാളങ്ങൾക്ക് നിരവധി ആരധകരുമുണ്ട്, വിവാഹ ശേഷം മുക്ത ഇപ്പോൾ സിനിമയിൽ സജീവമല്ല പകരം സീരിയലുകളിൽ വളരെ തിരക്കിലാണ്, കൂടത്തായി എന്ന സീരിയൽ മുക്തയുടെ വിവാഹശേഷമുള്ള തിരിച്ചുവരവായിരുന്നു, വളരെ വിജയമായിരുന്നു ആ സീരിയൽ.. അതിനു ശേഷം താരം ഇപ്പോൾ മറ്റ് ഭാഷകളിലെ സീരിയലിന്റെ തിരക്കിലാണ് താരം…

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *