‘റോയിസ് രണ്ടാമതും വിവാഹം കഴിച്ചതിൽ ഞാൻ വളരെ സന്തോഷവതിയാണ്’ റിമി ടോമി തുറന്ന് പറയുന്നു !!!

ഗായിക, അവതാരക, അഭിനേത്രി തുടങ്ങിയ നിലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച ആളാണ് റിമി ടോമി, ആ പേര് കേൾക്കുമ്പോൾ തെന്നെ മനസിലൊരു പോസിറ്റീവ് ഫീലാണ്, റിമിക്ക് ആരധകർ ഏറെയാണ് കുസൃതി നിറഞ്ഞ സംസാരവും എന്തും തുറന്ന് പറയുന്ന സ്വഭാവവും റിമിയെ കൂടുതൽ പ്രിയങ്കരിയാക്കുന്നു. അടുത്തിടെ ഒരു യുട്യൂബ് ചാനൽ തുടങ്ങിയ റിമി തനറെ കുടുംബ ആഘോഷങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്, സോഷ്യൽ മീഡിയിൽ വളരെ സജീവമാണ് താരം..

ബന്ധങ്ങൾക്ക് ഏറെ വില കൽപ്പിക്കുന്ന ആളാണ് റിമി ടോമി, അതുകൊണ്ടുതന്നെ താരത്തിന് നിരവധി സുഹൃത്തുക്കളുണ്ട്, എത്ര തിരക്കുകൾ ഉണ്ടെങ്കിലും റിമി തന്റെ കുടുംബത്തിനായി സമയം നീക്കി വെയ്ക്കാറുണ്ട്, ശരീര ഭാരം കുറച്ച് ഇപ്പോൾ സ്ലിമും, കൂടുതൽ സുന്ദരിയുമായിരിക്കുകയാണ് റിമി, വ്യക്തിജീവിത്തിൽ ഒരു വിള്ളൽ വീണതൊഴിച്ചാൽ വളരെ എനർജറ്റിക്കും ആക്റ്റീവുമായ ആളാണ് റിമി..

താരത്തിന്റെ വിവാഹ മോചന വാർത്ത  എല്ലാവർക്കുമൊരു ഞെട്ടലായിരുന്നു, തുടക്കംമുതലേ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടായിരുന്ന റിമി ഇടക്കൊക്കെ അതിനെ കുറിച്ച് ചില സൂചനകൾ തന്നിരുന്നു..  റിമിയുമായി വേർപിരിഞ്ഞ റോയ്‌സ് ഇപ്പോൾ മോണിക്ക എന്ന യുവതിയെ അടുത്തിടെ വിവാഹം ചെയ്തിരുന്നു, ഇപ്പോൾ അതിനെ കുറിച്ച് ചില കാര്യങ്ങൾ തുറന്ന് പറയുകയാണ് റിമി ടോമി.

ഞങ്ങൾ പരസ്പര സമ്മതത്തിടെയാണ് വിവാഹ ബന്ധം വേർപിരിഞ്ഞത് മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാത്തവർ ഒരുമിച്ച് മുന്നോട്ട് പോകുന്നതുകൊണ്ട് യാതൊരു ഫലവുമില്ല, അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഒരു പക്ഷെ അദ്ദേഹം വീണ്ടുമൊരു വിവാഹം കഴിക്കാതിരുന്നെങ്കിൽ അത് എന്നെ ഏറെ വിഷമിപ്പിക്കുമായിരുന്നു എന്നും റിമി പറയുന്നു…

അതുപോലെ ഇനി ഞാൻ എപ്പോഴാണ് രണ്ടാമതും വിവാഹിതയാകുന്നത് എന്ന് മിക്കപ്പോഴും കേൾക്കുന്ന ഒരു ചോദ്യമാണ്, ഏതായാലും ഇനി ഉടനെ എനിക്കൊരു വിവാഹം ഉണ്ടാകില്ല, ഞാൻ അതിനെ പറ്റി ചിന്തിക്കുന്ന പോലുമില്ല എന്നും റിമി ടോമി പറയുന്നു.. ഞാൻ സ്വപനം കണ്ട ജീവിതം ആസ്വദിക്കുകയാണ് ഞാനിപ്പോൾ, ഒരുപാട് യാത്രകൾ ഞാൻ ഇഷ്ടപെടുന്നു എല്ലാ സ്ഥലങ്ങളിലും ഞാൻ പോകാൻ ആഗ്രഹിക്കുന്നു, ഇപ്പോൾ അതിന്റെ ത്രില്ലിലാണ് താന്നെനും റിമി പറയുന്നു….

അടുത്തിടെ റിമി നിരവധി യാത്രകൾ നടത്തിയിരുന്നു, അതിന്റെ വിഡിയോകൾ തന്റെ യുട്യൂബ് ചാനൽ വഴി പ്രേക്ഷകരെ കാണിച്ചിരുന്നു, അടുത്ത യാത്രകൾ പ്ലാൻ ചെയ്ത സമയത്താണ് ലോക്ക് ഡൗൺ ആയതെന്നും താരം പറഞ്ഞിരുന്നു, ഇപ്പോൾ അത്തരത്തിൽ മഴവിൽ മനോരമയിൽ സൂപ്പർ ഫോർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ ജഡ്ജാണ് റിമി ടോമി.. അതുകൂടാതെ കോമഡി സ്റ്റാർസിലും നിറ സാന്നിധ്യമാണ് താരം….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *