
പിണക്കങ്ങളും പരിഭവവും എല്ലാ ബന്ധങ്ങളിലും ഉണ്ടാവും ! പക്ഷെ അതെല്ലാം രാത്രി ഉറങ്ങുന്നതിന് മുൻപ് തീരണം ! സാജൻ സൂര്യ പറയുന്നു !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടൻ സാജൻ സൂര്യ. അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരു സർക്കാർ ഉദ്യോഗസ്ഥനും കൂടിയാണ്., അഭിനയവും സർക്കാർ ജോലിയും ഒരുമിച്ചാണ് അദ്ദേഹം മുന്നോട്ട് കൊണ്ടുപോകുന്നത്, സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ അദ്ദേഹം ഇടക്കൊക്കെ തനറെ ചില രസകരമായ അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. സാജന്റെ വാക്കുകൾ ഇങ്ങനെ, കോളേജ് മുതൽ എന്റെ കൂടെയുള്ള പ്രിയ സുഹൃത്തുക്കളാണ് പ്രശാന്തും ഷിബുവും. പ്രശാന്ത് തികഞ്ഞ ഭക്തനും സൽസ്വഭാവിയും ശുദ്ധനുമാണ്. എന്നാൽ ഷിബു എന്നെപോലെ എല്ലാം ആവശ്യത്തിനുമാത്രമുള്ള കൂട്ടത്തിലും.
ഒരു സാധാരണ കുടുബത്തിൽ നിന്നാണ് ഞങ്ങൾ 3 പേരും വരുന്നത്. വീട്ടിൽ നിന്നും ദിവസവും തരുന്ന ഒന്നിനും തികയാത്ത പോക്കറ്റ് മണി . 5 രൂപയ്ക്ക് ഒക്കെ പോക്കറ്റ്എ മണി എന്നൊക്കെ പറയാമോ എന്നെനിക്ക് അറിയില്ല, പക്ഷേ ഞാനങ്ങനേ പറയുന്നുള്ളൂ എന്തെന്നാൽ എനിക്കും ഉണ്ടേ അങ്ങനെ പറയാൻ ആഗ്രഹം. കെ എസ് ആർ ടിസി ൽ പോകാൻ കൺസെഷൻ ഉണ്ട്. ബസ് ദൂരേന്നു വരുമ്പോൾ ഞാൻ കണ്ണാടിയിൽ കൂടി ഡ്രൈവറുടെ കണ്ണുകളിൽ നോക്കി അയാളുടെ മനശ്ശാസ്ത്രം പഠിക്കും, എന്നിട്ട് മുന്നോട്ടോടണോ പിന്നാലെ ഓടണോ എന്ന് തീരുമാനിക്കും. പിന്നാലെ ഓടിയാ ചിലപ്പോ ഏണിയിൽ സ്ഥലം കിട്ടും. കാമുകി ബസ്സിൽ ഉണ്ടെങ്കിൽ എങ്ങനെയും ചാടിക്കേറും, കോളേജിലോ ട്യൂഷൻ സെന്റ്ററിലോ പരീക്ഷ, ചോദ്യോത്തര വേള എന്നിവയുണ്ടെങ്കിൽ ബസ് കിട്ടത്തേയില്ല എന്താന്നറിയില്ല.

പിന്നെ കൂടുതൽ ദൈവ അനുഗ്രഹങ്ങൾക്കായി ഞായറാഴ്ച്ച രാവിലെ ഞങ്ങൾ സിറ്റിയിലുള്ള അമ്പലങ്ങളിൽ പോകാറുണ്ട്. അതിനും മിച്ചം പിടിക്കണം അല്ലാതെ ഇതിന്റെ പേരിൽ വീട്ടീന്ന് 5 പൈസ തരില്ല. പ്രശാന്ത് ശുദ്ധ ഭക്തനായും, ഞങ്ങൾ പകുതി ഭക്തിയും ബാക്കി പകുതി വായിനോക്കാനുമാണ് അമ്പലത്തിൽ വരുന്നത്. പിന്നെ ഇതേ പരിപാടി മ്യൂസിയത്തിന്റെ മുന്നിലും തുടരും, അക്കാലമെല്ലാം ഇന്നും മനസ്സിൽ കുളിരു കോരിയിടുന്ന ഓർമകളാണ്. സൗഹൃദങ്ങൾക്ക് ജീവന്റെ വിലയുണ്ട്. അത് ഞങ്ങൾക്ക് മൂന്ന് പേർക്കുമറിയാം ശബരിക്കും.
നമ്മൾ ഒന്നിനും വേണ്ടി ഒരു സൗഹൃദവും സൂക്ഷിക്കരുത്. അന്തമായി സ്നേഹിക്കുക വില കാലം നല്കും. പിണക്കങ്ങളും പരിഭവവും എല്ലാ ബന്ധങ്ങളിലും ഉണ്ടാവും, പിണക്കങ്ങൾ രാത്രി ഉറങ്ങുന്നതിന് മുൻപ് തീരണം. പുതിയ വെളിച്ചം തന്ന് സൂര്യനുദിക്കുന്നതു പോലെയാണ് കിടക്കയിൽ നിന്ന് ഉണരേണ്ടത് . ശുദ്ധമായ മനസ്സോടെ വെറുപ്പും പിണക്കങ്ങളുമില്ലാതെ ഇളിച്ചോണ്ട് ഉണരണം. എന്നാണ് അദ്ദേഹം കുറിക്കുന്നത്.
Leave a Reply