സർക്കാർ ജോലിയും അഭിനയവും ഒരുമിച്ച് എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നു ! സാജൻ സൂര്യ പറയുന്നു
സീരിയലിലെ സൂപ്പർ ഹീറോയാണ് സാജൻ സൂര്യ, ഒരു കാലഘട്ടത്തിൽ ഏത് സീരിയൽ എടുത്താലും അതിൽ സാജൻ തന്നെയാവും നായകൻ, അത്തരത്തിൽ നിരവധി സീരിയലുകൾ പല ചാനലുകളിൽ താരം ഇതിനോടകം ചെയ്തുകഴിഞ്ഞു, ഒരു നടൻ എന്നതിലുപരി സാജൻ ഒരു ഗവർമെന്റ് ഉദ്യോഗസ്ഥൻ കൂടിയാണ്, ആരാധകരുടെ എല്ലായ്പ്പോഴുമുള്ള സംശയമാണ് ഇതെങ്ങനെ രണ്ടും കൂടി ജോലിയും അഭിനയവും കൂടി ഒരുമിച്ച് കൊണ്ടുപോകുന്നു എന്നത്.. അതിന്റെ മറുപടിയുമായിട്ട് ഇപ്പോൾ സാജൻ നേരിട്ട് എത്തിയിരിക്കുകയാണ്… താനിപ്പോൾ ഇത് തുറന്ന് പറയുന്നത് കേൾക്കുമ്പോൾ ചിലർക്ക് തോന്നാം ഞാൻ അവരെ മനപ്പൂർവം പൊക്കി പറയുന്നതാണെന്ന്, പക്ഷെ അതല്ല സത്യമാണ് എന്റെ ഓഫീസിൽ ഇതുവരെയും ആരും തനിക്ക് പാരകൾ വെച്ചിട്ടില്ല, എല്ലാവരും ഒരുപാട് സപ്പോർട്ടാണ്, അതുകൊണ്ടുമാത്രമാണ് എനിക്ക് ഇപ്പോഴും ഈ രണ്ടു മേഖലയും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്നതെന്നും സാജൻ പറയുന്നു..
താൻ വർക്ക് ചെയ്യുന്നത് അഡ്മിനിസ്ടേഷൻ ഡിപ്പാർട്ട്മെന്റയിലാണ് എനിക്ക് പബ്ലിക്കുമായിട്ട് നേരിട്ട് ഇടപാടുകൾ ഒന്നുമില്ല, വലിയ പ്രധാനപ്പെട്ട ഒരു ഡിവിഷന്‍ കൈകാര്യം ചെയ്യുന്നൊരാള്‍ ആണ് ഞാന്‍. എന്റെ ഓഫീസില്‍ എനിക്ക് പാര വെച്ച ഒരാളെയും എനിക്കറിയില്ല എന്നാൽ ഓഫീസിനു പുറത്തുനിന്ന് ചില പാറകൾ വന്നിട്ടുണ്ട് ഞാൻ ജോലി കൃത്യമായി ചെയ്യുന്നുണ്ടോ, വരുന്നുണ്ടോ എന്നൊക്കെ അറിയാൻ, അതിനൊക്കെ എന്റെ വകുപ്പ് തന്നെ കൃത്യമായ മറുപടിയും കൊടുത്തിട്ടുണ്ട്.
എന്റെ ഓഫീസിൽ ഞാൻ സ്ഥിരം കാണുന്ന ചില മുഖങ്ങളുണ്ട്, അവർ എന്നും എനിക് ഒരുപാട് സപ്പോർട്ട് നല്കിയവരാണെന്നും സാജൻ പറയുന്നു.. ഒന്നാമത്തെ കാര്യം എന്റെ ഓഫീസ് കാര്യങ്ങളൊന്നും ഞാന്‍ മുടക്കാറില്ല എന്നതാണ്. കഴിയുന്നതും എന്റെ ജോലികള്‍, വളരെ ആത്മാര്‍ത്ഥമായ രീതിയില്‍ ചെയ്തു തീര്‍ക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍ എന്നും സാജൻ പറയുന്നു…
ഏതൊരു ജോലിയും നമ്മൾ വേണ്ടന്ന് വെച്ച് ചെയ്യുമ്പോഴാണ് അത് ഒരുപാട് ബുദ്ധിമുട്ടേറിയതും കഷ്ടപാടുമായി തോന്നുന്നത് എന്നാൽ ഏത് ജോലിയെയും നമ്മൾ ഇഷ്ടപ്പെട്ട് ചെയ്താൽ അത് വളരെ എളുപ്പമായിരിക്കുമെന്നും അദ്ദേഹം പറയുന്നു, എന്തുജോലി ചെയ്താലും വേണം എന്ന് വച്ച് ചെയ്താല്‍ പ്രശ്‌നങ്ങളില്ല. അതുകൊണ്ടുതന്നെ രാത്രിയില്‍ ഓഫീസില്‍ പോയി ജോലി ചെയ്യാനുള്ള സംവിധാനം അവര്‍ എനിക്കുണ്ടാക്കി തന്നു.
അതുകൊണ്ടതെന്നേ ഏത് സമയത്തും പോയി എനിക്ക് എന്റെ ജോലികൾ ചെയ്യാം അതിനി രാത്രി രണ്ടു മണിയോ മൂന്നു മണിയോ ആയാലും ഞാൻ പോയി ചെയ്യാറുണ്ട്, ഇനി വെളുപ്പിനെ പോകണമെങ്കിലും അങ്ങനെയും പോയി ചെയ്യാനുള്ള സൗകര്യം എനിക്ക് എന്റെ ഡിപ്പാർട്ടമെന്റ് ഒരുക്കി തന്നിട്ടുണ്ട്, അതുകൊണ്ട് ഷൂട്ട് കഴിഞ്ഞ് വന്ന് ഓഫീസിൽ പോയി ജോലി ചെയ്തു തീർത്തിട്ടാണ് മിക്ക ദിവസങ്ങളിലും ഞാൻ വീട്ടിൽ പോകാറുള്ളത് എന്നും സാജൻ പറയുന്നു…
Leave a Reply