ഭാര്യയുടെ കയ്യില്‍ ഫോണ്‍ ഇരുന്നപ്പോഴാണ് ആ മെസേജ് വന്നത് !! കള്ളത്തരം കയ്യോടി പൊക്കി ഭാര്യ ! അതിൽ പിന്നെ താൻ പഠിച്ച പാഠങ്ങൾ ! സാജൻ സൂര്യ പറയുന്നു !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടൻ സാജൻ സൂര്യ. ഒരു സമയത്ത് മിനിസ്ക്രീൻ പ്രേക്ഷകരുടെ സൂപ്പർ ഹീറോ ആയിരുന്ന സാജൻ ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്. അദ്ദേഹം ഒരു നടൻ എന്നതിലുപരി വളരെ ഉയർന്ന പോസ്റ്റിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ്. തനറെ ജോലിയും അഭിനയ ജീവിതവും ഒരുപോലെ കൊണ്ടുപോകുന്ന നാടൻ എന്നും ആരാധകരുടെ പ്രിയങ്കരനാണ്. ഇപ്പോൾ തനറെ ജീവിതത്തിലെ വളരെ രസകരമായ ഒരനുഭവം തുറന്ന് പറയുകയാണ് നടൻ.
സീരിയലിലെ സുഹൃത്തുക്കളുമൊത്ത് ഭാര്യമാർ അറിയാതെ നടത്തിയ ഒരു പെണ്ണ് കാണൽ കഥയാണ്, സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ സാജൻ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. നടന്റെ വാക്കുകളിലേക്ക്. ‘ട്രിപ്പ് ടു പന്ത” എന്ന് കുറിച്ച് കൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഏറെ രസകരമായി അദ്ദേഹം പറയുന്നത്. അന്ന് സീരിയലിൽ വളരെ തിരക്കുള്ള സമയം, വര്‍ഷങ്ങള്‍ക്കു മുന്നേ ‘നിര്‍മ്മാല്യം’ എന്ന സീരിയല്‍ ചെയ്യുന്ന സമയം..
അന്ന് വളരെ അടുത്ത സുഹൃത്തുക്കളായ ആ സീരിയലിന്റെ ഡയറക്ടര്‍ ജി ആര്‍ കൃഷ്ണനും ക്യാമറമാന്‍ മനോജും ഞാനും, പിന്നെ ഞങ്ങളെ വിട്ടകന്ന ഞങ്ങളുടെ പ്രിയ സുഹൃത്ത് ശബരിയും, പിന്നെ ബാലാജിയും പിന്നെ മറ്റ് കുറച്ച് സുഹൃത്തുക്കളും കൂടി അമ്ബൂരിയില്‍ ഒരു ആദിവാസി കുടിയില്‍ ഒരു ദിവസം കൂടി. അവിടുത്തെ ഓരോ ഓർമകളും ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു, അന്ന് കഴിച്ച നല്ല വെണ്ണ പോലത്തെ കപ്പയും ഉണക്കമീനും കാന്താരി മുളക് ചമ്മന്തിയുടെയും രുചി ഇന്നും നാവിൽ നിന്നും പോയിട്ടില്ല..
ഞങ്ങൾ എല്ലാവരും വീട്ടിൽ ഭാര്യമാരോട് കള്ളം പറഞ്ഞാണ് പോരുന്നത്, മനോജിന് പെണ്ണ്കാണാൻ പോകണം എന്ന് പറഞ്ഞാണ് ഇറങ്ങിയത്. യാത്രക്ക് മൊത്തം ചിലവ് കണക്ക് കൂട്ടി പിന്നീട് എല്ലവരും ഷെയർ ചെയ്യാമെന്ന തീരുമാനത്തിലാണ് യാത്ര തിരിച്ചത്, അതുകൊണ്ടുതന്നെ ശബരി മൊബൈലില്‍ അപ്പപ്പോൾ തന്നെ കണകൾ സൂക്ഷിച്ചു. ഹെഡിങ്ങ് ‘ട്രിപ്പ് ടു പന്ത’. ഈ പന്ത എന്ന് പറഞ്ഞാണ് മനോജിന്റെ സ്ഥലപ്പേരാണ്, അതാണ് ‘ട്രിപ്പ് ടു പന്ത’ എന്ന പേരുകൊടുത്തത്.
‘ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പെണ്ണുകാണല്‍’, അതിലേ ഭാര്യമാര്‍ക്ക് സംശയം തോന്നിയിരുന്നു. പക്ഷെ ഞങ്ങൾ നല്ല നടൻമാർ ആയതുകൊണ്ട് ആർക്കും അത്ര പിടികൊടുത്തില്ല, “അടുത്ത ദിവസം തിരിച്ചെത്തി പെണ്ണുകണ്ട കഥകള്‍ വീട്ടില്‍ രസകരമായി വിളമ്ബി. മനോജും പെണ്ണും മാറിനിന്ന് സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ഒളിഞ്ഞു നിന്ന് കേട്ട് കളിയാക്കിയതും കപ്പയും നാടന്‍ കോഴിക്കറിയുടെ രുചിയും എന്നു വേണ്ട വായിൽ വന്ന കുറെ സിനിമകഥകൾ അടിച്ചു വിട്ടു.. ഞാൻ യാത്രയുടെ ചിത്രങ്ങൾ കാണാൻ ഫോൺ ഭാര്യയുടെ കൈയിൽ കൊടുത്തിട്ട് കുളിക്കാൻ കയറി..
ആ നേരത്താണ് രാത്രി തന്നെ മൊത്തം കണക്കും നോക്കി ഓരോരുത്തര്‍ക്ക് ചിലാവായ തുക, ബാക്കി കൊടുക്കാനുള്ള പൈസ എന്നിവ ടൈപ്പ് ചെയ്ത് ശബരി മെസേജ് ആയി എല്ലാവര്‍ക്കും അയച്ചു. അവളുടെ കണ്മുന്നിൽ തന്നെ മെസേജ് വന്നു, കയ്യോടെ പൊക്കി, ഭാര്യമാർ സുഹൃത്തുക്കൾ ആയിരുന്നത് കൊണ്ട് എല്ലവരെയും പൊക്കി. ഇതിൽ നിന്നും പഠിച്ച പാഠം. ഭാര്യമാരുടെ കൈയ്യില്‍ ഫോണ്‍ കൊടുത്താല്‍ കൂടെ ഇരിക്കുക. ഭാര്യമാരെ തമ്മില്‍ കമ്ബനിയാക്കരുത് ഫോണ്‍ നമ്ബര്‍ കൈമാറാന്‍ ഒരിക്കലും അനുവധിക്കരുത്.. നടന്റെ കുറിപ്പ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാണ്.
Leave a Reply