ഈ ഫെമിനിച്ചികൾ പിടിച്ച സിനിമയിൽ ഏതുകൊണ്ടാണ് ആ ഭാവനക്ക് ഒരവസരം നൽകാത്തത് ! ഇത്രയും മോശമായ ഒരു സിനിമ ഞാൻ ഇതുവരെ കണ്ടിട്ടില്ല ! സംഗീത !

പ്രതികരണങ്ങളിൽ കൂടി ഏറെ ശ്രദ്ധ നേടിയ ഒരാളാണ് അഡ്വ, സംഗീത ലക്ഷ്മൺ. അത്തരത്തിൽ ഇപ്പോഴിതാ അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രം ‘വണ്ടർ വുമൺ’ എന്ന സിനിമയെ കുറിച്ച് പറഞ്ഞുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. സംഗീതയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, സിനിമയുടെ ആദ്യത്തെ 5 മിനിറ്റ് ഞാൻ കടന്നെടുത്തത് തന്നെ ഏറെ പണിപ്പെട്ടാണ്. നാട്ടിലെ അറിയപ്പെടുന്ന ചില ഫെമിനിച്ചികൾ ഉൾപ്പടെ കുറച്ച് പെണ്ണുങ്ങളുടെ വയറ്റിൽ റബർഗർഭം വെച്ച് കെട്ടിയുള്ള അറുബോറൻ പ്രകടനങ്ങൾ. എന്റെ പ്രിയനടിമാരായ നിത്യ മേനനെയും നദിയ മൊയ്തുവിനെയും കാണാനായി മാത്രം പിന്നെയും 5 -10 മിനുട്ടുകൾ കണ്ടിരുന്നു..

പറയാതിരിക്കാൻ കഴിയില്ല ഇത്രയും ബോറായ ഒരു സിനിമ ഞാൻ അടുത്ത് വേറെ കണ്ടിട്ടില്ല. ക്ഷമയുടെ നെല്ലിപലക കണ്ടു, അവസാനം ഫാസ്റ്റ് ഫോർവേഡ്,  സ്കിപ്പ് എന്നിവ കൊടുത്തു. അവസാനത്തെ 10 മിനുട്ടുകൾ കൂടി കണ്ടു. പറയാതെ വയ്യ. സിനിമയുടെ കണ്ട ഭാഗം അതിഭീകരലാഗ്… ചുരുക്കി പറഞ്ഞാൽ, കൃത്യമായി പറഞ്ഞാൽ ഉള്ളു പൊള്ളയായ ഒരു പാഴ് സിനിമാ സംരംഭം. ഞാനൊരു സാധാരണ സിനിമാപ്രേക്ഷകയാണ്. ഞാനീ എഡിറ്റിംഗും കോ,പ്പു,മൊന്നും ശാസ്ത്രീയമായി പഠിച്ചിട്ടില്ല. അതുകൊണ്ടാവണം സിനിമയുടെ തുടക്കം മുതൽ തന്നെ വല്ലാത്ത ലാഗ് തോന്നി തുടങ്ങിയത് പോകെ പോകെ അസഹനീയമായി എന്നു തന്നെ പറയേണ്ടതുണ്ട്.

ഞാൻഎന്റെ ഇഷ്ട താരങ്ങളായ നദിയ മൊയ്‌ദുവിനെയും, നിത്യ മേനോനെയും കാണാനാണ് ഈ സിനിമ കാണാമെന്ന് തോന്നിയത്. അഞ്ജലി മേനോന്റെ ‘കൂടെ’ സിനിമ കണ്ടതിന്റെ മടുപ്പും ചവർപ്പും ക്ഷീണവും മാറിയിരുന്നില്ല എനിക്ക്… അതുപോലെ എനിക്ക് മറ്റൊരു കാര്യം കൂടി ചോദിക്കാനുള്ളത്, മോഹൻലാൽ സിനിമ പിടിച്ചാലും പ്രിത്വിരാജ് സിനിമ പിടിച്ചാലും ഫെമിനിച്ചികൾ സിനിമ പിടിച്ചാലും എന്ത് കൊണ്ടാണ് സിനിമാനടി ഭാവനയെ കൂടി അവരുടെയൊക്കെ സിനിമകളിൽ അവസരം കൊടുത്ത് അഭിനയിപ്പിക്കാത്തത് എന്താണ്.. ഭാവനയ്ക്ക് സിനിമയിലെ അവസരങ്ങൾ ഇല്ലാതെയാക്കി എന്നൊക്കെ മുറവിളി കൂട്ടുന്നവർ തന്നെ ഇങ്ങനെ ചെയ്യുന്നത് ശെരിയാണോ….

എന്തായാലും വെച്ചുകെട്ട് ഗർഭങ്ങൾ – എന്നാൽ പിന്നെ സിനിമാനടി ഭാവനയ്ക്ക് വേണ്ടി കൂടി ഒരു കഥാപാത്രം എഴുതിയുണ്ടാക്കി അവളെ കൂടി ‘Wonder Women’ ൽ ഉൾപ്പെടുത്താമായിരുന്നു. വയ്യ, ഇല്ല എന്ന് സിനിമാനടി ഭാവന പറഞ്ഞാലും അഞ്ജലിയും കൂട്ടരും അവളെ പറഞ്ഞു മനസ്സിലാക്കി കൈപിടിച്ച് കൂടെ കൂട്ടേണ്ടത് ആയിരുന്നു എന്ന് എഡിറ്റിംഗ് പഠിക്കാത്ത ഒരു സാധാരണ സിനിമ പ്രേക്ഷക സംഗീത എന്നുമാണ് അവർ കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *