ചിത്രരചനകളിൽ കാണുന്ന പോലുള്ള ആകാരവടിവ്, വരച്ചു വെച്ചത് പോലുള്ള കണ്ണും മൂക്കും ചുണ്ടും മൂക്കുത്തിയും, ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീരൂപം ഇവരുടേതാണ് ! കുറിപ്പുമായി സംഗീതാ ൽ;ലക്ഷ്മൺ !

ഒരു അഭിഭാഷക എന്നതിനപ്പുറം തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറഞ്ഞതോലൂടെ കൂടുതൽ ശ്രദ്ധ നേടിയ ആളാണ് അഡ്വ. സംഗീതാ ലക്ഷ്മണ. അത്തരത്തിൽ ഇപ്പോഴിതാ സിനിമ സിരിയൽ നടി സൂചിത്രാ നായരെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇനിയൊരു ജന്മമുണ്ടെങ്കിൽ സുചിത്രയെ പോലൊരു സ്ത്രീയായി ജനിക്കാൻ എനിക്കാവണം എന്നും അവർ ആ കുറിപ്പിൽ പറയുന്നുണ്ട്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, കുറച്ച് നാൾ മുൻപാണ്, യൂട്യൂബ് ഷോർട്സ് ആയി ഈ സ്ത്രീയുടെ ഒരു വീഡിയോ ശ്രദ്ധയിൽപെടുന്നത്. ഈ ചിത്രത്തിൽ കാണുന്ന, ഏതോ ചടങ്ങിനിടയിൽ നിൽക്കുന്നതും ധരിച്ചിരുന്ന സാരി നേരയാക്കുന്നതുമായ ഒരു ഷോർട്ട് വീഡിയോ. ഒരുപാട് തവണ ഞാൻ ആ വീഡിയോ പിന്നെയും പിന്നെയും പിന്നെയും വീണ്ടും പിന്നെയും കണ്ടു. കാരണം എൻ്റെ കണ്ണുകൾ കൊണ്ട് കാണുമ്പോൾ ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീരൂപം ഇവരുടേതാണ് എന്നാണ് എനിക്ക് തോന്നിയത്. പണ്ടത്തെ മലയാള മനോരമ ആഴ്ചപതിപ്പുകളിലെ ചില നോവലുകളിലും ചെറുകഥകളിലുമൊക്കെ കണ്ടിട്ടുള്ള ചിത്രരചനകളിൽ കാണുന്ന പോലുള്ള ആകാരവടിവ്, വരച്ചു വെച്ചത് പോലുള്ള കണ്ണും മൂക്കും ചുണ്ടും മൂക്കുത്തിയും.

സ്ത്രീ സൗന്ദര്യത്തിന്റെ ഉത്തമ ഉദാഹരണമായ മലമ്പുഴയിലും ശംഖുമുഖത്തുമൊക്കെ സ്ഥാപിച്ചിട്ടുള്ള കാനായി കുഞ്ഞിരാമൻ്റെ ശില്പങ്ങൾ പോലെ, ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ആ ജന്മത്തിലും പെണ്ണായി തന്നെ ജനിക്കണം എന്നാണ് ഞാൻ എന്നും ഇപ്പോഴും ആഗ്രഹിക്കുന്നത്. സുചിത്രയുടെ ആ ഷോർട്ട് വീഡിയോ പല തവണകൾ കണ്ടപ്പോൾ ഒരു തരി പോലും അസൂയ തോന്നിയില്ല, ദൂരെ ആകാശത്ത് കാണുന്ന നക്ഷത്രം നോക്കി സ്വപ്‌നം കാണുന്ന പോലെ എനിക്ക് തോന്നിയത്, എനിക്ക് അതിമോഹം തോന്നിയത് ഇങ്ങനെയാണ്- അതായത്, ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ സ്ത്രീയെ പോലെ സുന്ദരിയായി ജനിക്കണം എനിക്ക് എന്നാണ്.

അതുപോലെ അടുത്തിടെ അവരുടെ ഒരു അഭിമുഖവും ഞാൻ കണ്ടു, ബാഹ്യസൗന്ദര്യം പോലെ തന്നെ ആകർഷണീയമായ സംസാരരീതി, വളരെ tactful ആയി തീരുമാനങ്ങളെടുക്കുന്ന, ചെറുതെങ്കിലും ലഭ്യമാവുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തികൊണ്ട് തന്നെ, തനിക്കായി വന്നെത്താനുളള സൗഭാഗ്യങ്ങൾക്ക് വേണ്ടി ക്ഷമയോടെ കാത്തിരിക്കാനുള്ള പക്വത……അങ്ങനെ പലതും. അതെ, ഇനിയൊരു ജന്മമുണ്ടെങ്കിൽ സുചിത്രയെ പോലൊരു സ്ത്രീയായി ജനിക്കാൻ എനിക്കാവണം. സുന്ദരി, മിടുക്കി.

അതുപോലെ ഈ പെൺകുട്ടിയെ ബിഗ് സ്‌ക്രീനിൽ കാണാനുള്ള ഒരേ ഒരു ആഗ്രഹത്തിന്റെ പുറത്ത് മാത്രം ഞാൻ മലൈകോട്ടയ് വാലിബൻ എന്ന സിനിമ ഞാൻ തീയറ്ററിൽ പോയി കാണാൻ തീരുമാനിച്ചു. നന്ദി ഷിബു ബേബി ജോൺ, സുചിത്ര എന്ന സുന്ദരിക്ക് നിങ്ങളുടെ സിനിമയിൽ അവസരം നൽകിയതിന്. എൻ്റെ കണ്ണുകൾ കൊണ്ട് നോക്കുമ്പോൾ ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള സ്ത്രീസൗന്ദര്യമായ സുചിത്രയെ വെള്ളിത്തിരയിൽ കാണാനുള്ള അവസരം ഒരുക്കിയതിന്. എന്നും സംഗീതാ കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *