മഞ്ജു ഒരു മഹാലക്ഷ്മിയാണ്, ആ കുട്ടിയെ ജീവിതത്തിൽ ചതിച്ചവർക്ക് ഇന്ന് അല്ലെങ്കിൽ നാളെ ഇരുപ്പത് കിട്ടും ഉറപ്പ് ! സേതുലക്ഷ്മി അമ്മയുടെ വാക്കുകളും ! ആരാധകരുടെ മറുപടിയും !

മലയാള സിനിമ രംഗത്ത് അമ്മ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ആളാണ് നടി സേതുലക്ഷ്മി അമ്മ. വ്യക്തി ജീവിതത്തിൽ നിരവധി പ്രാർതിസന്ധി ഘട്ടത്തിൽ കൂടി കടന്ന് പോയ സേതുലക്ഷ്മി മകന്റെ ചികിത്സക്കായി ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്നു. ഇപ്പോഴിതാ സേതുലക്ഷ്മി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അച്ഛന്‍ ഇല്ലാത്തതുകൊണ്ട് അവരുടെ ആവശ്യങ്ങള്‍ സാധിച്ച് കൊടുക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു . അതുകൊണ്ട് ഞാന്‍ പണം സമ്പാദിക്കുന്നതിനെ കുറിച്ച് ആലോചിച്ചില്ല.

മക്കൾക്കും കുടുംബത്തിനും വേണ്ടി ജീവിച്ചത് കൊണ്ട് ബാങ്ക് ബാലൻസ് ഇല്ല സമ്പാദ്യമൊന്നുമില്ല, കിട്ടുന്ന പണം മക്കൾക്കും കുടുംബത്തിനും വേണ്ടി ചിലവാക്കും. സിനിമക്കൾ എല്ലാവരും വലിയ പണക്കാരാണെന്ന് ഒരു തോന്നലുണ്ട്. പക്ഷെ അങ്ങനെയല്ല, വലിയ നടന്മാരുടെ കാര്യമാണ് അത്, മക്കൾ പറഞ്ഞു ‘അമ്മ ഇനി ഇങ്ങനെ കിട്ടുന്ന കഷിക്കേ ചിലവാക്കരുത് സമ്പാദിച്ചു തുടങ്ങണമെന്ന്. സിനിമയിൽ ഒരുപാട് പേര് എന്നെ സഹായിച്ചിട്ടുണ്ട്, അതുപോലെ മഞ്ജു വാര്യർ എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ്.

ആ കുഞ്ഞ് ഇങ്ങനെ നമ്മുടെ മുമ്പിലേക്ക് വരുമ്പോൾ അറിയാതെ തോന്നിപോകും മഹാലക്ഷ്മിയാണോ ഈ വരുന്നത് എന്ന്.. അയ്യോ ശെരിക്കും ഇതൊരു ദേവതയോഎന്ന് തോന്നാറുണ്ട്. നമ്മളെ കാണാൻ വരുമ്പോൾ ആ മുഖത്തുള്ള ആ സന്തോഷം. പെരുമാറ്റം.. എന്നെ കണ്ട ആദ്യ നിമിഷം ഞാൻ ഇപ്പോഴും ഓർക്കുന്നു. ഞാൻ ഇങ്ങനെ നിക്കുകയാണ്‌. ഞാൻ ആരും അല്ലല്ലോ. അപ്പോഴേക്കും പക്ഷെ കണ്ട ഉടനെ എന്റെ അരികിലേക്ക് ഓടി വന്നു എന്റെ കൈയ്യിൽ പിടിച്ചിട്ട് എന്തുവാ ഇത് എവിടെ ആയിരുന്നു ഇത്ര നേരം എന്ന് ചോദിച്ചു വിശേഷങ്ങളൊക്കെ സംസാരിച്ചു.

അതുപോലെ കൂടെ അഭിനയിക്കുമ്പോഴും നമ്മളെ ഒരുപാട് പ്രോത്സാഹിപ്പിക്കും.. മഞ്ജുവിനെ പോലെ ഇത്രയും വലിയൊരു നടി എന്നെ ബഹുമാനിപ്പിക്കേണ്ട കാര്യമൊന്നുമില്ല എങ്കിലും ബഹുമാനം ആണ്. അതൊരു മഹാലക്ഷ്മിയാണ് എന്നും സേതുലക്ഷ്മി പറയുന്നു, നടിയുടെ ഈ വാക്കുകൾക്ക് ആരാധകൻ നൽകുന്ന കമന്റ്, ശെരിക്കും മഹാലക്ഷ്മി തന്നെയാ മഞ്ജു ചേച്ചി അവരെ ജീവിതത്തിൽ കൂടെ നിന്ന് ചതിച്ചവർക്ക് ഇന്ന് അല്ലെങ്കിൽ നാളെ ഇരുപ്പത് കിട്ടും ഉറപ്പ് മഞ്ജു ചേച്ചി ഇഷ്ടം എന്നും ആരാധകർ കുറിച്ചു. കൂടാതെ മകന് കിഡ്‌നി സംബന്ധമായി അസുഖം കൂടിയപ്പോൾ നടൻ മോഹൻലാലിനോട് സഹായം ചോദിച്ചിരുന്നു.

ആ മഹാ നടന്റെ സഹായം കൊണ്ടാണ് ഞാൻ എന്റെ കുഞ്ഞിനേയും കൊണ്ട് ഞാറയ്ക്കലിലെ ഡോക്ടറെ കാണിച്ചത്. അദ്ദേഹം വിളിച്ചു പറഞ്ഞതുകൊണ്ട് തന്നെ ഞങ്ങൾ ആശുപത്രിയിൽ ചെല്ലുമ്പോൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ആള് വഴിയിൽ കാത്ത് നിൽക്കുകയായിരുന്നു, കൂടാതെ സാമ്പത്തികമായും അദ്ദേഹം എന്നെ സഹായിച്ചിരുന്നു എന്നും, ഒരിക്കലും മറക്കാൻ കഴിയില്ല എന്നും സേതു ലക്ഷ്മി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *