പാർട്ടിയല്ല നല്ല മനസുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കണം ! ഈ ധൂർത്തുകൾക്ക് ഒരു അവസാനം വേണ്ടേ ! മാറ്റങ്ങൾ കൊണ്ടുവരാൻ എനിക്ക് കഴിയും ! സുരേഷ് ഗോപി !

ലോക്സഭാ തിരഞ്ഞെടു[പ്പ് തയ്യാറെടുപ്പുകളിലാണ് ഓരോ രാഷ്ട്രീയ പാർട്ടികളും, കേരളത്തിൽ അന്നും ഇന്നും നമ്മൾ കാണുന്നത് ഇടതും വലതും തമ്മിലുള്ള പോരാട്ടങ്ങൾ മാത്രമായിരുന്നു, ഇപ്പോഴിതാ അവർക്ക് ഒപ്പം ശക്തമായി തന്നെ മത്സരിക്കാൻ ബിജെപി യും തയ്യാറെടുക്കുകയാണ്. തൃശൂരിൽ സുരേഷ് ഗോപി തന്നെ ആയിരിക്കും എന്ന കാര്യത്തിൽ ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇപ്പോഴിതാ അടുത്തൂടെ സുരേഷ് ഗോപി പറഞ്ഞ ചില വാക്കുകൾ ഇങ്ങനെ…

കേരളത്തിന്റെ പോക്ക് പാതാളത്തിലേക്കാണ്, ഈ നവകേരളം എന്ന പരിപാടി പാർട്ടിയെ കനപ്പിക്കാനും പാർട്ടിയിലെ ചില വ്യക്തികളെ കനപ്പിക്കാനുമുള്ള ധൂർത്തിനായി നടത്തുന്ന ഒരു  പരിപാടിയാണ്. ഇനി ചെയ്യേണ്ടത് ജനങ്ങൾ മുന്നോട്ട് വരണം. ജനകീയ സമരങ്ങൾ ഇവിടെ ഉണ്ടാകണം. ഇനിമുതൽ പെട്രോളും ഡീസലും അടിക്കുമ്പോൾ ചുമത്തുന്ന ആ രണ്ടു രൂപയുടെ ചുങ്കം തരാൻ തയാറല്ല എന്നു പറഞ്ഞുതന്നെ നിങ്ങൾ പെട്രോൾ പമ്പുകളിൽനിന്ന് പെട്രോളടിക്കണം. അങ്ങനെ മുന്നോട്ടു പോകാനാകുന്നില്ലെങ്കിൽ ഒരാഴ്ചത്തേക്കു പെട്രോൾ അടിക്കുന്നില്ല എന്നു തീരുമാനിച്ച്, നമ്മുടെ ജീവിതം തന്നെ സ്തംഭിപ്പിച്ചുകൊണ്ട് എന്താണ് സമരരൂപത്തിൽ ചെയ്യാനാകുക എന്ന് ജനങ്ങൾ തീരുമാനമെടുക്കണം എന്നും അദ്ദേഹം പറയുന്നു.

ഇവിടെ പലരും ഇപ്പോൾ ന്യൂയോര്‍ക്കിലെ കുഞ്ഞമ്മയ്ക്ക് കടന്നുപോകാനുള്ള റോഡ് നോക്കി നടക്കുകയാണ്. എവിടെ നോക്കിയാലും ധൂർത്ത് മാത്രമാണ് നടക്കുന്നത് എന്നും  നല്ല ഹൃദയമുള്ളവരെ തിരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയംനോക്കരുത്. പ്രാപ്തിയുള്ളവരെ തിരഞ്ഞെടുത്തില്ലെങ്കില്‍ ആ ദേശത്തിനും അവരുടെ ഗൃഹങ്ങള്‍ക്കുപോലും ഒരു ഗുണവും ഉണ്ടാകില്ല എന്നും സുരേഷ് ഗോപി പറയുന്നു. അതേസമയം തൃശൂരില്‍ നടന്‍ സുരേഷ് ഗോപി മല്‍സരിക്കുമെന്ന് നേരത്തെ വ്യക്തമായതാണ്. സുരേഷ് ഗോപിക്ക് വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സിനിമാ രംഗത്ത് നിന്ന് മറ്റു ചിലരും കൂടി ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ടാകുമെന്നാണ് വിവരം. ചാലക്കുടിയില്‍ സംവിധായകന്‍ മേജര്‍ രവിയുടെ പേര് പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *