ചാന്ദിനിയെ ചേർത്ത് നിർത്തി ആ സന്തോഷ വാർത്ത പങ്കുവെച്ച് ഷാജു ശ്രീധര്‍ ! ആശംസകളുമായി ആരാധകർ !
മലയാളികൾക്ക് വളരെ പരിചിതനായ നടനാണ് ഷാജു ശ്രീധർ. ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന അഭിനേത്രിയാണ് ചാന്ദിനി. സിനിമ രംഗത്ത് ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളെ അവതിരിപ്പിച്ച ഷാജു മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത് മിമിക്രി വേദികളിൽ കൂടിയാണ് താരം സിനിമ മേഖലയിൽ എത്തപ്പെട്ടത്. മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെ ഷാജു അഭിനയത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് മോഹൻലാൽ എന്ന നടനെപോലെയുള്ള രൂപ സാദിർശ്യവും, ശബ്ദത്തോടുള്ള സാമ്യം കൊണ്ട് ഷാജു ശ്രദ്ധിക്കപ്പെടുകയായിരുന്നു.
ആ നടന്റെ രൂപ സാദിർശ്യം കൊണ്ടാണ് താൻ ശ്രദ്ധിക്ക പെട്ടതുപോലെ അതെ കാരണത്താൽ തനിക്ക് സിനിമയിൽ തനിക്ക് അവസരങ്ങൾ ലഭിക്കാതെ ഇരുന്ന സമയങ്ങൾ ഒരുപാട് ഉണ്ടായിരുന്നു, കൂടാതെ ഒരുപാട് കഥാപാത്രങ്ങൾ ആ കാരണം കൊണ്ട് തനിക്ക് നഷ്ടമായിട്ടുണ്ട് എന്നും ഷാജു പറഞ്ഞിരുന്നു. പക്ഷെ വീണ്ടും ഞാൻ സിനിമ വിടാതെ പരിശ്രമം തുടർന്നപ്പോൾ നല്ല വേഷങ്ങള്‍ പിന്നീട് തന്നെ തേടി വന്നു. ഇപ്പോൾ നല്ല വേഷങ്ങളിലേക്ക് പരിഗണിക്കാന്‍ തുടങ്ങി എന്നും ഷാജു പറയുന്നു. ഇപ്പോൾ തനറെ പ്രിയതമയെ ചേർത്ത് നിർത്തിക്കൊണ്ട് ഷാജു പങ്കുവെച്ച വിശേഷമാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധനേടുന്നത്.
സുനിയെന്നാണ് ഷാജു ചാന്ദ്‌നിയെ വിളിക്കുന്നത്. തന്റെ സുനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഷാജു, എത്ര വിജയിച്ചാലും എന്നും നിന്റെ സ്‌നേഹത്തിന് മുന്‍പില്‍ തോല്‍ക്കുന്നതാണ് എനിക്കിഷ്ടമെന്ന് മുന്‍പ് ഷാജു കുറിച്ചിരുന്നു. എന്റെ സുനിക്ക് പിറന്നാളാശംസകള്‍ എന്നായിരുന്നു ഇത്തവണ കുറിച്ചത്. ചാന്ദിനിക്കൊപ്പമുള്ള മനോഹരമായ ഫോട്ടോയും നടന്‍ പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചാന്ദിനിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
പ്രണയം, ഒളിച്ചോട്ടം അങ്ങനെ സംഭവബഹുലമായിരുന്നു ഇവരുടെ വിവാഹവും, 21 വര്‍ഷം മുന്‍പായിരുന്നു ഷാജുവും ചാന്ദ്‌നിയും വിവാഹിതരായത്. ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുന്‍പ് ഞങ്ങള്‍ക്ക് കിട്ടിയേനെ. നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്‌നങ്ങളും നനവുള്ള ഓര്‍മ്മകളുടേയും 21 വര്‍ഷങ്ങള്‍ എന്ന കുറിപ്പുമായും ഷാജു എത്തിയിരുന്നു. ഇവർക്ക് രണ്ടു മക്കളാണ്, രണ്ട് പെണ്മക്കൾ, രണ്ടുപേരും അച്ഛനമ്മമാരുടെ പാത പിന്തുടരുന്നവരാണ്. മൂത്ത മകൾ നന്ദന, നീലാന്ജന.
ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് വളരെ പരിചിതരാണ്. ടിക് ടോക് വീഡിയോകളിലും സജീവമായിരുന്നു. ഇളയ മകൾ ഇതിനോടകം നിരവധി സിനിമകളുടെ ഭാഗമായിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പ്രിത്വിയുടെ മകളായി എത്തിയത് നീലാഞ്ജന ആയിരുന്നു. മൂത്തമകൾ നന്ദന ഇപ്പോൾ നായികയായി മാറിയിരിക്കുകയാണ്. ആദ്യ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ നന്ദന. ചാന്ദിനി അഭിനയ ജീവിതം പൂർണമായും ഉപേക്ഷിച്ചെങ്കിലും ഇപ്പോൾ നൃത്ത വിശ്യാലയവുമായി തിരക്കിലാണ് താരം.
Leave a Reply