‘വീട്ടുകാരെ ഭയന്നാണ് ഞങ്ങൾ ഒളിച്ചോടിയത്’ ! പക്ഷെ പിന്നെ നടന്നത് മറ്റൊന്ന് ! ഷാജു ശ്രീധർ പറയുന്നു !

മലയാളികളുടെ ഇഷ്ട താര ജോഡികളായിൽ ഒരുവരാണ് നടൻ ഷാജു ശ്രീധറും ഭാര്യ നടി ചാന്ദിനിയും. മിമിക്രി രംഗത്തുകൂടി സിനിമയിൽ എത്തിയ ഷാജു  സിനിമ രംഗത്ത്  ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരുന്നു. ഷാജു മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ്.  പ്രണയ വിവാഹമായിരുന്നു ഇവരുടേത് മിമിക്രി വേദികളിൽ കൂടിയാണ് താരം സിനിമ മേഖലയിൽ എത്തപ്പെട്ടത്. മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെ ഷാജു അഭിനയത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് മോഹൻലാൽ എന്ന നടനെപോലെയുള്ള രൂപ സാദിർശ്യവും, ശബ്ദത്തോടുള്ള സാമ്യം കൊണ്ട് ഷാജു ശ്രദ്ധിക്കപ്പെടുകയായിരുന്നു.

പക്ഷെ മോഹൻലാലിൻറെ രൂപ സാദൃശ്യം കൊണ്ട് തനിക്ക് സിനിമയിൽ തനിക്ക് അവസരങ്ങൾ ലഭിക്കാതെ ഇരുന്ന സമയങ്ങൾ ഒരുപാട് ഉണ്ടായിരുന്നു, കൂടാതെ ഒരുപാട് കഥാപാത്രങ്ങൾ ആ കാരണം കൊണ്ട് തനിക്ക് നഷ്ടമായിട്ടുണ്ട് എന്നും ഷാജു പറഞ്ഞിരുന്നു. പക്ഷെ വീണ്ടും ഞാൻ സിനിമ വിടാതെ പരിശ്രമം തുടർന്നപ്പോൾ നല്ല വേഷങ്ങള്‍ പിന്നീട് തന്നെ തേടി വന്നു. ഇപ്പോൾ നല്ല വേഷങ്ങളിലേക്ക് പരിഗണിക്കാന്‍ തുടങ്ങി എന്നും ഷാജു പറഞ്ഞിരുന്നു.

നടി ചാന്ദിനിയുമായി പ്രണയ വിവാഹമായിരുന്നു. വിവാഹ ശേഷം നടി സിനിമ രംഗത്തുനിന്ന് പൂർണമായും വിട്ടുനിൽകുകയായിരുന്നു. ഇപ്പോള്‍ നൃത്ത അധ്യാപികയാണ്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മൂത്തമകള്‍ നന്ദന സിനിമാപ്രവേശത്തിന്റെ തിരക്കിലാണ്. കഴിഞ്ഞ ദിവസം എം.ജി ശ്രീകുമാര്‍ അവതാരകനായ പാടാം നേടാം പരിപാടിയില്‍ പങ്കെടുക്കാന്‍ ഷാജുവും ഭാര്യ ചാന്ദ്നിയും എത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കവെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പരഞ്ഞിരുന്നു.

നിന്നുതന്നെയാണ് ഇവരുടെ പ്രണയം തുടങ്ങിയത്, കോട്ടപ്പുറത്തെ കൂട്ടുകുടുംബം എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ഷാജുവിനെ ആദ്യമായി കാണുന്നത് എന്നും, പിന്നീട് മറ്റൊരുപാട് സിനിമകളിൽ ഒരുമിച്ച് വർക്ക് ചെയ്തപ്പോൾ സൗഹൃദമായി, അത് പിന്നീട് പ്രണയമായി മാറുകയായിരുന്നു. പ്രണയിക്കുന്ന സമയത്ത് തങ്ങൾ ഒരുപാട് സംസാരിക്കുവായിരുന്നു എന്നാണ് ഇരുവരും പറയുന്നത്. ലാന്‍ഡ്ഫോണ്‍ വഴിയാണ് ഏറ്റവും കൂടുതല്‍ സംസാരിച്ചത്. അത് ഒരിക്കല്‍ ചാന്ദ്നിയുടെ വീട്ടുകാര്‍ കണ്ടുപിടിച്ചു. ഇനി ഈ ബന്ധം തുടരരുത് എന്ന് പറഞ്ഞു.

എന്നിട്ടും ഞങ്ങൾ ശക്തമായി പ്രണയിച്ചു. ശേഷം ചാന്ദിനിയുടെ വീട്ടില്‍ പോയി നേരിട്ട് ചോദിച്ചപ്പോള്‍ മിമിക്രിക്കാരന് കെട്ടിച്ച്‌ കൊടുക്കാന്‍ താല്‍പര്യമില്ലെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഒടുവില്‍ ഞങ്ങള്‍ ഒളിച്ചോടി വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. പാലക്കാട്ടെ ഒരു രജിസ്ട്രോഫീസില്‍ വെച്ച്‌ വിവാഹം നടന്നത്’. സത്യത്തിൽ ഞങ്ങൾ വീട്ടുകാരെ ഭയന്നാണ് രഹസ്യമായി ഒളിച്ചോടി വിവാഹം  കഴിച്ചത്. പക്ഷെ ഞങ്ങളെ രണ്ടുപേരെയും ഞെട്ടിച്ചുകൊണ്ട് പിറ്റേ ദിവസം തന്നെ രണ്ടു വീട്ടുകാരും ഒന്നായി. ഞങ്ങൾക്ക് പാർട്ടി വരെ നടത്തിയെന്നും ഷാജു പറയുന്നു.

ഇപ്പോൾ 21 വർഷമായി, വളരെ സന്തുഷ്ടമായ ഒരു കൊച്ചു കുടുംബം, ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുമ്പ്  ഞങ്ങള്‍ക്ക് കിട്ടിയേനെ എന്ന് വിവാഹവാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ഷാജു പറഞ്ഞിരുന്നു. സുനിയെന്നാണ് ഷാജു ചാന്ദ്‌നിയെ വിളിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *