പ്രസവിക്കാതെ തന്നെ ഒരുപാട് കുട്ടികളുടെ അമ്മയാണ് ഞാനിന്ന് !! അതിൽ ഒരുപാട് അഭിമാനവും സന്തോഷവും ഷക്കീല പറയുന്നു !!

മലയാള സിനിമ ചരിത്രം മാറ്റി കുറിച്ച ഒരു അഭിനേത്രിയാണ് നടി ഷക്കീല.  ബി ഗ്രേഡ് ചിത്രങ്ങളാണ് താരം കൂടുതലായും ചെയ്തിരുന്നത്, അതുകൊണ്ടുതന്നെ ഒരു കാലത്ത് ആരാധകരുടെ ഹരമായിരുന്നു താരം, എന്നാല്‍ ജീവിതം കൊണ്ട് ആരാധകരെ പലപ്പോഴും അമ്ബരിപ്പിച്ചിട്ടുള്ള താരവുമാണ് ഷക്കീല. ഒരു കാലത്ത്  സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് പോലും ഷക്കീല ചിത്രങ്ങള്‍ കടുത്ത വെല്ലുവിളിയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ നിന്നുമെല്ലാം വിട്ടുമാറി ജീവിതത്തിന്റെ തിരക്കുകളില്‍ മുഴുകിയിരിക്കുകയാണ് ഷക്കീല.

അടുത്തിടെ താരം ഇത് തന്റെ മകൾ ആണെന് പറഞ്ഞ് ഒരു ട്രാൻസ് വുമണെ  പരിചയപെടുത്തിയിരുന്നു, മില്ല എന്ന അവരെ ഷക്കീല ദത്ത് എടുക്കുകയായിരുന്നു…  അതുകൂടാതെ ഇന്ന് ഒരുപാട് കുട്ടികളുടെ അമ്മയാണ് താൻ എന്നുകൂടി പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് ലഭിക്കുന്ന സ്‌നേഹത്തിന് നന്ദി പറയുകയാണ് ഷക്കീല.  അമ്മ എന്ന് വിളിക്കപ്പെടുന്നതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയെന്നാണ് ഷക്കീല പറയുന്നത്. സോഷ്യല്‍ മീഡിയിയിലൂടെ ഇതേക്കുറിച്ച്‌ അവർ മനസ് തുറന്നിരുന്നു. ഇപ്പോള്‍ സിനിമയുടെ തിരക്കുകൾ ഇല്ലാതെ ചെന്നൈയില്‍ സ്വസ്ഥ ജീവിതം നയിക്കുകയാണ് താരം.

നടി പലപ്പോഴും തന്റെ ദുരിതം നിറഞ്ഞ ജീവിത കഥ പുറംലോകത്തോട് തുറന്ന് പറഞ്ഞിരുന്നു, തന്റെ 17 മത്തെ വയസ്സിൽ അഭിനയ രംഗത്ത് എത്തുകയും എങ്ങനെയൊക്കയോ താൻ ഒരു ബി ഗ്രേഡ് ചിത്രങ്ങളിൽ നായികയായി മാറുകയും ജീവിതം ആകെ മറിമറിയുകയുമാണ് ഉണ്ടായത്.. താൻ ഇതെല്ലം സഹിച്ചത് തന്റെ കുടുംബത്തിന് വേണ്ടിയായിരുന്നു പക്ഷെ കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പില പോലെ തന്നെ അവർ തള്ളിപ്പറയുകയും ഒറ്റപ്പെടുത്തുകയും ചെയ്തു.. അതുകൊണ്ട്തന്നെ തനിക്ക് ആരുമില്ല താൻ എന്നും ഒറ്റക്കാണെന്നും ഷക്കീല ഒരു സമയത്ത് തുറന്ന് പറഞ്ഞിരുന്നു..

താൻ പ്രസവിച്ചിട്ടില്ലങ്കിലും നിരവധി ട്രാൻസ്‌ജെൻഡർ കുട്ടികൾ തന്നെ അമ്മെ എന്നാണ് വിളിക്കുന്നത് എന്നും അവർ തന്നെ ആത്മാർഥമായി സ്നേഹിക്കുന്നു എന്നും താൻ ഇപ്പോൾ ജീവിക്കുന്നത് അവർക്ക് വേണ്ടിയാന്നെനും ഷക്കീല പറഞ്ഞിരുന്നു, ആരുമില്ലാത്ത താൻ മരിച്ചാൽ ആയിരത്തി അഞ്ഞൂറോളം ട്രാൻസ്‌ജെൻഡർ കുട്ടികൾ തന്നെ കാണാൻ വരുമെന്ന് തനിക്ക് ഉറപ്പാണെന്നും താരം പറയുന്നു അതിൽ നിന്നുമാണ് മില്ല എന്ന ട്രാൻസ്ജെൻഡറിനെ ഷക്കീല മകളായി ദത്ത് എടുത്തത്, അവളാണ് തന്റെ കരുത്തും ആത്മബലവും എന്നും താരം കൂട്ടിച്ചേർക്കുന്നു….

ജീവിതത്തിൽ ഒറ്റപ്പെട്ടിരുന്ന സമയത്ത് പലപ്പോഴും ജീവിതം അവസാനിക്കും എന്ന് തീരുമാനിച്ച തനിക്ക് എന്നും ആ കുട്ടികൾ ഒരു ആശ്വാസം ആയിരുന്നു, ഒറ്റപ്പെടൽ കാരണമാണ് താൻ കടുത്ത മദ്യപാനത്തിലേക്കും പുകവലി പോലുള്ള ദുശീലങ്ങളിലേക്കും എത്തിപ്പെട്ടത് എന്നും താരം പറയുന്നു.. സിനിമ ഇല്ലാതിരുന്ന ഒരുപാട് വർഷങ്ങൾ താൻ കടുത്ത ദാരിദ്ര്യം അനുഭവിച്ചിരുന്നു, താൻ സമ്പാദിച്ചത് മുഴുവൻ തന്റെ സഹോദരിയും കുടുംബവും തട്ടിയെടുക്കുകയായിരുന്നു, സിനിമയിലെ പ്രതിഫലവും അമ്മക്ക് നൽകുന്ന ചെക്കുകളും സഹോദരി കൈക്കലാക്കി തന്നെ പെരുവഴിയിൽ ആക്കുകയായിരുന്നു എന്നും ഷക്കീല വെളിപ്പെടുത്തിയിരുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *