സ്വന്തം സഹോദരങ്ങളില്‍ നിന്നു പോലും കേള്‍ക്കാന്‍ കഴിയാത്ത വാക്കുകൾ ആയിരുന്നു അവൻ പറഞ്ഞത് ! കണ്ണുകള്‍ കണ്ണീര്‍തടമായിട്ടുണ്ട് ! ഷമ്മി തിലകന്‍ !

സിനിമ മിമിക്രി ലോകം ഇന്ന് അനുഗ്രഹീത കലാകാരൻ കൊല്ലം സുധിയുടെ വേർപാടിന്റെ വേദനയിലാണ്. അപ്രതീക്ഷിതമായി സംഭവിച്ച വാഹന അപകടത്തിൽ സുദിയെ ഏവർക്കും നഷ്ടമാകുകയായിരുന്നു. സഹപ്രവർത്തകരും പ്രിയപ്പെട്ടവരും എല്ലാം ആ വേർപാടിന്റെ ആഘാതത്തിലാണ്. സഹപ്രവർത്തകർ ഓരോരുത്തരും സുധിയുടെ ഓർമ്മകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അത്തരത്തിൽ ഇപ്പോഴിതാ നടൻ ഷമ്മി തിലകൻ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, കൊല്ലം സുധി എന്ന അതുല്യ പ്രതിഭയുടെ ആകസ്മിക വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്.. അനിതരസാധാരണമായ നടനചാരുതയിലൂടെയും, തനതായ ഹാസ്യശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇടം നേടിയവനാണ് സുധി.. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്.. അത് സഹോദരതുല്യര്‍ ആകുമ്പോള്‍ ഹൃദയഭേദകവും..

എന്റെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു വിളിയുണ്ട് അവന്.. ഷമ്മിയേട്ടാാാാ.. എന്ന അവന്റെ ആ  സ്‌നേഹാര്‍ദ്രമായ വിളി കര്‍ണാനന്ദകരമായിരുന്നു.. സ്വന്തം സഹോദരങ്ങളില്‍ നിന്നു പോലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നീട്ടിയുള്ള ആ വിളി ഒരുപാടൊരുപാട് തവണ ആസ്വദിച്ചിട്ടുണ്ട്..! ഒപ്പം.. അവന്റെ കദനകഥകളുടെ പെരുമഴ പെയ്തിറങ്ങി ഒരുപാട് തവണ കണ്ണുകള്‍ കണ്ണീര്‍തടമായിട്ടുമുണ്ട്..

നമ്മൾ ചിന്തിക്കുന്നതിലും കൂടുതൽ കഷ്ടപാടുകൾ അനുഭവിച്ച ആളായിരുന്നു അവൻ. കഷ്ടപ്പാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകള്‍ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലാണ് വേര്‍പാട് എന്നത് വേദനാജനകം തന്നെ..! വിഷമകരമായ ഈ സമയത്ത് സുധിയുടെ കുടുംബത്തോടും, പ്രിയപ്പെട്ടവരോടും, ആരാധകരോടുമൊപ്പം ഞാനും അനുശോചനം രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം കുറിച്ചു.. നിരവധിപേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *