തന്ത കുഴപ്പമായിരുന്നല്ലോ, അതുകൊണ്ടല്ലേ ദിലീപ് അടക്കമുള്ള മിമിക്രിക്കാര്‍ രക്ഷപ്പെട്ടിട്ടും രക്ഷപ്പെടാതെ പോയത് ! ബാക്കി കഥ ഞാൻ പറയാം ! ശാന്തിവിള ദിനേശ് !

ഷെയിൻ നിഗത്തിന്റെയും ശ്രീനാഥ്‌ ഭാഷയുടെയും വിലക്കിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ ഷെയിൻ നിഗത്തെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഷെയ്‌നിന്റെ കഥകളൊക്കെ അറിഞ്ഞാല്‍ ജന്മത്ത് ആരും സിനിമ നല്‍കില്ലെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അബി വളരെ പ്രശ്നക്കാരനായിരുന്നു. അതിനേക്കാള്‍ പ്രശ്നമെന്നും അദ്ദേഹം പറയുന്നു. ‘നിങ്ങള്‍ അവന്റെ കഥകളൊക്കെ കേള്‍ക്കണം. ഇതൊന്നുമല്ല.

ഈ ചെറുക്കന്റെ കഥകൾ മുഴുവൻ പറയാൻ തുടങ്ങിയാൽ അവനു പിന്നെ ജീവിതത്തിൽ ഒരു സിനിമയും കിട്ടില്ല. ഹോട്ടല്‍ റൂമിനകത്ത് കിടന്ന് ബഹളം ഉണ്ടാക്കരുത് എന്ന് പറഞ്ഞതിന് ഇവൻ  ഒരു ഹോട്ടലിന്റെ എസിയുടെ സര്‍ക്യൂട്ട് മുഴുവന്‍ വലിച്ച്‌ പൊട്ടിച്ച്‌ കളഞ്ഞിട്ടുണ്ട്. ഇവൻ ഇവന്റെ തന്തയേക്കാൾ മോശമാണ്. തന്ത കുഴപ്പമായിരുന്നല്ലോ, അതുകൊണ്ടല്ലേ ദിലീപ് അടക്കമുള്ള മിമിക്രിക്കാര്‍ രക്ഷപ്പെട്ടിട്ടും രക്ഷപ്പെടാതെ പോയത്. അവന്‍ അമിതാഭ് ബച്ചന്‍ എന്ന് പറഞ്ഞാണ് സെറ്റില്‍ നടന്നിരുന്നത്. അങ്ങനെ ആകുമ്പോൾ  ആരും സഹകരിപ്പിക്കില്ല. മറ്റു സമുദായക്കാരെ മാറ്റി നിര്‍ത്താം. മുസ്ലിം സമുദായത്തില്‍ നിന്നുള്ള എത്രപേര്‍ മിമിക്രി രംഗത്തുണ്ട്, സിദ്ദീഖ് അടക്കം. ഒരാളും അബിയെ സഹകരിപ്പിക്കാത്തത് എന്താകും. കയ്യിലിരിപ്പ് കൊണ്ട് തന്നെ..

അന്ന് അബിക്ക് പരസ്യമായി പിന്തുണ കൊടുത്ത ആളാണ് മഹാ സുബൈര്‍. അയാള്‍ 24 സിനിമ ചെയ്ത ആളാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരെയോകെക് വെച്ച്‌ സിനിമ ചെയ്തിട്ടുള്ള ആളാണ്. അയാള്‍ ഫോണില്‍ വിളിച്ച്‌ കെഞ്ചിയിട്ടുണ്ട്, ക്‌ളൈമാക്‌സ് ഒന്ന് തീര്‍ത്ത് തരാന്‍. എനിക്ക് പറ്റില്ല നാളെ രാത്രി 12 മണിക്ക് വെക്ക് എന്നൊക്കെയുള്ള രീതിയിലാണ് സംസാരിച്ചത്. ശാന്തിവിള ദിനേശ് പറഞ്ഞു. കൈലിരിപ്പ് മോശമായത് കൊണ്ടാണ് അബി രക്ഷപിടിക്കാതെ പോയത്.

മിമിക്രി രംഗത്ത് തല തൊട്ടപ്പനായി വളരേണ്ട ആളായിരുന്നു, അതിനുള്ള എല്ലാ കഴിവും ഉണ്ടായിരുന്നു. വലിയ നടനാവേണ്ട ആളായിരുന്നു എന്നാല്‍ ഈ സ്വഭാവം കൊണ്ടായിരിക്കാം വളരാതെ പോയത്. തന്റെ അച്ഛന്‍ എന്തുകൊണ്ട് നല്ലൊരു രീതിയില്‍ വളര്‍ന്നില്ല എന്ന് ചിന്തിച്ച്‌ അതിനനുസരിച്ച്‌ മകന്‍ മാറേണ്ടത് ആണെന്നും ശാന്തിവിള പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *