മതം ആശ്വാസമാകാം, ആവേശമാകരുത് ! നമ്മുടെ രാഷ്ട്രീയപാർട്ടികൾ രാജ്യത്തിനു മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കുമായി നഷ്ടപ്പെടും !
അയോദ്ധ്യ രാമ ക്ഷേത്ര ഉത്‌ഘാടനം ഏറെ ശ്രദ്ധ നേടുമ്പോൾ വിമർശനങ്ങളും ശക്തമാകുന്നു. മലയാള സിനിമ പിന്നണി ഗാന രംഗത്തുള്ള നിരവധിപേരാണ് തങ്ങളുടെ വിയോജിപ്പ് പ്രകടമാക്കിയത്. ഇപ്പോഴിതാ ഗായകൻ വിധു പ്രതാപ് പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘മതം ആശ്വാസമാകാം പക്ഷെ ആവേശമാകരുത്’ എന്നാണ് അദ്ദേഹം കുറിച്ചത്. റിമ കല്ലിങ്കൽ പാർവതി തിരുവോത്ത് എന്നിവരാണ് ആദ്യം സമൂഹ മാധ്യമങ്ങളിൽ വിമർശനം രേഖപ്പെടുത്തിയത്.
അവർ കുറിച്ചത് ഇങ്ങനെ, നമ്മുടെ ഇന്ത്യ’ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജികൊപ്പം ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചുകൊണ്ടായിരുന്നു പാർവതി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ഇതേ ചിത്രം പങ്കുവെച്ച് ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്നു ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു. അതുപോലെ ഗായകരായ സിത്താര രാമകൃഷ്ണനും ഒരു ഗാനം ആലപിച്ചുകൊണ്ടാണ് വിയോജിപ്പ് പ്രകടമാക്കിയത്.
അതുപോലെ നടൻ ഷെയ്ൻ നിഗവും പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഡോ. അംബേദ്കറുടെ പ്രസംഗമാണ് ഷെയ്ൻ നിഗം പങ്കുവെച്ചത്. വാക്കുകൾ ഇങ്ങനെ, “ചരിത്രം ആവർത്തിക്കുമോ? അത് എന്നെ ഉൽക്കണ്ഠാകുലനാക്കുന്നു. നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം. ജാതിയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ രാഷ്ട്രീയപാർട്ടികൾ രൂപീകരിച്ചിരിക്കുന്നു. അവർ രാഷ്ട്രീയവിശ്വാസങ്ങളിൽ ഏറ്റുമുട്ടാൻ പോകുന്നു.
നമ്മുടെ രാഷ്ട്രീയപാർടികൾ രാജ്യത്തിനു മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കുമായി നഷ്ടപ്പെടും. ഇതു നമ്മൾ എപ്പോഴും ഓർക്കണം. അവസാന രക്തത്തുള്ളിയും നൽകി സ്വാതന്ത്ര്യത്തെ നാം കാത്തുസൂക്ഷിക്കണം”. എന്നാണ് ഡോ. അംബേദ്കറുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം എന്നും ഷെയിൽ നിഗം കുറിച്ചു.
അതേസമയം നടിമാരായ തമന്ന, കങ്കണ, ആലിയ ഭട്ട്, കത്രീന കൈഫ്, ഖുശ്‌ബു, കാജൽ അഗർവാൾ തുടങ്ങി നിരവധി പേരാണ് ജയ് ശ്രീറാം വിളിച്ച് എത്തിയത്. അമിതാഭ് ബച്ചൻ, രജനികാന്ത്, അഭിഷേക് ബച്ചൻ, അനുപം ഖേർ, വിവേക് ഒബ്‌റോയ്, രൺബീർ കപൂർ, വൈകി കൗശൽ, ജാക്കി ഷ്‌റോഫ്, ആയുഷ്മാൻ ഖുറാന, പവൻ കല്യാൺ, ഷെഫാലി ഷാ, ജാക്കി ഷ്‌റോഫ്, മാധുരി ദീക്ഷിത്, ഭർത്താവ് ശ്രീറാം മാധവ് നൈനെ എന്നിങ്ങനെ നിരവധി താരങ്ങൾ ചടങ്ങിന് സാക്ഷ്യം വഹിച്ചിരുന്നു. പ്രതികരിച്ച് കൂടുതൽ താരങ്ങൾ !
Leave a Reply