
എനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നു, പക്ഷെ അമ്മ നോ പറഞ്ഞു ! സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ഇതാണ് ! ശോഭന പറയുന്നു !
ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമാണ് ശോഭന. അതുല്യ പ്രതിഭ, നർത്തകി. വളരെ ചെറുപ്പം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ച പകരം വെക്കാനില്ലാത്ത നാട്യ റാണിയാണ്. ഏകദേശം 230- ൽ അധികം സിനിമകളുടെ ഭാഗമായ ശോഭന തനറെ ജീവിതം തന്നെ കലക്കായി ഉഴിഞ്ഞ് വെച്ചിരിക്കുകയാണ്. ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ചിത്രാ വിശ്വേശ്വരൻ, പത്മാ സുബ്രഹ്മണ്യം എന്നീ പ്രതിഭാസമ്പന്നരായ നർത്തകരുടെ ശിഷ്യണത്തിലായിരുന്നു ശോഭന എന്ന നർത്തകി ഉരുവപ്പെട്ടത്. ‘കലാർപ്പണ’ എന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയുമാണ് ഇന്ന് ശോഭന.
ഇന്നും അവിവാഹിതയായി തുടർന്ന ശോഭന ഒരു പെൺകുട്ടിയെ ദത്ത് എടുത്ത് വളർത്തുക ആയിരുന്നു. തന്റെ മകൾക്ക് വേണ്ടിയാണ് തന്റെ ഇനിയുള്ള ജീവിതമെന്നാണ് ശോഭന പറഞ്ഞരുന്നത്. മകളെ ഒരു ചിത്രങ്ങളും പുറത്ത് വിടാത്ത ശോഭന മകളെ കുറിച്ച് വാചാലയാകാറുണ്ട്. മകളുടെ കാര്യത്തിൽ തനിക്ക് അതീവ ശ്രദ്ധയാണ് എന്നും, മകളുടെ വസ്ത്ര കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധിക്കാറുണ്ട്. അവളും ഒരു മോഡേണ്‍ സ്കൂളിലാണ് പോകുന്നത്. ഇടയ്ക്ക് മിഡി, സ്കേര്‍ട്ട് ഒക്കെ ധരിക്കും. പെണ്‍കുട്ടികളാണെങ്കില്‍ പെട്ടെന്ന് വളരുമല്ലോ. അതുകൊണ്ട് ഞാന്‍ എപ്പോഴും അവള് നീളം വെക്കുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടിരിക്കുമെന്നും ശോഭന പറയുന്നു.

ഇപ്പോഴതാ തന്റെ ജീവിതത്തെ കുറിച്ച് ശോഭന പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമ ചെയ്ത് പണം സമ്പാദിക്കണം എന്ന് ഇന്ന് ഈ നിമിഷം വരെയും തോന്നിയിട്ടില്ല, മലയാളത്തിൽ ഹിറ്റുകൾ സൃഷ്ടിക്കുമ്പോഴും തമിഴിൽ തന്റെ മിക്ക സിനിമകളും പരാജയമായിരുന്നെന്നും ശോഭന അന്ന് തുറന്ന് പറഞ്ഞു. ഹിന്ദി സിനിമകളിൽ അഭിനയിക്കണമെന്ന് ആഗ്രഹമില്ലായിരുന്നു. പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമം എനിക്കില്ലായിരുന്നു. ആ സമയത്ത് ഒരു നല്ല വർക്ക് ചെയ്യണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഹിന്ദിയിൽ മാധുരി ദീക്ഷിദ് ചെയുന്നപോലത്തെ സിനിമകൾ ചെയ്യാൻ അന്ന് ആഗ്രഹിച്ചിരുന്നു, അങ്ങനെ അവസരവും വന്നിരുന്നു. പക്ഷെ അമ്മ അവരോട് നോ പറഞ്ഞു.
അങ്ങനെ മലയാളത്തിൽ എനിക്ക് നല്ല നല്ല അവസരങ്ങൾ വരുന്നുണ്ടായിരുന്നു, അങ്ങനെ അത് ഉപേക്ഷിച്ച് പോകാൻ കഴിഞ്ഞില്ല. അതിൽ ഞാൻ സംതൃപ്ത ആയിരുന്നു. പിന്നെ ഒരുപാട് പണം സമ്പാദിക്കാമായിരുന്നു, അല്ലെങ്കിൽ കുറച്ചുകൂടി വീടുകൾ വെക്കാമായിരുന്നു എന്നൊന്നും ഇതുവരെ തോന്നിയിട്ടില്ല. എന്റെ സ്വന്തം ശബ്ധത്തിൽ ഡബ്ബ് ചെയ്യണം എന്നഗ്രഹിച്ചിരുന്നു, പക്ഷെ അതിന് അന്ന് സംവിധായകർ സമ്മതിച്ചിരുന്നില്ല എന്നും ശോഭന ഓർക്കുന്നു.
അതുപോലെ അഭിമുഖങ്ങളിൽ എന്റെ സ്വാകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കരുത് എന്ന് അഭിമുഖത്തിന് കയറുന്നതിന് മുമ്പ് തന്നെ അവരോട് പറയും പക്ഷെ വീണ്ടും അവർ എന്തുകൊണ്ട് വിവാഹം കഴിച്ചില്ല തുടങ്ങിയ ചോദ്യങ്ങളാണ് ചോദിക്കുന്നത്. എന്നിട്ട് അവർ തന്നെ പറയും എന്തെങ്കിലും പറയമ്മാ ആൾക്കാർ വായിക്കണ്ടേ, ഞങ്ങൾക്ക് ജീവിക്കേണ്ടേ എന്നൊക്കെ പറയും. അപ്പോൾ ഞാൻ എന്തെങ്കിലുമൊക്കെ പറയും. എനിക്കും എന്തെങ്കിലും വിനോദം വേണ്ടേ. അതുകൊണ്ട് ഓരോ അഭിമുഖങ്ങളിലും അപ്പോൾ തോന്നുന്നത് പോലെ വെവ്വേറെ കാര്യങ്ങളാണ് പറയുന്നത് എന്നും ശോഭന ചിരിച്ചുകൊണ്ട് പറയുന്നു.
Leave a Reply