ആ വസ്ത്രങ്ങൾ മുഖത്തേക്ക് വലിച്ചെറിയുക ആയിരുന്നു ശോഭന ചെയ്തത് ! തെറ്റ് തിരുത്തിക്കൊടുത്തത് ഞാനാണ് ! കവിയൂർ പൊന്നമ്മ !

മലയാള സിനിമയുടെ അമ്മ എന്ന് വിശേഷിപ്പിക്കാവുന്ന നടിമാരിൽ ഒരാളാണ് കവിയൂർ പൊന്നമ്മ. കരിയറിന്റെ തുടക്കം മുതൽ തന്നെ അമ്മ വേഷങ്ങളിൽ തിളങ്ങിയ നടി ഇപ്പോഴും അതുതന്നെ തുടരുന്നു. ഇപ്പോൾ ആരോഗ്യപരമായി ചെറിയ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എങ്കിലും ഇന്നും സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും നിറ സാന്നിധ്യമായിരിക്കും പൊന്നമ്മ അമ്മ. അതുപോലെ മലയാള സിനിമയുടെ ഇഷ്ട നായിക ശോഭന ഇന്നും നൃത്തത്തിന്റെയും അഭിനയത്തിന്റെയും ലോകത്ത് സജീവമാണ്. ഇപ്പോഴിതാ ശോഭനയെ കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

നടിയുടെ ആ വാക്കുകൾ ഇങ്ങനെ.. വളരെ ചെറിയ പ്രായത്തിൽ സിനിമയിൽ എത്തിയ ആളാണ്,  പത്തോ പതിനാലോ വയസുള്ളപ്പോഴാണെന്ന് തോന്നുന്നു ശോഭന  ബാലചന്ദ്ര മേനോന്റെ സിനിമയില്‍ അഭിനയിക്കുന്നത്. അത് കഴിഞ്ഞ് കാണാമറയത്ത് എന്ന സിനിമയിലാണ് പിന്നെ കണ്ടത്, ഒരു വലിയ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് അവർ വന്നത് എങ്കിലും ശോഭനയുടെ തുടക്കകാലത്ത് അതിന് ഒന്നും അറിയില്ലായിരുന്നു. ആരോട് എങ്ങനെ പെരുമാറണം, സംസാരിക്കണം എന്ത് ചെയ്യണം, ഒന്നും അറിയില്ല. സംവിധായകനോടും വലിയ ആര്‍ട്ടിസ്റ്റുകളോടും ഭവ്യതയോടെ പെരുമാറണം, അങ്ങനെ ഒരു കാര്യവും അറിയില്ല. ശോഭനയെ ചെറുപ്പം മുതൽ അറിയാം.

പ്രായത്തിന്റെ പക്വത കുറവുകൊണ്ടോ എന്തോ ആ സമയത്ത് അവർ ഷൂട്ടിങ് സെറ്റുകളിൽ ചെറിയ വഴക്കുകൾ ഒക്കെ  ഉണ്ടായിരുന്നു, അങ്ങനെ ഞാനും ഉള്ള  ഒരു ചിത്രത്തിന്റെ സെറ്റിൽ അതിന്റെ ആദ്യ ദിവസം തന്നെ അവർക്ക്  ആവിശ്യമായ വസ്ത്രം തയ്യിച്ച് കൊണ്ട് വന്നത് അവർക്ക് ഇടാന്‍ കൊടുത്തു. പക്ഷെ  അതിലെന്തോ കുഴപ്പങ്ങൾ ഉണ്ടായിരുന്നു.. അപ്പോൾ തന്നെ അവർ  അതെല്ലാം  അഴിച്ചെടുത്ത് കോസ്റ്റിയൂമറിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ്, ‘എന്നയ്യ, നീ തയ്യിച്ച് വെച്ചിരിക്കുന്നതെന്നും’ ചോദിച്ചു അത് അന്ന് അവിടെ ആ കാരണത്താൽ ഒരു വലിയ വഴക്ക് തന്നെ ഉണ്ടാക്കി.

ഇത് കണ്ടുനിന്ന ഞാൻ ശോഭനയെ അടുത്തേക്ക് വിളിച്ചു, എന്നിട്ടു പറഞ്ഞു ‘മോളെ ഇങ്ങനെയൊന്നും ആരോടും പറയരുതെന്ന്’ അപ്പോൾ അവർ പറഞ്ഞു ഇല്ല ആന്റി എന്റെ അളവ് എടുത്തിട്ടും ഇതെന്താണ് അവർ തയിച്ച് വെച്ചിരിക്കുന്നത്. അപ്പോൾ ഞാൻ പറഞ്ഞു. ആ ശരി അതെനിക്ക് മനസിലായി അതിനു സമാധാനത്തിൽ അവരോടത് ശരിയാക്കാന്‍ പറഞ്ഞാല്‍ മതി. അത് അവരുടെ ജോലിയാണ് അത് ശരിയാക്കി തരും. നമ്മൾ എല്ലാവരോടും കുറച്ചുകൂടി സോഫ്റ്റ് ആയി സംസാരിക്കണം. ഒരു സിനിമയുടെ പുറകിൽ ഇതുപോലെ ഒരുപാട് കഷ്ടപ്പെടുന്നവർ ഉണ്ട് നമ്മൾ എല്ലാവരോടും നന്നായി പെരുമാറണം എന്നൊക്കെ പറഞ്ഞ് കൊടുത്തു എന്നും കവിയൂർ പൊന്നമ്മ പറയുന്നു.  എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളുകൂടിയാണ് ശോഭന എന്നും അവർ എടുത്ത് പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *