ഭാവ നായിക ശോഭനക്ക് ഇന്ന് പിറന്നാള്‍, കലക്ക് വേണ്ടി ജീവിതം മാറ്റിവെച്ച അതുല്യ പ്രതിഭ ! മകൾക്ക് വേണ്ടിയുള്ള ശോഭനയുടെ ഇപ്പോഴത്തെ ജീവിതം !

മലയാളി അല്ലെങ്കിൽ പോലും മലയാളികൾ ഹൃദയം കൊണ്ട് സ്വീകരിച്ച അതുല്യ പ്രതിഭ , മലയാള സിനിമയുടെ എക്കാലത്തെയും മുൻ നിര നായികമാരിൽ ഒരാളാണ് ശോഭന. എക്കാലവും മലയാളികൾ ഓർത്തിരിക്കാൻ പാകത്തിന് ഒരുപാട് സിനിമകൾ നമുക്ക് സമ്മാനിച്ച അഭിനയത്തിലുപരി തന്റെ ഒരു നർത്തകി എന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ചെറുപ്പം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ച പകരംവെക്കാനില്ലാത്ത നാട്യ റാണിയാണ്. ഏകദേശം 230- ൽ അധികം സിനിമകളുടെ ഭാഗമായ ശോഭന തനറെ ജീവിതം തന്നെ കലക്കായി ഉഴിഞ്ഞ് വെച്ചിരിക്കുകയാണ്. ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

നമ്മൾ ഓരോരുത്തർക്കും നൃത്തം എന്ന പേര് മനസ്സിൽ വരുമ്പോൾ തന്നെ ആദ്യം ഓർമ വരുന്നത് ശോഭനയുടെ മുഖമായിരിക്കും.  ചിത്രാ വിശ്വേശ്വരൻ, പത്മാ സുബ്രഹ്മണ്യം എന്നീ പ്രതിഭാസമ്പന്നരായ നർത്തകരുടെ ശിഷ്യണത്തിലായിരുന്നു  ശോഭന  എന്ന നർത്തകി ഉരുവപ്പെട്ടത്. ‘കലാർപ്പണ’ എന്ന  നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയുമാണ് ഇന്ന് ശോഭന. 2006 ൽ ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. കലയ്ക്ക് നൽകിയ സംഭാവനകൾക്ക് 2006 ൽ ഇന്ത്യാ സർക്കാർ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. 2014 ൽ കേരള സംസ്ഥാന സർക്കാർ കലാ രത്‌ന അവാർഡ് നൽകി ആദരിച്ചു. 2019 ൽ എം.ജി.ആർ. വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റൂട്ട് ഡോക്ടറേറ്റ് സമ്മാനിച്ചു.

 

കലാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും സിനിമ പ്രവേശനം. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന. ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്ന ശോഭന ഒരു സമയത്ത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ നിറഞ്ഞി നിന്ന പ്രശസ്ത നടി ആയിരുന്നു, ഇന്ന് ശോഭനയുടെ ജന്മദിനമാണ് 1970, മാർച്ച് 21 നാണ്. ഇന്ന് ശോഭനക്ക് 52 വയസ് തികയുകയാണ്. ലോകമെങ്ങും അവരുടെ ആരാധകരും, സഹപ്രവർത്തകരും ആശംസകൾ അറിയിക്കുന്ന തിരക്കിലാണ്.

കലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ശോഭന ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. പക്ഷെ 2010 ല്‍ ആണ് ഒരു പെണ്‍കുഞ്ഞിനെ ശോഭന ദത്തെടുത്തിരുന്നു. ഇന്ന് മറ്റെന്തെനിക്കളൂം അമ്മ എന്ന വേഷമാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്നാണ് ശോഭന പറയുന്നത്. മകളുടെ എല്ലാ കാര്യങ്ങൾക്കും വലിയ പ്രാധാന്യമാണ് ശോഭന നൽകുന്നത്, മകളുടെ വസ്ത്രധാരണത്തിലുള്‍പ്പെടെ അതീവ ശ്രദ്ധ കൊടുക്കാറുണ്ട് എന്നും ശോഭന പറയുന്നു.

മകളെ കുറിച്ചാണ് ഇപ്പോൾ എപ്പോഴും ശോഭന പറയുന്നത്.എന്റെ ജീവിതം മകൾക്ക് വേണ്ടിയുള്ളതാണ് എന്നാണ് ശോഭന പറയുന്നത് . അവളുടെ കാര്യത്തിൽ തനിക്ക് അതീവ ശ്രദ്ധയാണ് എന്നും, മകളുടെ വസ്ത്ര കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധിക്കാറുണ്ട്. അവളും ഒരു മോഡേണ്‍ സ്‌കൂളിലാണ് പോകുന്നത്. ഇടയ്ക്ക് മിഡി, സ്‌കേര്‍ട്ട് ഒക്കെ ധരിക്കും. പെണ്‍കുട്ടികളാണെങ്കില്‍ പെട്ടെന്ന് വളരുമല്ലോ. അതുകൊണ്ട് ഞാന്‍ എപ്പോഴും അവള്‍ നീളം വെക്കുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടിരിക്കും.

അപ്പോള്‍ അവള്‍ എന്നോട്  പറയും അമ്മാ  എന്റെ കൂടെ പഠിക്കുന്ന ആണ്‍കുട്ടികളെയൊക്കെ കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ കാണുന്നതല്ലേ, ഹൂ കെയേര്‍സ്, നോ ബഡി കെയേര്‍സ് എന്ന്, അവൾ അപ്പോൾ എന്നോട് പറയും.  ശരിയാണ്. ചിലപ്പോൾ കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒന്നും തോന്നില്ല. പക്ഷേ ബാക്കിയെല്ലാവരും അങ്ങനെ ആവണമെന്നില്ലല്ലോ. ചെറിയ പ്രായത്തില്‍ കുട്ടികളെ ഇങ്ങനെയെല്ലാം നോക്കണം. കുറച്ചുകൂടി പ്രായമാകുമ്പോള്‍ അവള്‍ സ്വയം തീരുമാനിക്കട്ടെ എന്നും ശോഭന പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *