ഇന്നും മനസ്സിൽ അതൊരു വിങ്ങലാണ് ! ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റാണ് ഞാൻ തിലകൻ ചേട്ടനോട് ചെയ്തത് ! എന്നോട് ക്ഷമിക്കണം എന്ന് ഞാൻ പറഞ്ഞിരുന്നു ! സിദ്ദിഖ് ഏറ്റു പറയുമ്പോൾ !

മലയാള സിനിമയിൽ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന നാടാണ് സിദ്ദിഖ്. ഏത് തരം കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാണ്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ചും അതുപോലെ നടൻ തിലകനെ കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ. എന്നെ ഇപ്പോഴും അലട്ടുന്ന ഒരു കാര്യമാണ് ഞാൻ തിലകൻ ചേട്ടനോട് ചെയ്ത് ഒരു തെറ്റ്. തിലകൻ ചേട്ടൻ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിന്റെ അവസാന നാളുകളിൽ പോലും അമ്മ താര സംഘടനയുമായി കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

ആ സമയത്ത്  അദ്ദേഹം അമ്മ സംഘടനയുമായി  ഇടഞ്ഞ് നിൽക്കുകയായിരുന്നു.  ഞാൻ അദ്ദേഹത്തോട് എതിര്‍ത്ത് സംസാരിച്ചതില്‍ വളരെ അധികം കുറ്റബോധം തോന്നിയിട്ടുണ്ടെന്നും സിദ്ദീഖ് പറഞ്ഞു. ‘തിലകന്‍ ചേട്ടന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമര്‍ശിക്കുകയാണ് താന്‍ ചെയ്തത്. അപ്പോഴത്തെ ആ ദേഷ്യത്തിന് അദ്ദേഹത്തോട് ഏതൊക്കെയോ പറഞ്ഞുപോയി.  എന്നാൽ അതിനു ശേഷം തിലകന്‍ ചേട്ടന്റെ മകള്‍ എന്നോട് പറഞ്ഞു. മറ്റ് പലരും പറഞ്ഞതിനേക്കാള്‍ ചേട്ടന്‍ പറഞ്ഞതാണ് അച്ഛനെ ഏറെ വേദനിപ്പിച്ചിരുന്നത് എന്ന്.

അത് കേട്ടതിന് ശേഷമാണ് ഞാൻ ചെയ്ത ആ തെറ്റിന്റെ വ്യാപ്തി എനിക്ക് മനസിലായത്. അങ്ങനെ അന്നുമുതൽ ആകുറ്റബോധം എന്നെ വല്ലാതെ വേട്ടയാടാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം ഒരു ചാനൽ പരിപാടിയിൽ ഞാനും, നവ്യ നായരും തിലകൻ ചേട്ടനും വിധികർത്താക്കളായി എത്തി, അപ്പോഴും അദ്ദേഹം നവ്യയോട് വളരെ സ്നേഹത്തോടെ പെരുമാറുന്നുണ്ട്, പക്ഷെ എന്നെ ഒന്ന് നോക്കുകപോലും ചെയ്തില്ല, അങ്ങനെ ബ്രേക്കായിരുന്നു.

എന്നാൽ പെട്ടെന്ന് നവ്യ എഴുനേറ്റ് അപ്പുറത്തേക്ക് പോയി, ആ സമയം നോക്കി എന്തും വരട്ടയെന്ന് കരുതി ഞാന്‍ തിലകന്‍ ചേട്ടനോട് പറഞ്ഞു. ചേട്ടൻ എന്നോട് ക്ഷമിക്കണം. ഞാന്‍ തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു. അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു “ആ തിരിച്ചറിവുണ്ടായല്ലോ അതു മതി” എന്നാണ്. വളരെ പെട്ടന്ന് പൊട്ടിത്തെറിക്കുന്ന പ്രകൃതക്കാരനായ തിലകൻ ചേട്ടന്റെ ആ പെരുമാറ്റം പക്ഷെ  എന്നെ അതിശയിപ്പിച്ചു എന്നും സിദ്ദീഖ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *