കു,ഞ്ഞു,ങ്ങ,ളോ,ട് ഇങ്ങനെ ഒക്കെ ചെയ്യുന്നവർമാരെ ശി,ക്ഷി,ക്കേണ്ടത് ജനങ്ങളാണ് ! ധൈര്യത്തോടെ പ്രതികരിച്ച സിദ്ദിഖിന് കൈയ്യടി ! വിഡിയോ വൈറൽ !

ഇന്ന് നമ്മൾ ഏവരും ഇന്ന് ഏറെ വേദനയോടെ അറിഞ്ഞ വാർത്തയാണ് ചാന്ദിനി മോളുടെത്. ഇന്നലെ വൈകിട്ടാണ് ആലുവയിൽ നിന്ന് ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മ,ക,ളെ കാണാതായത്. ആ കുഞ്ഞിന് ഒന്നും സംഭവിച്ചു കാണരുതേ എന്ന പ്രാർത്ഥന വിഫലം ആക്കിക്കോട്ടാണ് ആ വാർത്ത നമ്മെ തേടി എത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തിൽ സിദ്ദിഖ് നടത്തിയ പ്രതിഷേധമാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ തന്നെ ചിത്രമായ ‘അമർ അക്ബർ ആന്റണി’ എന്ന ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

ആ സിനിമയിൽ ഇതുപോലെ തന്നെ  ഒരു കൊച്ചു കുട്ടിയെ പീ,ഡി,പ്പി,ച്ച് കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാർ തല്ലികൊല്ലുന്നതും ഇത് കണ്ടുനിൽക്കുന്ന പോ,ലീ,സ് ഉദ്യോഗസ്ഥനായിട്ടാണ് സിദ്ദിഖ് അഭിനയിച്ചിരിക്കുന്നത്, എന്നാൽ ഈ പ്രവർത്തിയെ തടയാൻ ശ്രമിക്കുന്ന മറ്റൊരു  പോലീസ് കാരൻ സാറെ ഇത് കൈവിട്ട കളിയാണ് എന്ന് പറയുമ്പോൾ, സിദ്ദിഖിന്റെ മറുപടി.  ‘അവർ എന്തെങ്കിലും ചെയ്യട്ടെടോ.. നമ്മൾ ഒക്കെ ഒരുപാട് കഷ്ടപ്പെട്ടു തെളിവ് ഉണ്ടാക്കി, പ്രതിയെ അ,റസ്റ്റ് ചെയ്ത് കോ,ട,തിൽ കൊണ്ടുപോയി. അത് തെളിയിച്ച് ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്ത് ചെയ്യാനാണ്. ദിവസവും ചിക്കനും മട്ടനും  കൊടുത്ത് ഇങ്ങനെ വീർപ്പിക്കാനോ..

കുറെ എണ്ണം കിടപ്പൊണ്ടല്ലോ അവിടെ ഒറ്റക്കയ്യനും കൈയില്ലാത്തനവും എല്ലാം.. ഇത്തിരിപ്പോന്ന ഒരു കുഞ്ഞിനോട് ഇങ്ങനെയൊക്കെ ചെയ്യുന്നവനെ ശിക്ഷിക്കേണ്ടത് നമ്മൾ അല്ല ജനങ്ങളാണ്.. എന്നും അദ്ദേഹം പറയുന്ന വിഡിയോയാണ് സിദ്ദിഖ് പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ നിയമ വ്യവസ്ഥയെ തന്നെയാണ് ഏവരും പഴിക്കുന്നത്, ഇനി ആരും ഇത്തരത്തിൽ ചെയ്യാൻ ഭയക്കുന്ന രീതിയിലുള്ള ശിക്ഷാ നടപടികൾ കൊണ്ടുവന്നാൽ ഇനി എങ്കിലും ഇത്തരം സംഭവങ്ങൾ നടക്കാതെ ഇരുന്നേനെ എന്നാണ് പൊതുജനം അഭിപ്രായപ്പെടുന്നത്.

ഈ വിഷയത്തിൽ പ്രതികരണവുമായി  മുൻ ആരോഗ്യമന്ത്രിയും എം എൽ എയുമായ കെ കെ ശൈലജ ടീച്ചർ രംഗത്ത് എത്തിയിരിക്കുകയാണ്, അഞ്ച് വയസുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്ന് പറഞ്ഞ ശൈലജ ടീച്ചർ, പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ കഴിയണമെന്നും ആവശ്യപ്പെട്ടു. നമ്മുടെ സമൂഹത്തിൽ വർധിച്ചു വരുന്ന മ,യ,ക്കു,മ,രു,ന്നിന്‍റെ ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുന്നതിന് കാരണമാവുന്നുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചതുകൊണ്ട് മാത്രമായില്ല ശക്തമായ ബോധവൽക്കരണത്തിലൂടെ സാമൂഹ്യ തിന്മകൾ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ടെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *