സുചിത്രയോടുള്ള എന്റെ ആ ഇഷ്ടത്തിന് ഒരു കാരണമുണ്ട് ! ഇപ്പോഴും ഞാൻ അവളുമായി നല്ല ബന്ധത്തിലാണ് ! എന്റെ ഉയർച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആൾ ! സിദ്ദിഖ് പറയുന്നു !

ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന അഭിനേത്രിയാണ്   സുചിത്ര. സൂപ്പർ സ്റ്റാറുകളോടൊപ്പം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ സുചിത്ര ഇപ്പോൾ സിനിമ ലോകത്തുനിന്നും അകന്ന് കുടുംബമായി വിദേശത്ത് കഴിയുമാകയാണ്. കഴിഞ്ഞ  20 വര്‍ഷത്തിലേറെയായി കുടുംബത്തോടൊപ്പം അമേരിക്കയിലെ കന്‍സാസ് സിറ്റിയിലെ മിസോറിയില്‍ ആണ് സുചിത്ര കഴിയുന്നത്. ഭര്‍ത്താവ് മുരളി. നേഹയെന്നാണ് മകളുടെ പേര്. അമേരിക്കയില്‍ സോഫ്റ്റ്‌വെയർ മേഖലയില്‍ ജോലി ചെയ്യുകയാണ് സുചിത്ര.

ഒരു സമയത്ത് സിനിമയിൽ സുചിത്രയുടെ നായകനായി സിനിമയിൽ കൂടുതൽ തിളങ്ങിയ ആളാണ് നടൻ സിദ്ദിഖ്, ഇവർ ഇരുവരും ജോഡികളായി നിരവധി സിനിമകളിൽ എത്തിയിരുന്നു. ഇപ്പോഴിതാ സിദ്ദിഖ് തന്റെ ഇഷ്ട നടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ശോഭന, ഉര്‍വശി തുടങ്ങി നിരവധി നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എനിക്ക് അന്നും ഇന്നും നല്ല റിലേഷന്‍ഷിപ്പ് ഉള്ളത് സുചിത്രയുമായാണ്. കുടുംബവുമായും നല്ല അടുപ്പമാണ്. ഞങ്ങള്‍ ഒരുമിച്ച്‌ കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഏറ്റവും കൂടുതല്‍ തവണ പെയര്‍ ആയി അഭിനയിച്ചത് ലെനയ്ക്കൊപ്പമാണ്. പതിനെട്ടോളം സിനിമകളില്‍ ലെന ആണ് എന്റെ ഓപ്പോസിറ്റ് അഭിനയിച്ചത്.

സുചിത്രയോടുള്ള എന്റെ ആ ഒരു പ്രത്യേക ഇഷ്ടത്തിനും ബഹുമാനത്തിനും ഒരു കാരണമുണ്ട്, സുചിത്രയുടെ കൂടെ ആ സമയത്ത് ആടിപ്പാടി നടന്ന കുറേ റോളുകള്‍ ചെയ്തിട്ടുണ്ട്. അതിനേക്കാളുപരി സുചിത്രയോടുള്ള ഇഷ്ടത്തിനും ബഹുമാനത്തിനും കാരണം ഒരു ആക്ടര്‍ എന്ന രീതിയില്‍ എന്റെ വളര്‍ച്ച സുചിത്ര ഭയങ്കരമായി എന്‍ജോയ് ചെയ്യുന്നുണ്ട്. സുചിത്രയുടെ ഭര്‍ത്താവും അങ്ങനെ തന്നെയാണ്. എനിക്ക് തോന്നുന്നു സുചിത്രയേക്കാള്‍ കൂടുതല്‍ എന്നോട് അടുപ്പം പുള്ളിക്ക് ആയിരിക്കും, ഏറ്റവും കൂടുതല്‍ അടുപ്പം ഇപ്പോഴും കീപ്പ് ചെയ്യുന്നത് സുചിത്രയുമായാണ്, സിദ്ദിഖ് പറയുന്നു..

അതുപോലെ താൻ ഒരു സാധാരണ മനുഷ്യൻ, ആഡംബരങ്ങളിൽ ഒന്നും താല്പര്യമില്ല, ഇന്ന് ഈ നിമിഷംവരെയും പ്രതിഫലം ഒന്നും ചോദിച്ച് വാങ്ങിയിട്ടില്ല, നിർമ്മാതാവ് എനിക്ക് തരുന്നത് വാങ്ങിക്കും. അള്ളാഹുവിന്റെ കൃപയാൽ എനിക്ക് അങ്ങനെ ഒരുപാട് പണത്തിന്റെ ആവിശ്യമൊന്നും ഇല്ല. വളരെ ലളിതമായ ജീവിതം നയിക്കുന്ന ആളാണ് ഞാൻ. ഇത്രയും കാലം കൊണ്ട് സിനിമ എനിക്ക് തന്നൊരു സമ്പത്തുണ്ട്. എനിക്ക് അത് മതി. അതിൽ കൂടുതൽ ഞാൻ ആ​ഗ്രഹിക്കുന്നില്ല. എനിക്ക് ഇനിയങ്ങോട്ട് കുറെ പൈസവേണമെന്ന ആ​ഗ്രഹമില്ല. പണത്തിന് വലിയ വാല്യു കൊടുക്കുന്ന ഒരു വ്യക്തിയുമല്ല ഞാൻ.. ഈ സിനിമ രംഗത്ത് ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും എനിക്ക് വിധിച്ചിട്ടുള്ള പൈസ കുറച്ച് കുറച്ചായി പല സിനിമകളിൽ നിന്നും കിട്ടിയാൽ മതിയെന്നുമാണ് എന്റെ ആ​ഗ്രഹം എന്നും സിദ്ദ്ഖ് പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *