പഠനത്തിന് ഇടക്ക് പല ജോലികൾക്കും പോയിരുന്നു ! 1500 രൂപയാണ് ആദ്യ വരുമാനം ! കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമായിരുന്നു ! സിജു വിത്സൺ പറയുന്നു !

മലയാള സിനിമക്ക് തന്നെ ഒരു  പുതിയ നായകനെ സമ്മാനിച്ച സിനിമ ആയിരുന്നു പത്തൊൻപതാം നൂറ്റാണ്ട്. കേരളം ചരിത്രം പറഞ്ഞ സിനിമ സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിൽ നായകനായി എത്തിയത് സിജു വിത്സൺ ആയിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച സിജു പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുക ആയിരുന്നു. ഒരൊറ്റ സിനിമ കൊണ്ട് ഇന്ന് സൂപ്പർ താര നിരയിലേക്ക് എത്തിയിരിക്കുന്ന നടനാണ് സിജു വിത്സൺ. അദ്ദേഹം ചെറിയ വേഷങ്ങൾ ചെയ്ത് സിനിമയിൽ എത്തിയ താരം ഇന്ന് ഒരൊറ്റ സിനിമ കൊണ്ട് ഒരുപാട് നാളത്തെ സ്വപ്നമാണ് സഭലമായത്, തന്റെ ജീവിതത്തെ കുറിച്ച് ഇപ്പോൾ സിജു വിത്സൺ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഞാനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ച് വളര്‍ന്നത്. എന്റെ അച്ഛന്‍ സിഐടിയുവില്‍ ചുമട്ടുതൊഴിലാളി ആയിരുന്നു. അമ്മ വീട്ടമ്മയും. ഞങ്ങള്‍ക്ക് വീടിന് മുന്‍പില്‍ ചെറിയൊരു പച്ചക്കറി കടയായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. ചെറുപ്പത്തിലാണ് എന്റെ ഉള്ളിലേക്ക് സിനിമ മോഹം കടന്ന് വരുന്നത്, ഞാൻ കൂടുതൽ സമയവും ടിവിയുടെ മുന്നിലായിരുന്നു. ഞങ്ങളുടെ വീട്ടിൽ ടിവി ഇല്ലായിരുന്നു, തൊട്ടടുത്ത വീട്ടിലാണ് ടിവി കാണാൻ പോയിരുന്നത്. ഫുള്‍ ടൈം ടിവിയ്ക്ക് മുന്നില്‍ ഇരുന്നിട്ട് അയല്‍ വീട്ടില്‍ നിന്നൊക്കെ ഇറക്കിവിട്ടിട്ടുണ്ട്.

പക്ഷെ എന്നാലും ഞാൻ പോകില്ല, ആയ വീടിന്റെ പുറത്തിറങ്ങി ജനലരികില്‍ നിന്ന് ടിവി കാണുമായിരുന്നു. വീട്ടിൽ അച്ഛനും സിനിമയോട് വലിയ താല്പര്യമായിരുന്നു, അദ്ദേഹം എല്ലാ സിനിമകളും പോയി കാണുമായിരുന്നു, ചിലപ്പോഴൊക്കെ എന്നെയും കൊണ്ടുപോയിരുന്നു. അദ്ദേഹം ഇംഗ്ലീഷ് സിനിമയുടെ വലിയ ആരാധകൻ ആയിരുന്നു. ചാക്കിച്ചായാനും അർണോൾഡ് ഒക്കെ ആയിരുന്നു അച്ഛന്റെ ഹീറോകൾ, ഞാന്‍ പ്ലസ് വണ്‍ പഠിക്കുമ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് അച്ഛന്‍ മരണപ്പെട്ടു. അങ്ങനെ ഞാൻ പഠനത്തിന് ഇടക്ക് പല ജോലികൾക്കും പോയിരുന്നു, അടുത്ത് നടക്കുന്ന ഒരു വീടുപണിയുടെ സൂപ്പർവൈസർ ആയി പോയി മാസം 1500 രൂപ ആയിരുന്നു എന്റെ ആദ്യ വരുമാനം.

അങ്ങനെ അതിനു ശേഷം ഞാൻ ബിഎസ്സി നഴ്‌സിംഗ് പഠിച്ചു, അത് കഴിഞ്ഞ് ഇനി എന്ത് എന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ് മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബില്‍ ഒഡീഷനിലൂടെ സിനിമയിൽ എത്തുന്നതും, അതും അൽഫോൻസ് പുത്രന്റെ പരിചയത്തിന്റെ പുറത്താണ് ഒരു ചെറിയ വേഷം ലഭിക്കുന്നത്. അൽഫോൻസ് എന്റെ സുഹൃത്താണ്. അവനോടാണ് ഞാൻ ആദ്യം എന്റെ ഈ സിനിമ ആഗ്രഹം പറഞ്ഞത്. അങ്ങനെ മലർവാടി കഴിഞ്ഞ്, പ്രേമം, ഓ ആ വിജയം ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, പ്രേമം കാരണമാണ് ‘ഹാപ്പി വെഡ്ഡിംങി’ലേയ്ക്ക് ഒമര്‍ ലുലു സെലക്ട് ചെയ്തത്. ആദ്യത്തെ സോളോ ഹീറോ പെര്‍ഫോമന്‍സ് ആയിരുന്നു അത്. കരിയറില്‍ എനിക്ക് ഏറ്റവും കടപ്പാട് അല്‍ഫോണ്‍സിനോടും സിനിമ എന്താണെന്ന് പഠിപ്പിച്ച സുഹൃത്തുക്കളോടുമാണ്. പിന്നെ എനിക്ക് പിന്തുണ നൽകിയ കുടുംബത്തിനും എന്നും അദ്ദേഹം പറയുന്നു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *