അതെ പറഞ്ഞത് കള്ളമായിരുന്നു ! ബാലയുടെ ആ ആഗ്രഹങ്ങൾ എല്ലാം സഫലമാകാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്! മാപ്പ് പറഞ്ഞ് സൂരജ് !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന താരമാണ് നടൻ ബാല. നിരന്തരം വാർത്തകളിൽ നിറയുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ബാല ആശുപത്രിയിൽ ആയ വിവരം അദ്ദേഹത്തിന്റെ സുഹൃത്തും യൂട്യൂബറും ആയ സൂരജ് പാലക്കാരനാണ് പുറത്ത് വിട്ടത്.  എന്നാല്‍ ആ വാര്‍ത്തയില്‍ താന്‍ ഉപയോഗിച്ച ചില വാക്കുകളില്‍ തിരുത്തലുകള്‍ ഉണ്ട് എന്ന് പറഞ്ഞാണ് ഇപ്പോള്‍ സൂരജ് പാലക്കാരന്‍ രംഗത്ത് എത്തിയിരിയ്ക്കുന്നത്. ഒരു കള്ളം നല്ലതിന് വേണ്ടിയാണ് എന്നുണ്ടെങ്കില്‍ അതില്‍ തെറ്റില്ല എന്ന് സൂരജ് പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കഴിഞ്ഞ ദിവസം ബാല ആശുപത്രിയിലാണ് എന്ന കാര്യം ആദ്യം നിങ്ങളില്‍ എല്ലാം എത്തിച്ചത് ഞാന്‍ തന്നെയാണ്. അതില്‍ ഞാന്‍ ഉപയോഗിച്ച ഒരു വാക്ക് പ്രേക്ഷകര്‍ക്കും ബാലയുടെ സുഹൃത്തുക്കള്‍ക്കും, ബാലയെ സ്‌നേഹിക്കുന്നവര്‍ക്കും ഒരുപാട് വേദനയുണ്ടാക്കി എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആ വാക്ക് ഇതായിരുന്നു.. ‘ബാല തിരിച്ചുവരാനുള്ള സാധ്യത കുറവാണ്’ എന്ന് ഞാന്‍ ആ വിഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ അത് തീർത്തും ഒരു കള്ളമായിരുന്നു.

എന്നാൽ അങ്ങനെ ഒരു സമയത്ത് ഞാൻ ഉപയോഗിച്ച ആ വാക്ക് തെറ്റായിരുന്നു എങ്കിലും അത് നല്ല ഒരു ഉദ്ദേശത്തോടെ ആയിരുന്നു. ആ കാരണം ഇതാണ് ബാല കുറേ കാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് തന്റെ മകളെ കാണണം എന്നത്. പിണക്കത്തിലായ സൗഹൃദങ്ങള്‍ കൂട്ടിയോജിപ്പിക്കണം എന്നും പിണങ്ങി നില്‍ക്കുന്ന ബന്ധുക്കളുമായി ബന്ധം പുതുക്കണം എന്നും ബാല ആഗ്രഹിച്ചു. ആ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ആ കള്ളം പറഞ്ഞത്.

നേരെ മറിച്ച് അദ്ദേഹം ആശുപത്രിയിൽ ആണെന്ന് മാത്രം പറഞ്ഞിരുന്നു എങ്കിൽ ആരും തന്നെ എന്റെ ആ വീഡിയോ തിരിഞ്ഞു നോക്കില്ലായിരുന്നു. ഞാന്‍ ഉപയോഗിച്ച ആ ഒരൊറ്റ വാക്ക് കാരണം എത്രയോ നാളായി ബാല ആഗ്രഹിയ്ക്കുന്ന, പലരും ശ്രമിച്ചിട്ടും നടക്കാത്ത ആ കാര്യം നടന്നു, ബാലയ്ക്ക് മകളെ കാണാന്‍ സാധിച്ചു. ബാലയുടെ ചേട്ടന്‍ കാണാന്‍ വന്നു, ഉണ്ണിയുമായുള്ള പിണക്കം തീര്‍ന്നു.. എല്ലാം ആ വീഡിയോ കാരണം, ബാലയ്ക്ക് സീരിയസ് ആണ് എന്ന വിവരം അറിഞ്ഞിട്ടാണ്..

ഇത് മനസ്സിൽ കണ്ടിട്ട് തന്നെയാണ് ഞാൻ അങ്ങനെ ഒരു വാക്ക് മനപ്പൂർവം ആ വിഡിയോയിൽ ഉപയോഗിച്ചത്. അതിന്റെ പേരില്‍ വന്ന ശാപ വാക്കുകളെ എല്ലാം ഞാന്‍ ഏറ്റെടുക്കുന്നു. ഏതൊരു സാഹചര്യത്തില്‍ ആണെങ്കിലും വീണു കിടക്കുന്ന ഒരു മനുഷ്യനെ കുറിച്ച് അങ്ങിനെ പറയാന്‍ പാടില്ലാത്തതാണ്. എന്നിരുന്നാലും എന്റെ ഉദ്ദേശ ശുദ്ധിയെ എല്ലാവരും മനസ്സിലാക്കണം എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *