പണവും പ്രശസ്തിയും മാത്രമല്ലല്ലോ മനസിന്റെ സംതൃപ്തിയല്ലേ ഏറ്റവും വലുത് ! എന്ത് നേടിയാലും മനസിന് സന്തോഷമില്ലങ്കിൽ എന്ത് കാര്യം ! രാമനാഥൻ, ഡോ. ശ്രീധർ ശ്രീറാം പറയുന്നു !
ഒരൊറ്റ കഥാപത്രം കൊണ്ട് മലയാളി മനസ് കീഴടക്കിയ അതുല്യ പ്രതിഭ. മണിച്ചിത്രത്താഴിൽ രാമനാഥനയി നമുക്ക് മുന്നിൽ എത്തിയ കലാകാരൻ ഡോ. ശ്രീധർ ശ്രീറാം. വർഷങ്ങൾക്ക് ശേഷം അദ്ദേഹം തന്റെ മനസ് തുറക്കുകയാണ്. കന്നഡയിൽ നായകനായി തിളങ്ങി നിൽക്കുമ്പോഴാണ് അദ്ദേഹം രാമനാഥനാകുന്നത്. ബാഗ്ലൂരിലെ അദ്ദേഹത്തിനെ റിതംബര’ എന്ന വീടിനും ഏകദേശം മണിച്ചിത്ര താഴിലെ തെക്കിനിയുടെ സമാനതകൾ ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന രീതിയുള്ള വീടാണ്. കന്നടയിൽ ഏകദേശം 65 സിനിമകളിൽ നായകനായും അല്ലാതെയും അഭിനിയിച്ചു. എങ്കിലും രാമനാഥനാണ് ഇന്നും മറക്കാനാകാത്ത കഥാപാത്രം. മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മനോഹരമായ നൃത്തരംഗമാണ് നാഗവല്ലിയും രാമനാഥനും കൂടിയുള്ളത്. മണിച്ചിത്രത്താഴിനു മുമ്പ് ഞാനും ശോഭനയും ഒരുമിച്ചും ഒരു തമിഴ് സിനിമ ചെയ്തിരുന്നു.
അങ്ങനെ ശോഭനയാണ് തന്നെ ഈ ചിത്രത്തിലേക്ക് കൊണ്ടുവരുന്നത്, അതിലെ നൃത്ത ചുവടുകൾ ചിട്ടപ്പെടുത്തിയതും തങ്ങൾ ഒരുമിച്ചാണ് എന്നാണ് അദ്ദേഹം പറയുന്നത്. കേരളവുമായി വളരെ അടുത്ത ബദ്ധമാണ് എനിക്ക്, സൂര്യ കൃഷ്ണമൂര്‍ത്തി സാറിന്റെ നൃത്തപരിപാടികളിൽ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലുള്ള വേദികളിലും ഞാൻ പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. നൃത്തം ചെറുപ്പം മുതലേ എന്റെ സിരകളിൽ ഓടുന്നുണ്ടായിരുന്നു. കലാരംഗത്തോട് കുടുംബത്തിൽ ആർക്കും ബന്ധം ഉണ്ടായിരുന്നില്ല. പക്ഷേ, മൂന്നു വയസ്സുള്ളപ്പോള്‍ തന്നെ ഞാൻ നൃത്തം തുടങ്ങി. അന്നത്തെ മിക്ക സിനിമകളിലും ക്ലാസിക്കൽ ഡാൻസുണ്ടാകും. ഇതു കാണാൻ വേണ്ടിയാണ് സിനിമ കാണുന്നത്. വീട്ടിലേക്ക് മടങ്ങും വഴിയും സ്കൂളിലേക്കു പോകും വഴിയുമെല്ലാം ക്ഷേത്രത്തിനു മുന്നിലും മറ്റും വച്ച് വെറുതെ നൃത്തം ചെയ്യും. ആളുകൾ കാണുന്നുണ്ടെന്നത് പോലും ഓർക്കില്ല. എന്റെ താൽപര്യം കണ്ടിട്ടാകണം നൃത്തം പഠിക്കാൻ വീട്ടിൽ അനു വദിച്ചു.
സിനിമ ജീവിതത്തിൽ നിന്നും തനിക്ക് നിറമുള്ള ഓർമ്മകൾ ഇല്ലേ എന്ന് ഇടക്ക് ചിലർ ചോദിക്കാറുണ്ട്.. ‘ബോംബട്ട് ഹെന്‍ഡി’ എന്ന സിനിമയിൽ നായക വേഷത്തിനൊപ്പം നായികാ വേഷവും ഞാൻ തന്നെ ചെയ്തു. കമലഹാസന്റെ ‘അവ്വൈ ഷൺമുഖി’ പോലുള്ള സിനിമയായിരുന്നു അത്. കെ. ബാലചന്ദര്‍ സാറിന്റെ ‘മനതില്‍ ഉറുതി വേണ്ടും’ എന്ന തമിഴ് സിനിമയിലെ ശാസ്ത്രീയ നര്‍ത്തകന്‍, ‘ഭൈരവി’ എന്ന ഹിന്ദി ചിത്രത്തിലെ ആന്റിഹീറോ, ‘സ്വരാഭിഷേകം’ എന്ന തെലുങ്ക് സിനിമ എന്നിവയൊക്കെ എക്കാലവും ഓർമയിൽ സൂക്ഷിക്കാനുള്ളതാണ്.
പിന്നെ മറ്റൊരു വലിയ ഭാഗ്യമായി കാണുന്നത് തെന്നിന്ത്യൻ ഭാഷകൾക്കു പുറമേ ഹിന്ദിയിൽ വരെ അഭി നയിക്കാൻ കഴിഞ്ഞു എന്നതാണ്. ഇപ്പോഴും വാരിവലിച്ച് ചിത്രങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നൃത്തം ദിവസവും പ്രാക്ടീസ് ചെയ്യണം. നാലു മണിക്ക് യോഗയോടെയാണ് ദിവസം തുടങ്ങുന്നത്. രണ്ടു മണിക്കൂർ നൃത്തം പരിശീലിക്കും. നൃത്ത വേദിയിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തണമെന്ന് ആഗ്രഹമുണ്ട്. അതിനുള്ള തയാറെടുപ്പിലാണ് ഞാൻ ഇപ്പോൾ. പണവും പ്രശസ്തിയും മാത്രമല്ലല്ലോ, മനസ്സിന്റെ സംതൃപ്തിയല്ലേ ഏറ്റവും വലുത്. എന്തു നേടിയാലും മനസ്സിന് സംതൃപ്തിയില്ലെങ്കിൽ പിന്നെ, എന്തു കാര്യം. എന്നും അത്തരം ചോദ്യങ്ങൾ ചോദിക്കുന്നവരോട് അദ്ദേഹം പറയുന്നു.
ഭാര്യ അനുരാധ, എന്റെ ശിഷ്യ ആയിരുന്നു, വിവാഹ ആലോചനകൾ തുടങ്ങിയപ്പോൾ ഞാൻ വീട്ടിൽ പറഞ്ഞു എനിക്ക് അനുരാധയെ വിവാഹം കഴിക്കണം എന്ന്, അവൾക്കു സമ്മതം, ഞങ്ങൾ ഒരുമിച്ച് വേദികൾ നൃത്തം ചെയ്തിട്ടുണ്ട്, ഏക മകൾ അനഘ. ബികോം റാങ്ക് ഹോൾഡറാണ്. കലാക്ഷേത്രയിലെ പഠനത്തിന് ശേഷം ഞങ്ങളോടൊപ്പം വേദികളിൽ മകളും സജീവമാണ്. അദ്ദേഹത്തിന്റെ വീട്ടിൽ എപ്പോഴും ചിലങ്കയുടെ ശബ്ദം മുഴങ്ങി കേൾക്കാം…..
Leave a Reply