ഭി,ക്ഷയാ,ചി,ച്ച് എത്തിയത് സാക്ഷാൽ മമ്മൂക്കയുടെ മുമ്പിൽ ! സാറെ വിശക്കുന്നു എന്തെങ്കിലും കഴിക്കാൻ തരണം എന്നായിരുന്നു അന്ന് ഞാൻ പറഞ്ഞത് ! അനുഭവം പറഞ്ഞ് ശ്രീദേവി !

താര പദവിയിൽ തിളങ്ങി നിൽക്കുമ്പോഴും കാര്യണ്യ പ്രവർത്തങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുന്ന ആളാണ് നടൻ മമ്മൂട്ടി.  അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ മനസിനെ കുറിച്ച് പലപ്പോഴും നമ്മൾ പല വാർത്തകളും കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം കാരണം ഭിക്ഷയാചിച്ച് ജീവിതം നരകിച്ച് കഴിയേണ്ടിയിരുന്ന ഒരു പെൺകുട്ടിക്ക് അദ്ദേഹം പുതു ജീവിതം നൽകിയ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുന്നത്. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരാര്‍ഥിയായി എത്തിയത് ശ്രീദേവിയായിരുന്നു. വേദിയില്‍ ശ്രീകണ്ഠന്‍ നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ താന്‍ കടന്ന് വന്ന ജീവിതത്തെ കുറിച്ചും മമ്മൂട്ടിയുടെ സഹായത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് ശ്രീദേവി.

കണ്ടു നിന്നവരുടെ ഹൃദവും ഭേദിക്കുന്ന രീതിയിലാണ് ശ്രീദേവി തന്റെ ജീവിതം പറഞ്ഞത്. അവരുടെ ആ വാക്കുകൾ ഇങ്ങനെ, ഞാൻ ജനിച്ച ഉടനെ സ്വന്തം അമ്മ എന്നെ ഉപേക്ഷിച്ച് പോയതാണ്. അവിടെ നിന്നും എന്നെ നാടോടി സ്ത്രീയാണ് എന്നെ എടുത്തത് വളർത്തിയത്. കുറച്ച് കാലം അവരുടെ കൂടെയായിരുന്നു. ഭി,ക്ഷാ,ടനത്തിന് വന്ന അവരുടെ ഒപ്പം ഞാനും അവരിലൊരാളായി ഞാനും മാറുക ആയിരന്നു. മൂന്ന് വയസ് മുതല്‍ എന്നെയും ഭിക്ഷാടനത്തിന് വിട്ട് തുടങ്ങി. കൃത്യമായ ഭക്ഷണം കിട്ടാത്തത് കൊണ്ട് മാലിന്യം വരെ തിന്നേണ്ടി വന്നിട്ടുണ്ട്. സിനിമയിൽ ഒക്കെ നിങ്ങൾ കാണുന്നത് പോലെ അതി ഭീകരമാണ് ഭി,ക്ഷാ,ടനമാ,ഫിയയുടെ കൈകളിൽ ഉള്ള കുട്ടികളുടെ കാര്യം. നമുക്ക് ഭിഷാടനത്തിന് കളക്ഷന്‍ കുറവാണെങ്കില്‍ ശാരീരികമായി കഠിനമായി ഉ,പ,ദ്ര,വിക്കും.

അങ്ങനെ ഒരു ദിവസം പതിവുപോലെ ഭിക്ഷയാചിച്ച് നടന്ന ഞാൻ പട്ടാളം സിനിമ ലൊക്കേഷനിൽ എത്തി.വിശപ്പ് കാരണം ലൊക്കേഷന് അകത്തേക്ക് കയറി. മമ്മൂക്കയെ കണ്ടപ്പോള്‍ സാറേ വിശക്കൂന്നു, എന്തെങ്കിലും തരണമെന്ന് പറഞ്ഞു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു അത്. മമ്മൂക്ക കുറേ നേരം എന്റെ മുഖത്തേക്ക് നോക്കി. എന്നോട് കാര്യങ്ങളൊക്കെ ചോദിച്ചു. പൊതുപ്രവര്‍ത്തകരെ കൊണ്ട് കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. ഒരു നാടോടി സ്ത്രീ എടുത്ത് വളര്‍ത്തിയതാണെന്നും ഭിക്ഷാടന മാഫിയയാണ് ഭിക്ഷയ്ക്ക് വിടുന്നതെന്നും അദ്ദേഹം അറിഞ്ഞു.

എന്താണെങ്കിലും ഈ കുട്ടിയെ ഞാന്‍ ഏറ്റെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹം എന്നെ മറ്റൊരു സ്ഥലത്തേക്ക് അയച്ച് പഠിപ്പിക്കാൻ തീരുമാനിച്ചു അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഇവിടെ തന്നെ നിന്ന് പഠിക്കാനാണ് ഇഷ്ടമെന്ന്. അദ്ദേഹം എന്നെ ജനസേവ ശിശുഭവനിലേക്ക് അയച്ചു, അവിടെ എത്തിയപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി, അവിടെ ഒരുപാട് കുട്ടികൾ അമ്മമാർ ഒക്കെ ഉണ്ടായിരുന്നു. മമ്മൂക്കയുടെ കെയര്‍ ഓഫിലാണ് അവിടേക്ക് പോയത്. വേണ്ട സൗകര്യങ്ങളൊക്കെ ഒരുക്കി തന്നിരുന്നു എന്നും ശ്രീദേവി പറയുന്നു. പിന്നെ അവിടുത്തെ കുട്ടികളെ കാണാനും സഹായിക്കാനും സുരേഷ് ഗോപി സാറും എത്താറുണ്ടായിരുന്നു എന്നും അവർ പറയുന്നു. ഇന്നവള്‍ നാലരവയസ്സുകാരി ശിവാനിയുടെ അമ്മയാണ്. ചെറിയ ഫാന്‍സി സ്റ്റോര്‍ നടത്തുന്ന സതീഷിന്റെ ഭാര്യയാണ്. സന്തുഷ്ട്ട കുടുംബ ജീവിതം നയിക്കുന്ന ശ്രീദേവി സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *