
ആ ഒരു സംഭവത്തോടെ ഞാൻ മോനിഷയുമായി കൂടുതൽ അടുത്തു ! പക്ഷെ ഒന്നും പറയാതെ ആ ആൾ അങ്ങുപോയ് ! എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല ! സുധീഷ് പറയുന്നു !
ഒരു സമയത്ത് മലയാളികൾ ഏറെ സ്നേഹിച്ചിരുന്ന അഭിനേത്രിയായിരുന്നു മോനിഷ, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മോനിഷ ഒരു മികച്ച നർത്തകി കൂടിയായിരുന്നു. അതുപോലെ മലയാള സിനിമയിൽ ബാലതാരമായി എത്തിയ ആളാണ് നടൻ സുധീഷ്, സുധീഷ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകതരം കഥാപത്രങ്ങൾ ചെയ്തിരുന്നത് കൊണ്ട് സിനിമ മേഖലയിൽ അദ്ദേഹം ഒതുക്കപ്പെട്ടുപോയി എന്ന് പറയുന്നതാവും ശരി. ഇത്രയും കഴിവുള്ള ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ മലയാള സിനിമക്ക് സാധിച്ചിരുന്നില്ല എന്ന് പറയുന്നതാവാം ഉചിതം.
പക്ഷെ ഇപ്പോൾ സുധീഷിന് മികച്ച അവസരങ്ങൾ ലഭിച്ചു തുടങ്ങുന്നുണ്ട്, ഇപ്പോഴിതാ മുമ്പൊരിക്കൽ അദ്ദേഹം മോനിഷയെ പറയുന്ന ഒരു വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, സിനിമ രംഗത്ത് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച സംഭവത്തെ കുറിച്ചും പറഞ്ഞിരുന്നു. അത് നടി മോനിഷയുടെ വേർപാട് ആണ് എന്നാണ് അദ്ദേഹം പറയുന്നത്, ആ വാക്കുകളിങ്ങനെ.. ഞാനും മോനിഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ചെപ്പടിവിദ്യ. അന്ന് അഭിനയിക്കുമ്പോള്‍ മോനിഷ ഒരു സൂപ്പര്‍താരമാണ്. ഞാന്‍ പുതുമുഖ നടനും. എനിക്ക് അവരെയൊക്കെ കാണുന്നത് അത്ഭുതം പോലെയാണ്.

എന്നാൽ മോനിഷ അത്രയും വലിയ താരം ആയിരുന്നിട്ടും എത്ര ലളിതമായ പെരുമാറ്റം ആയിരുന്നെന്നോ. വളരെ സിംപിളാണ്. നമ്മളോടൊക്കെ സ്വന്തം സഹോദരനെ പോലെയോ സുഹൃത്തിനെ പോലെയോ ആണ് പെരുമാറിയിരുന്നത്. അങ്ങനെ ഉള്ള ഒരാളെ നമുക്ക് ജീവതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. ആ കുട്ടി അത്രയും ഫ്രീ ആയിരുന്നത് കൊണ്ടുതന്നെ അത്രയും സുഖമായി അവരുടെ കൂടെ അഭിനയിക്കാന്‍ പറ്റിയിരുന്നു. ആ സിനിമയോടെ ഞങ്ങൾ അത്രയും അടുത്തു. പിറ്റേ ദിവസം ഷൂട്ടിങ്ങിന്റെ അന്ന് സുധീഷേ നമുക്കൊരു സ്ഥലം വരെ പോവാനുണ്ടെന്ന് ലൊക്കേഷനില്‍ നിന്നും ആരോ പറഞ്ഞു. അങ്ങനെ പോയി കൊണ്ടിരുന്നപ്പോള്‍ ആണ് ആ വാര്‍ത്ത എന്നോട് പറയുന്നത്.
അത് കേട്ട ആ നിമിഷം മനസ്സിൽ ഒരു ഭയങ്കര മുറിവാണ് ഉണ്ടാക്കിയത്. അത്രയും സ്‌നേഹത്തോടെ പെരുമാറിയ ഒരാളുടെ വേര്‍പാട് സിനിമാലോകത്ത് നിന്നും ഉണ്ടായ മറക്കാന്‍ പറ്റാത്ത അനുഭവമാണെന്നും, ഇന്നും മോനിഷ ഉണ്ടായിരുന്നു എങ്കിൽ ഒരുപാട് ഉയരങ്ങളിൽ എത്തിയിരിക്കുമായിരുന്നു എന്നും സുധീഷ് പറയുന്നു.
Leave a Reply