അച്ഛനെ ചുറ്റിപ്പറ്റിയായിരുന്നു എന്റെ ജീവിതം ! ഞാൻ അഭിനയിക്കുന്നത് കാണൻ ആഗ്രഹിച്ചിരുന്നത് അച്ഛനായിരുന്നു ! വേർപാട് സഹിക്കാൻ കഴിഞ്ഞിരുന്നില്ല ! സുധീഷ് പറയുന്നു !

സുധീഷ് എന്ന നടൻ ബാലതാരമായി സിനിമ രംഗത്ത് എത്തിയ ആളാണ്, അദ്ദേഹത്തിന്റെ അച്ഛനും സിനിമയിൽ സജീവമായിരുന്നു, നാടക-സിനിമ അഭിനേതാവായിരുന്ന ടി.സുധാകരൻ നായരുടേയും സൂര്യപ്രഭയുടേയും മകനായി 1976 മാർച്ച് 28ന് കോഴിക്കോട് ജില്ലയിൽ ജനിച്ച 1989-ൽ റിലീസായ മമ്മൂട്ടി നായകനായ മുദ്ര എന്ന സിനിമയിലെ സുധീഷിൻ്റെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയത്. തുടർന്ന് അങ്ങോട്ട് നിരവധി ചെറിയ വേഷങ്ങളിൽ അദ്ദേഹം തിളങ്ങി എങ്കിലും അദ്ദേഹത്തിന് നായക പ്രാധാന്യമുള്ള മികച്ച വേഷങ്ങൾ ലഭിച്ചിരുനില്ല. ഇപ്പോഴിതാ അദ്ദേഹവും തന്റെ അച്ഛനെ കുറിച്ചും, ജീവിതത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്…

അച്ഛനുമൊത്ത് ഒരു വേദിയിൽ നാടകം ചെയ്യുമ്പോൾ തനറെ ജീവൻ തന്നെ നഷ്ടപെട്ടേക്കാവുന്ന ഒരു സംഭവം ഉണ്ടായി എന്നും സുധീഷ് പറയുന്നു അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നാടകത്തില്‍ നടുക്കടലില്‍പ്പെട്ട കപ്പല്‍ ജീവനക്കാരാണ് ഞങ്ങള്‍. ക്രൂരനായ കഥാപാത്രത്തെയാണ് അച്ഛന്‍ അവതരിപ്പിക്കുന്നത്. ക്ലൈമാക്‌സില്‍ എന്നെ കൊല്ലാനായി അച്ഛന്റെ കഥാപാത്രം വരുമ്പോള്‍ വേണുഏട്ടന്‍ എന്നെ തോളി ല്‍ കിടത്തി കപ്പലിന്റെ മുകള്‍ തട്ടിലേക്ക് വലിഞ്ഞു കയറും. ഇതാ്ണ് സീന്‍. ഇതിനായി ഒരു വലിയ സെറ്റാണ് നടന്‍ ഒരുക്കിയിരിക്കുന്നത്.

പക്ഷെ ഞാൻ അന്ന് കുട്ടി ആയിരുന്നത് കൊണ്ട് റിഹേഴ്‌സൽ ഒന്നും ചെയ്തിരുന്നില്ല, ക്ലൈമാക്‌സ് സീന്‍ ആയി. തോര്‍ത്ത് തോളത്തിടും പോലെ അദ്ദേഹം എന്നെ തോളത്തിട്ടു. വലിഞ്ഞു കയറാന്‍ തുടങ്ങി. എന്നാല്‍ അത് അത്ര എളുപ്പമായിരുന്നില്ല കയറില്‍ കേറാന്‍ തുടങ്ങിയതും എനിക്ക് ശരീരത്തില്‍ പിടുത്തം കിട്ടാതായി ഞാന്‍ തലകുത്തി പിന്നോട്ടു ഊര്‍ന്നു തുടങ്ങി.. അച്ഛനെ നോക്കി ഞാൻ വിളിക്കുന്നുണ്ട് പക്ഷെ എന്റെ സൗണ്ട് പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല, കാല്‍പാദങ്ങള്‍ പിണച്ച് വേണുഏട്ടന്റെ കഴുത്തില്‍ മുറുക്കി പിടിച്ചു. അന്ന് പന്ത്രണ്ട് അടി പൊക്കത്തില്‍ കഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്’; തന്റെ ജീവിതത്തിൽ ഏറെ ഭീതി ജനിപ്പിച്ച ഒരു സംഭവമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു…

അതുപോലെ അച്ഛൻ ആയിരുന്നു എന്റെ എല്ലാം..  അദ്ദേഹത്തെ ചുറ്റി പറ്റി തന്നെയായിരുന്നു എന്റെ ലോകവും. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വിയോഗം തന്നെ വല്ലാതെ തളര്‍ത്തിയെന്നും സുധീഷ് അഭിമുഖത്തില്‍ പറയുന്നുണ്ട്. ഞാന്‍ അഭിനയിക്കുന്നത് കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നത് എന്റെ അച്ഛനായിരുന്നു. അദ്ദേഹം പോയതോടെ സിനിമയില്‍ അഭിനയിക്കേണ്ട എന്നുവരെ തോന്നിപ്പോയി. വീട്ടില്‍ നിന്ന് സിനിമ കാണാന്‍ പോകുന്നെങ്കില്‍ അത് അച്ഛനൊപ്പമായിരുന്നു. പിന്നെ, മാസങ്ങളോളം സിനിമ കാണാന്‍ പോലും പോയില്ല. വീട്ടില്‍ തന്നെയിരുന്നു. ആറു വര്‍ഷം മുന്‍പാണ് അച്ഛന്‍ മരിക്കുന്നത്. സ്‌കൂട്ടര്‍ ഇടിച്ചു രണ്ടാഴ്ചയോളം ആശുപത്രിയില്‍. തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, അച്ഛന്‍ പോയി’; നടന്‍ ഉള്ളിലുള്ള സങ്കടം അടക്കി പിടിച്ചു കൊണ്ട പറഞ്ഞ് നിര്‍ത്തി

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *