‘സിനിമയിൽ നായകന്റെ കൂട്ടുകാരനാക്കി ഒതുക്കി’ ! നല്ല അവസരങ്ങൾ ലഭിച്ചില്ല ! ഇപ്പോൾ മാറി ചിന്തിക്കാൻ കാരണം ഇതാണ് ! സുധീഷിൻറെ ജീവിതം !
മലയാള സിനിമയിൽ ബാലതാരമായി എത്തി വളരെ പെട്ടന്ന് പ്രേക്ഷക ഇഷ്ടം നേടിയെടുത്ത കലാകാരനാണ് സുധീഷ്. സുധീഷ് എന്ന നടനെ നമ്മളിൽ കൂടുതൽ പേരും കണ്ടിട്ടുള്ളത് ഒരു സഹ നടനായോ അല്ലെങ്കിൽ നായകന്റെ കൂട്ടുകാരനായോ ആയിട്ടാണ്. കൂടാതെ സൂപ്പർ സ്റ്റാറുകളുടെ അനുജനായും സുധീഷ് വേഷമിട്ടിരുന്നു. മോഹൻലാലിനൊപ്പം ബാലേട്ടൻ എന്ന ചിത്രവും, കൂടാതെ മമ്മൂട്ടിക്കൊപ്പം വല്യേട്ടൻ എന്ന ചിത്രത്തിൽ ഏറ്റവും ഇളയ അനിയനായി വളരെ മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചത്..
മലയാളത്തിൽ ‘കിണ്ടി കിണ്ടി’ എന്ന വാക്കുകേൾക്കുമ്പോൾ തന്നെ നമ്മളുടെ മനസ്സിൽ ആദ്യം ഓർമ വരുന്നത് നടൻ സുധീഷിന്റെ മുഖമാണ്. മണിച്ചിത്രത്താഴ് എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ വളരെ ഗംഭീര പ്രകടനമാണ് നടൻ കാഴ്ചവെച്ചിരിക്കുന്നത്. എന്നാൽ സുധീഷ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകതരം കഥാപത്രങ്ങൾ ചെയ്തിരുന്നത് കൊണ്ട് സിനിമ മേഖലയിൽ അദ്ദേഹം ഒതുക്കപ്പെട്ടുപോയി എന്ന് പറയുന്നതാവും ശരി…
ഇത്രയും കഴിവുള്ള ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോജിക്കാൻ മലയാള സിനിമക്ക് സാധിച്ചിരുന്നില്ല എന്ന് പറയുന്നതാവാം ഉചിതം. 1976 മാർച്ച് 28ന് കോഴിക്കോട് ജില്ലയിൽ ആണ് സുധീഷിന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസം കോഴിക്കോട് സെൻ്റ് ജോസഫിലയായിരുന്നു. നാടക-സിനിമ അഭിനേതാവായിരുന്ന ടി.സുധാകരൻ നായരാണ് സുധീഷിന്റെ അച്ഛൻ. അമ്മ സൂര്യപ്രഭ. 1984-ൽ റിലീസായ ‘ആശംസകളോടെ’ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ എത്തിയ സുധീഷ് 1989-ൽ റിലീസായ മമ്മൂട്ടി നായകനായ ‘മുദ്ര’ എന്ന സിനിമയിലെ കഥാപത്രത്തോടെയാണ് സുധീഷ് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയത്…
അതെ ചിത്രത്തിലെ ‘പുതുമയായി പൊഴിയാം’ എന്ന ഗാനവും ഏറെ ഹിറ്റായിരുന്നു. ശേഷം 1991-ൽ റിലീസായ ‘വേനൽക്കിനാവുകൾ’ എന്ന സിനിമയിലെ നായക വേഷം സുധീഷിൻ്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൾ വ്യത്യസ്തമായ വേഷങ്ങൾ. പതുക്കെ ഒരു നടൻ എന്ന നിലയിൽ തന്റെ സ്ഥാനം അദ്ദേഹം ഉറപ്പിച്ചു. ചെപ്പടിവിദ്യ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, മണിച്ചിത്രത്താഴ്,ആധാരം, അനിയത്തിപ്രാവ്, തുടങ്ങിയ സിനിമകൾ സുധീഷിന്റെ കരിയറിൽ എന്നും മികച്ച ചിത്രങ്ങളാണ്.
അതികം സിനിമകളും അദ്ദേഹം ചെയ്‌തത് നായകന്റെ കൂട്ടുകാരൻ, അനിയൻ എന്നിങ്ങനെയുള്ള വേഷങ്ങൾ ആയിരുന്നു. ശേഷം പിന്നീടിങ്ങോട്ട് സിനിമകൾ ഇല്ലാതിരുന്ന ഒരവസ്ഥ സുധീഷിനുണ്ടായിരുന്നു, എന്നാൽ വർഷങ്ങൾക്ക് ശേഷം 2018-ൽ റിലീസായ ‘തീവണ്ടി’ എന്ന സിനിമയിൽ ടോവിനോയുടെ അമ്മാവനായി വേഷമിട്ടു. ഇത് സുധീഷിന്റെ ജീവിതത്തിൽ ആദ്യമായി കിട്ടിയ ഒരു വ്യത്യസ്ത വേഷമായിരുന്നു.
അത് കഴിയുന്നത്ര ഭംഗിയാക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. സ്റ്റീരിയോടൈപ്പ് ആയ വേഷങ്ങള്‍ മാത്രം ലഭിച്ചുകൊണ്ടിരുന്ന അഭിനേതാവായിരുന്നു താനെെന്നും അതില്‍ നിന്നെല്ലാം മാറിചിന്തിക്കാന്‍ പുതിയ സിനിമകള്‍ തന്നെ സഹായിച്ചുവെന്നും സുധീഷ് തുറന്ന് പറഞ്ഞിരുന്നു. 150 ഓളം ചിത്രങ്ങൾ ചെയ്ത് ഒരു നടൻ എന്ന രീതിയിൽ മലയാള സിനിമ മേഖലയിൽ അദ്ദേഹത്തിന്റെ യാത്ര അത്ര വിജയകരമായിരുന്നു എന്ന് പറയാൻ സാധിക്കില്ല. 2005 മാർച്ചിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ധന്യ എന്നാണ് ഭാര്യയുടെ പേര്. രണ്ടു മക്കൾ രുദ്രാഷ്, മാധവ്.
Leave a Reply