സിനിമ ലോകത്ത് ഒതുക്കപ്പെട്ടുപോയ നടൻ ! 34 വർഷങ്ങൾക്ക് ശേഷം ആദ്യമായി പുരസ്‌കാര നിറവിൽ സുധീഷ് പറയുന്നു !!
പ്രേക്ഷകരുടെ മനസിൽ സുധീഷ് എന്ന നടന് വലിയൊരു സ്ഥാനം ഉണ്ടെങ്കിലും കഴിവിനൊത്ത് ഉയരാൻ കഴിയാതെപോയ നടന്മാരിൽ ഒരാളാണ് സുധീഷ്. സുധീഷ് എന്ന നടനെ നമ്മളിൽ കൂടുതൽ പേരും കണ്ടിട്ടുള്ളത് ഒരു സഹ നടനായോ അല്ലെങ്കിൽ നായകന്റെ കൂട്ടുകാരനായോ ആണ്. കൂടാതെ സൂപ്പർ സ്റ്റാറുകളുടെ അനുജനായും സുധീഷ് വേഷമിട്ടിരുന്നു. മോഹൻലാലിനൊപ്പം ബാലേട്ടൻ എന്ന ചിത്രവും, കൂടാതെ മമ്മൂട്ടിക്കൊപ്പം വല്യേട്ടൻ എന്ന ചിത്രത്തിൽ ഏറ്റവും ഇളയ അനിയനായി വളരെ മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചിരുന്നത്.
നമ്മുടെ മനസ്സിൽ ‘കിണ്ടി’ എന്ന വാക്കുകേൾക്കുമ്പോൾ തന്നെ നമ്മളുടെ മനസ്സിൽ ആദ്യം ഓർമ വരുന്നത് മണിച്ചിത്രത്താഴിലെ നടൻ സുധീഷിന്റെകഥാപാത്രമാണ്. എന്നാൽ സുധീഷ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകതരം കഥാപത്രങ്ങൾ ചെയ്തിരുന്നത് കൊണ്ട് സിനിമ മേഖലയിൽ അദ്ദേഹം ഒതുക്കപ്പെട്ടുപോയി എന്ന് പറയുന്നതാവും ശരി. ഇത്രയും കഴിവുള്ള ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോജിക്കാൻ മലയാള സിനിമക്ക് സാധിച്ചിരുന്നില്ല എന്ന് പറയുന്നതാവാം ഉചിതം.
എന്നാൽ ഇപ്പോൾ തന്റെ സിനിമ ജീവിതത്തിൽ ആദ്യത്തെ അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് ഇപ്പോൾ സുധീഷ്. നീണ്ട 34 വർഷങ്ങൾക്ക് ശേഷം ആദ്യമായി അദ്ദേഹത്തിന് ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരിക്കുകയാണ്. ‘ഭൂമിയിലെ മനോഹര സ്വകാര്യം’, ‘എന്നിവർ’ എന്നീ സിനിമകളിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഈ വാർത്തയറിഞ്ഞ് സന്തോഷം കൊണ്ട് കണ്ണുകൾ നിറയുകയായിരുന്നു. ശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു. നീണ്ട 34 വർഷങ്ങൾക്ക് ശേഷം എനിക്കൊരു സംസ്ഥാന പുരസ്കാരം ലഭിച്ചിരിക്കുന്നു, ഒരുപാട് സന്തോഷം, വാക്കുകൾ പറഞ്ഞറിയിക്കാൻ കഴിയുന്നില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
സമൂഹ മാധ്യമങ്ങൾ മുഴുവൻ സുധീഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ആയിരുന്നു കൂടുതൽ, ഈ വർഷത്തെ അവാർഡിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷം, അർഹമായ അംഗീകാരം, എന്നെല്ലാമാണ് ഏവരും പ്രതികരിക്കുന്നത്, കൂടാതെ നടൻ കുഞ്ചാക്കോ ബോബൻ സുധീഷിനെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.
ചെപ്പടിവിദ്യ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, മണിച്ചിത്രത്താഴ്,ആധാരം, അനിയത്തിപ്രാവ്, തുടങ്ങിയ സിനിമകൾ സുധീഷിന്റെ കരിയറിൽ എന്നും മികച്ച ചിത്രങ്ങളാണ്. നടന്റെ കരിയറിൽ ആദ്യമായി ലഭിച്ച ഒരു വ്യത്യസ്ത കഥാപത്രം 2018-ൽ റിലീസായ ‘തീവണ്ടി’ എന്ന സിനിമയിൽ ടോവിനോയുടെ അമ്മാവനായി വേഷമിട്ടു. ഇത് സുധീഷിന്റെ ജീവിതത്തിൽ ആദ്യമായി കിട്ടിയ ഒരു വ്യത്യസ്ത വേഷമായിരുന്നു.
തന്റെ കഴിവിനനുസരിച്ച് ആ കഥാപാത്രം ഭംഗിയാക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. സ്റ്റീരിയോടൈപ്പ് ആയ വേഷങ്ങള്‍ മാത്രം ലഭിച്ചുകൊണ്ടിരുന്ന അഭിനേതാവായിരുന്നു താനെെന്നും അതില്‍ നിന്നെല്ലാം മാറിചിന്തിക്കാന്‍ പുതിയ സിനിമകള്‍ തന്നെ സഹായിച്ചുവെന്നും സുധീഷ് തുറന്ന് പറഞ്ഞിരുന്നു. 150 ഓളം ചിത്രങ്ങൾ ചെയ്ത് ഒരു നടൻ എന്ന രീതിയിൽ മലയാള സിനിമ മേഖലയിൽ അദ്ദേഹത്തിന്റെ യാത്ര അത്ര വിജയകരമായിരുന്നു എന്ന് പറയാൻ സാധിക്കില്ല. 2005 മാർച്ചിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ധന്യ എന്നാണ് ഭാര്യയുടെ പേര്. രണ്ടു മക്കൾ രുദ്രാഷ്, മാധവ്.
Leave a Reply