‘ഞാനൊരു റോബോർട്ട് അല്ല’ ! അത് ആദ്യം നിങ്ങൾ മനസിലാക്കണം ! സന്തോഷവും സങ്കടവും മാറി മാറി വരുന്ന ഒരു സാധാരണ മനുഷ്യനാണ് ! വിമർശനത്തിന് മറുപടിയുമായി സുപ്രിയ !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന ഒരു താര കുടുംബമാണ് പൃഥ്വിരാജിന്റേത്. അമ്മയും അച്ഛനും ചേട്ടനും ചേട്ടത്തിയും അങ്ങനെ വലിയൊരു താര കുടുംബം. അതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള ആളാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. നടൻ പൃഥ്വിരാജിന്റെ ഭാര്യയായി ഒരു   സുപ്രഭാതത്തിൽ പെട്ടന്ന് പ്രേക്ഷകരുടെ  മുന്നിലേക്ക് വന്ന ആളാണ് സുപ്രിയ മേനോൻ. തുടക്കത്തിൽ സുപ്രിയയെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല  എങ്കിലും പിന്നീട് അത് സുപ്രിയ തന്നെ മാറ്റി എടുക്കുകയായിരുന്നു. ഒരൊറ്റ ഇന്റർവ്യൂ കൊണ്ട് മലയാളികളെ മുഴുവൻ തന്റെ ആരധകരാക്കി മാറ്റാൻ സുപ്രിയക്ക് സാധിച്ചു, ആത്മാർഥമായ തുറന്ന് പറച്ചിലുകളാണ് സുപ്രിയയെ  മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

ശക്തമായ അഭിപ്രായങ്ങളും തുറന്ന് പറച്ചിലും സുപ്രിയയെ കൂടുതൽ ജനപ്രിയ ആക്കുന്നു. സുപ്രിയയുടെ ഓരോ അഭിമുഖങ്ങളും വളരെ വേഗമാണ് വൈറലായി മാറുന്നത്, സുപ്രിയ പറയുന്ന ഓരോ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. ഇന്ന് ഒരു നിർമാതാവ് കൂടിയായ സുപ്രിയക്ക് അടുത്തിടെ ഒരു വലിയ ദുഖം സംഭവിച്ചിരുന്നു, സുപ്രിയയുടെ എല്ലാമായിരുന്ന അച്ഛൻ ഹൃദയാഘാതത്തെ തുടര്‍ന്ന്   ഈ ലോകത്തുനിന്നും വിടപറഞ്ഞിരുന്നു. ആ വേർപാടിന്റെ വേദനയിൽ നിന്നും ഇതുവരെ മുക്തി നേടാൻ സുപ്രിയക്ക് കഴിഞ്ഞിട്ടില്ല.

തന്റെ വിഷമങ്ങളും അച്ഛനെ കുറിച്ചുള്ള ഓർമകളും, കുറിപ്പുകളാണ് താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. കൂടുതൽ പേരും സുപ്രിയയെ ആശ്വസിപ്പിച്ച് രംഗത്ത് വരാറുണ്ട്. എന്നാൽ ഈ കുറിപ്പുകളെ പരിഹസിച്ചു കൊണ്ട് ഒരു വിഭാഗം ആളുകൾ എത്തിയിരുന്നു, എന്തുകൊണ്ടാണ് താരം ഒരു പൊതു പ്ലാറ്റ്‌ഫോമിൽ തന്റെ അച്ഛനെക്കുറിച്ച് എപ്പോഴും പോസ്റ്റ് ചെയ്യുന്നതെന്നും ഇൻസ്റ്റാഗ്രാമിൽ എന്താണ് പോസ്റ്റ് ചെയ്യുന്നതെന്ന് നിങ്ങളുടെ അച്ഛൻ കാണാൻ പോകുന്നില്ല എന്നുമൊക്കെയുള്ള പ്രതികരണങ്ങൾ എത്തി. ഇപ്പോൾ ഇവയ്‌ക്കെല്ലാമുള്ള മറുപടി നൽകികൊണ്ട് സുപ്രിയ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.

സുപ്രിയയുടെ വാക്കുക്കൾ ഇങ്ങനെ, എന്റെ അച്ഛൻ മരിച്ചതിന് ശേഷം സ്വന്തം മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ നഷ്‌ടപ്പെട്ട നിങ്ങളിൽ പലരും ഈ സങ്കടത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നിങ്ങളുടെ ആ പങ്കുവയ്ക്കൽ എന്നെ ആശ്വാസപ്പെടുത്തിയിട്ടുമുണ്ട്. അവ പങ്കിട്ടതിന് വളരെയധികം നന്ദി. ഇതുവരെ അത്തരം നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കിൽ, നിങ്ങൾ ഭാഗ്യവാനാണ്.. ആനന്ദകരാമായ  കഥകൾ മാത്രം പോസ്റ്റ് ചെയ്യാൻ ഈ അക്കൗണ്ട് ഉപയോഗിക്കുന്ന ഞാൻ ഒരു റോബോട്ട് അല്ല. സന്തോഷവും സങ്കടവും ഒരുപോലെ തന്നെ നിലനിൽക്കുന്ന ഒരു സാധാരണ മനുഷ്യനാണ്. എല്ലായ്‌പ്പോഴും ഉള്ളത് പോലെ നിങ്ങൾക്ക് ഈ പോസ്റ്റുകൾ ഇഷ്‌ടപ്പെടുന്നില്ലെങ്കിൽ, മോശമായ അഭിപ്രായങ്ങൾ കമന്റായി പറയുന്നതിന് പകരം നിങ്ങൾ  എന്നെ അൺഫോളോ ചെയ്താൽ മതി. കാര്യം സിംപിളാണ്.’ സുപ്രിയ പോസ്റ്റിൽ കുറിച്ചു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *