
സിനിമ നല്ലതായിട്ടും പറയുന്നത് മോശമായ അഭിപ്രായം ! ഇത് വളരെ മോശമായിപ്പോയി ! സുരേഷ് കുമാർ പ്രതികരിക്കുന്നു !
മലയാളം കണ്ട ഏറ്റവും വലിയ ബഡ്ജറ്റിൽ ഇറങ്ങിയ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, പടം കണ്ടവർ നല്ല അഭിപ്രായം പറയുന്നുണ്ട് എങ്കിലും പല മോശം റിവ്യൂ എഴുതി ആരിക്കെയോ പടം തകർക്കാൻ ശ്രമിക്കുന്നു എന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. അത്തരത്തിൽ ഇപ്പോൾ നിർമാതാവും നടനുമായ സുരേഷ് കുമാർ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നത്
സുരേഷ് കുമാറിന്റെ വയ്ക്കുകൾ ഇങ്ങനെ, മരക്കാർ സിനിമ വളരെ മികച്ച അഭിപ്രായം നേടി മുന്നേറുന്നുണ്ട് പക്ഷെ അപ്പോഴും ചിലർ മോശമായി എഴുതി ചിത്രത്തെ തോൽപ്പിക്കാൻ നോക്കുകയാണ്. വെട്ടിയിട്ട വാഴത്തണ്ട് പോലെ എന്ന ചിത്രത്തിലെ ഡയലോഗ് തന്നെ ചിലർ ചിത്രത്തെ കളിയാക്കാൻ ഉപയോഗിക്കുന്നു. ആ ചിത്രത്തിലെ വളരെ വൈകാരികമായ ഒരു ഡയലോഗ് ആണെന്നും അത് മറ്റൊരു അർഥത്തിൽ വ്യാഖ്യാനിച്ചത് തെറ്റാണ്. സുരേഷ് ഗോപിയുടെ പുതിയ ചിത്രം കാവലിനും അത്തരത്തിൽ ഇപ്പോൾ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
കാവൽ വളരെ നല്ലൊരു പടമാണ്, എന്നിട്ടും ചിത്രത്തെ മോശമാണെന്ന് എഴുതി വിടുകയാണ്. അദ്ദേഹത്തെ രാഷ്ട്രീയം പറഞ്ഞുകൂടി ആക്രമിക്കുന്നുണ്ട്. സിനിമകളെ സോഷ്യല്‍ മീഡിയയില്‍ എഴുതി തോല്പിക്കാന് ശ്രമിക്കുകയാണ്. സിനിമയെ സിനിമയായി മാത്രം കാണുക, കലാകാരന്റെ കഴിവിനെ അംഗീകരിക്കുക. അല്ലാതെ അവരുടെ രാഷ്ട്രീയവും ജാതിയും മതവും നോക്കിയുള്ള ആക്രമണം വളരെ മോശമാണ്’, സുരേഷ് കുമാര്‍ പറഞ്ഞു. അതേസമയം, സുരേഷ് ഗോപി നായകനായി നിഥിന് രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 90കളിലെ സുരേഷ് ഗോപിയെ തിരിച്ചു കൊണ്ടുവരാന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ക്ക് സാധിച്ചുവെന്നും പ്രേക്ഷകര്‍ പറയുന്നു.

എന്നാൽ അതേസമയം സുരേഷ് ഗോപി പറഞ്ഞ ചില വാക്കുകളും ഇപ്പോൾ അതിലും ശ്രദ്ധ നേടുകയാണ്, അദ്ദേഹത്തിന്റെ വാക്കുകൾ.. ഞാൻ സിനിമ ചെയ്യരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോഴും സിനിമയിലെ കൂടുതൽ പേരും. രണ്ടാംഭാവത്തിന്റെ പരാജയത്തോടെയാണ് സിനിമ നിർത്തിയത്. അതിന് ശേഷം രൺജി പണിക്കരുമായി സംസാരിച്ചു. അങ്ങനെയാണ് ഭരത്ചന്ദ്രൻ ഐപിഎസ് സംഭവിച്ചത്. അതുപോലെ തന്നെ മകൻ ഗോകുകിലിനെ ഒരു തരിമ്പ് പോലും സിനിമയിൽ സഹായിച്ചിട്ടില്ല. അവന് വേണ്ടി ആരോടും ചാൻസ് ചോദിച്ചിട്ടില്ല.
ഞാൻ ഇതുവരെ എനിക്ക് വേണ്ടി പോലും ഞാൻ ആരോടും ചാൻസ് ചോദിച്ചിട്ടില്ല. ഗോകുലിന്റെ ഒരു സിനിമ മാത്രമാണ് തീയേറ്ററിൽ പോയിരുന്ന് കണ്ടത്. അതും ഭാര്യ നിർബന്ധിച്ചിട്ടാണ്. അവന്റെ കാര്യത്തിൽ തീരെ ശ്രദ്ധിക്കാതെയിരിക്കുന്നത് കുഞ്ഞിന് മാനസിമായി പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ഇര സിനിമ കാണുന്നത്. അതുകണ്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നിപ്പോയി. എന്റെ കുഞ്ഞിന്റെ ക്രിയേറ്റീവ് സൈഡ് എങ്കിലും പ്രോത്സാഹിപ്പിക്കാൻ അച്ഛൻ എന്ന രീതിയിൽ ഞാൻ ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നി’ സുരേഷ് ഗോപി പറയുന്നു.
Leave a Reply