സൂപ്പർ സ്റ്റാറിന് ഇന്ന് 65 മത് പിറന്നാൾ ! ഏവരും ഒരുപോലെ ഇഷ്ടപെടുന്ന വ്യക്തിത്വം ! മലയാളികൾക്ക് അതിപ്പോഴും അറിയില്ല ! ആശംസകൾ അറിയിച്ച് ആരാധകർ !

മലയാളികൾ ഏവരും ഇഷ്ടപെടുന്ന നടനും വ്യക്തിയുമാണ് സുരേഷ് ഗോപി. അദ്ദേഹം ഒരു നടൻ എന്നതിലുപരി നാടിന് വേണ്ടിയും സാധുവായ നിരാലംബരായ ആളുകൾക്ക് വേണ്ടിയും അദ്ദേഹം ചെയ്യുന്ന സൽ പ്രവർത്തികൾ ആരെയും അതിശയിപ്പിക്കും. പക്ഷെ താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹം പലപ്പോഴും വിമര്ശിക്കപെടാറുണ്ട്. ഇന്ന് സുരേഷ് ഗോപിയുടെ 65 മത് പിറന്നാളാണ്. നിരവധിപേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് എത്തുന്നത്.

ഒരു സമയത്ത് കേരളത്തിൽ അല്ലു അർജുൻ സിനിമകൾ പോലെ ആയിരുന്നു ആന്ധ്രയിൽ സുരേഷ് ഗോപിയുടെ സിനിമയ്ക്കുള്ള വാല്യൂ. നമ്മൾ ഇന്ന് ഈ കാണുന്ന പോലെ മലയാളത്തിലെ ആക്ഷൻ സിനിമകളുടെ മാർക്കറ്റ് വാല്യൂ കൂടാൻ കാരണം സുരേഷ് ഗോപിയാണ്. 1994 വിഷുക്കാലത്ത് റിലീസ് ചെയ്ത കമ്മീഷണർ കേരളത്തിൽ തരംഗം സൃഷ്ടിച്ചു വൻ വിജയം ആയപ്പോൾ അതിന്റ തെലുങ്കു, തമിഴ് ഡബ്ബ് പതിപ്പുകൾ ഇറങ്ങുകയും, ആ രണ്ടു പതിപ്പുകളും വിതരണക്കാരെ പോലും അമ്പരപ്പിച്ചു കൊണ്ട് അഭൂതപൂർവമായ വിജയം വരിക്കുകയും ചെയ്തു. തെലുങ്ക് വേർഷൻ ‘പോലിസ് കമ്മീഷണർ’ ആണ് ഏറ്റവും വലിയ വിജയം ആയത്. ആന്ധ്രയിലുടനീളം 100 ദിവസത്തിന് മുകളിൽ ഓടി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

ഇത് കൂടാതെ സുരേഷ് ഗോപി ചിത്രങ്ങൾ കമ്മീഷണർ’ എന്ന ചിത്രത്തിന് മുന്നേ കേരളത്തിൽ റിലീസ് ചെയ്ത ‘ഏകലവ്യൻ’ ‘സിബിഐ ഓഫീസർ’ എന്ന പേരിൽ തെലുങ്കിലും തമിഴിലും റിലീസ് ആയി. ഈ ചിത്രത്തിലൂടെയാണ് ആന്ധ്രയിൽ സുരേഷേട്ടന് ‘സുപ്രീം സ്റ്റാർ’ എന്ന പദവി നേടുന്നത്. മാഫിയയുടെ ഡബ്ബ് പതിപ്പ് കാണാൻ ആദ്യ ദിനം ഹൈദരാബാദിലും വിശാഖപട്ടണത്തും തടിച്ചു കൂടിയ പുരുഷാരം അക്ഷരാർത്ഥത്തിൽ പല വമ്പന്മാരേയും ഞെട്ടിച്ചിരുന്നു. അന്ന് കമലിനും രജനിക്കും ഒപ്പം തെലുങ്ക് ഡബ്ബ് മാർക്കറ്റിൽ ഒരാൾ കൂടി മത്സരത്തിന് എത്തി സുരേഷ് ഗോപി.

അന്ന് അവിടുത്തെ വമ്പൻ നിർമ്മാതാക്കൾ വരെ സുരേഷ് ഗോപി ചിത്രങ്ങൾക് വേണ്ടി കടുത്ത മ,ത്സരം വരെ തുടങ്ങി. തക്ഷശില എന്ന മലയാള ചിത്രം ഷൂട്ട്‌ തുടങ്ങുന്നതിനു മുന്നേ തന്നെ തെലുങ്ക്, തമിഴ് റൈറ്സ് വിറ്റു പോയത് അക്കാലത്തു വലിയ വാർത്ത ആയിരുന്നു. കാശ്മീരം, ന്യൂഡൽഹി എന്ന പേരിൽ വൻ വിജയം ആയിരുന്നു. അതുപോലെ മറ്റൊരു വൻ വിജയം ആയിരുന്നു ‘ ഹൈവേ’ എന്ന ചിത്രം. റിലീസിനു മുന്നേ തന്നെ ആന്ധ്രയിൽ വൻ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഹൈവേ.

ആ ചിത്രത്തിന് കിട്ടിയ സ്വീകാര്യയതോടെ സുരേഷേട്ടൻ സഹനടൻ ആയി അഭിനയിച്ച പഴയ മലയാള ചിത്രങ്ങൾ പോലും അന്ന് അദ്ദേഹത്തിന്റെ പേരിൽ ആന്ധ്രയിലും തമിഴ് നാട്ടിലും മാർക്കറ്റ് ചെയ്യപ്പെട്ടു. അങ്ങനെ 90 കളിൽ സൗ,ത്ത് മാർക്കറ്റ് വാ,ല്യൂ ഉള്ള 5 നടന്മാരിൽ ഒരാളായി അദ്ദേഹം മാറുകായായിരുന്നു. (കമലഹാസൻ, രജനികാന്ത്, ചിരഞ്ജീവി, നാഗാർജുന, സുരേഷ് ഗോപി) നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ഒരു താരം ഉയർന്നു വന്നത് നമുക്ക് എല്ലാവർക്കും അഭിമാനിക്കാവുന്നൊരു സംഗതി തന്നെ ആയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *