32 വയസായ ഏതൊരു പെണ്‍കുട്ടിയേയും കണ്ടുകഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച് അവളെ ഉമ്മ വെക്കാന്‍ കൊതിയാണ് ! ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടം ! സുരേഷ് ഗോപി !

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എല്ലാം ചർച്ചാ വിഷയം സുരേഷ് ഗോപിയാണ്, മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കുറ്റത്തിനാണ് അദ്ദേഹത്തെ ഇപ്പോൾ ഏവരും വിമർശിക്കുന്നത്. എന്നാൽ താൻ ഒരു അച്ഛന്റെ സ്ഥാനത്ത് മാത്രമാണ് ആ കുട്ടിയെ കണ്ടത് എന്നും, മാപ്പ് പറയുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു എങ്കിലും അതിൽ താൻ തൃപ്തയല്ല എന്ന് പറഞ്ഞുകൊണ്ട് മാധ്യമ പ്രവർത്തക നിയമപരമായി മുന്നോട്ട് പോകുകയാണ്, ഇപ്പോൾ അദ്ദേഹത്തിന് എതിരെ പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് കൊടുത്തിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്, ഇപ്പോഴിതാ ഇതിനുമുമ്പ് സുരേഷ് ഗോപി പറഞ്ഞ ചില വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ന്റെ കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരാളുകൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആദ്യ മകൾ ലക്ഷ്മി അകാലത്തിൽ അദ്ദേഹത്തെ വിട്ടുപിരിഞ്ഞു പോയതാണ്. ആദ്യ മകളുടെ വേര്പാടിന്ന് നിന്നും അദ്ദേഹം ഇതുവരെയും കരകയറിയിട്ടില്ല.

അവതാരകയുടെ പേര് ലക്ഷ്മി എന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം തന്റെ മകളെ കുറിച്ച് പറഞ്ഞത്. എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്. 32 വയസായ ഏതൊരു പെണ്‍കുട്ടിയേയും കണ്ടുകഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച് അവളെ ഉമ്മ വെക്കാന്‍ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും. അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് കമന്റുകളായി നിരവധി പേരാണ് എത്തുന്നത്, ഇങ്ങനെയൊരു അച്ഛന്റെ മകളായി ജനിച്ചു എന്നതാണ് ലക്ഷ്മി ചെയ്ത പുണ്യം. ഹൃദയം കൊണ്ട് സ്‌നേഹിക്കുന്ന, സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരച്ഛന്‍. ആ കണ്ണുനിറഞ്ഞ് കണ്ടപ്പോള്‍ വല്ലാത്തൊരു വിങ്ങല്‍ മനസിന്. എന്റെ കണ്ണും നിറഞ്ഞു, വല്ലാതെ സങ്കടം തോന്നിയെന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍.

അതുപോലെ അദ്ദേഹം മാധ്യമ പ്രവർത്തകയോട് മാപ്പ് പറഞ്ഞുകൊണ്ട് അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പ് ഇങ്ങനെ, മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു SORRY SHIDA… എന്നാണ് അദ്ദേഹം കുറിച്ചത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *