മഞ്ജു അവരുടെ അച്ഛനെ കൊണ്ട് എന്നോട് മാപ്പ് പറയിപ്പിച്ചു ! അതെനിക്ക് ഇപ്പോഴും മറക്കാൻ കഴിയില്ല ! വാശിക്കാരിയായ മഞ്ജുവിനെ കുറിച്ച് സുരേഷ് ഗോപി !

സുരേഷ് ഗോപി ഇന്ന് ഒരു നടൻ എന്നതിലുപരി അദ്ദേഹം ഇന്ന് ഓരോ മലയാളിയുടെയും വികാരമാണ്, അത് അദ്ദേഹം ചെയ്യുന്ന സൽ പ്രവർത്തികളുടെ ഫലം കൊണ്ട് തന്നെയാണ്. കഴിഞ്ഞ ദിവസം അമൃത ടിവിയിൽ ജനായകൻ എന്ന പരിപാടിയിൽ പങ്കെടുക്കവെ അദ്ദേഹം തന്റെ പ്രിയപെട്ടവരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ആ പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ കൂടിയായ ഷാജി കൈലാസും ആനിയും എത്തിയിരുന്നു. അവരുടെ പ്രണയത്തിന്റെ ദൂതൻ സുരേഷ് ഏട്ടൻ ആയിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും അല്ല എന്നാണ് മൂവരും ഒരുപോലെ പറഞ്ഞത്. തങ്ങളുടെ ദൂതൻ രഞ്ജി പണിക്കർ ആയിരുന്നു എന്നാണ് ഷാജിയും ആനിയും പറയുന്നത്.

ആനി തന്റെ സഹോദരിയാണ് എന്നാണ് സുരേഷ് ഗോപി വേദിയിൽ പറഞ്ഞത്, ആനിയുടെയും ഷാജിയുടെയും വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഈ കാര്യം ഞാൻ അറിഞ്ഞത് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ സിനിമയിലെ പല ജോഡികളെയും പേരിൽ താൻ അനാവശ്യമായി പഴികൾ കേട്ടിട്ടുണ്ട് എന്നും സുരേഷ് ഗോപി വേദിയിൽ പറഞ്ഞു, അതിൽ ആദ്യത്തേത് ജയറാമും പാർവതിയുമാണ്. അവരുടെ കാര്യത്തിൽ ഞാൻ പാർവതിയുടെ വീട്ടുകാരുടെ കുറ്റപ്പെടുത്തലുകൾ ഒരുപാട് കേട്ടിരുന്നു.

അതുപോലെ എന്നെ ഏറെ വിഷമിപ്പിച്ച മറ്റൊരു സംഭവം എന്നത്, ഞാനും മഞ്ജുവും  ഒന്നിച്ച് അഭിനയിച്ച ‘പത്രം’ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് മഞ്ജുവിന്റെ അച്ഛൻ മാധവൻ സാർ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു, ദിലീപ് മഞ്ജു ഇഷ്ടത്തിന് ഞാനാണ് കാരണക്കാരൻ എന്ന് തെറ്റിദ്ദരിച്ചാണ് അന്ന് അദ്ദേഹം എന്നെ അങ്ങനെ ശകാരിക്കാൻ കാരണം. എന്നാൽ മനസ്സിൽ പോലും അറിയാത്ത കാര്യമായത് കൊണ്ട് ആ സംഭവത്തിൽ ഒരുപാട് വിഷമിക്കുകയും, അതിനെ തുടർന്ന് എന്റെ ബിപി ലെവൽ ഒരുപാട് താഴുകയും ലൊക്കേഷനിൽ വെച്ച്  ഞാൻ കുഴഞ്ഞ് വീഴുക ആയിരുന്നു എന്നും സുരേഷ് ഗോപി ഓർക്കുന്നു.

എന്റെ അവസ്ഥ മോശമായതോടെ എന്നെ ഹോട്ടൽ മുറിയിൽ എത്തിച്ച എന്നെ ഡോക്ടർ എത്തി പരിശോധിക്കുക ആയിരുന്നു, അന്നായിരുന്നു സമ്മർ ഇൻ ബതിലഹേം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. ആ പരിപാടിക്ക് ഞാൻ വരണമെന്ന് ഉണ്ടെങ്കിൽ അച്ഛൻ സുരേഷ് ഏട്ടനെ കണ്ട് മാപ്പ് പറയണം എന്ന് മഞ്ജു വാശി പിടിക്കുകയും, അങ്ങനെ കാറിൽ അവർ ഹോട്ടലിൽ എത്തി മഞ്ജു താഴെ കാറിൽ ഇരിന്നു, മാധവൻ സാർ എന്നെ കാണാൻ മുറിയിൽ എത്തിയിരുന്നു എന്നും സുരേഷ് ഗോപി ഓർക്കുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *