എന്റെ വഴി മുടക്കി നിന്നത് ആ കുട്ടിയാണ് ! എത്രയോ അമ്മമാര്‍ വന്ന് എന്റെ നെഞ്ചത്ത് വീഴുന്നുണ്ട്. എത്രയോ പെണ്‍കുട്ടികള്‍ വരുന്നുണ്ട് ! സുരേഷ് ഗോപിയുടെ പ്രതികരണം !

സുരേഷ് ഗോപി ഇപ്പോഴും ഒരു വലിയ ചർച്ചയായി തന്നെ നിലകൊള്ളുമ്പോൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്തു രംഗത്ത് വരുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്, ഇപ്പോഴിതാ ഈ വിഷയത്തിൽ സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടുന്നത്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആ വാക്കുകൾ ഇങ്ങനെ, വളരെ ശുദ്ധതയോടെ കൂടി മാത്രമേ ഇത്തരം സാഹചര്യങ്ങളിലെല്ലാം പെരുമാറിയിട്ടുള്ളൂ. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും. ശരിക്ക് പറഞ്ഞാല്‍ എന്റെ വഴിമുടക്കിയാണ് നിന്നത്. രണ്ട് മൂന്ന് തവണ ഞാന്‍ പോകാന്‍ ശ്രമിച്ചപ്പോഴും ഇവര്‍ കുറുകെ നില്‍ക്കുകയാണ്. അവസാനം ഒരു കുനിഷ്ട് ചോദ്യം ചോദിച്ചപ്പോൾ, ഞാന്‍ വളരെ വാത്സല്യത്തോടെ മോളേ വെയ്റ്റ് ചെയ്യൂ നമുക്ക് കാണാം എന്നാണ് പറഞ്ഞത്.

ഞാൻ ഒരിക്കലും ആരോടും മോശമായ ഒരു രീതിയിൽ പെരുമാറാനോ സംസാരിക്കാനോ നോക്കിയിട്ടില്ല, ഒരിക്കലും മറ്റൊരു തരത്തില്‍ വിചാരിച്ചിട്ടേയില്ല. മാന്യത ഞാന്‍ എപ്പോഴും പുലര്‍ത്തിയിട്ടുണ്ട്. എന്നോട് ഇടപഴകിയിട്ടുള്ള മാധ്യമപ്രവര്‍ത്തകരോടെല്ലാം ചോദിച്ചാല്‍ അറിയാം. പൊതുജനത്തോട് ചോദിച്ചാലും അറിയാം. എത്രയോ അമ്മമാര്‍ വന്ന് എന്റെ നെഞ്ചത്ത് വീഴുന്നുണ്ട്. എത്രയോ പെണ്‍കുട്ടികള്‍ വരുന്നുണ്ട്. എന്റെ വാത്സല്യം എന്ന് പറയുന്നത് എന്റെ മകളുമായി ബന്ധപ്പെട്ട് കിടക്കുന്ന വാത്സല്യം തന്നെയാണ്. അത്രയും വാത്സല്യത്തോടെ തന്നെയാണ് മോളേ കാത്തിരിക്കൂ.. എന്ന് ഞാൻ വളരെ രസകരമായി പറഞ്ഞത്.

അതിന്റെ വീഡിയോ നിങ്ങളും കണ്ടു കാണുമല്ലോ, എന്റെ മുഖത്ത് എന്തെങ്കിലും ഒരു ഭാവ വ്യത്യാസം ഞങ്ങൾ കണ്ടോ.. അവരും ആ സമയത്ത് ചിരിച്ചുകൊണ്ടല്ലേ എന്നോട് ചോദ്യം ചോദിച്ചത്. ഇതിനു ശേഷം ഞാൻ ആ കുട്ടിയെ ഒരുപാട് വിളിച്ചു. അവരുടെ ഭർത്താവിന്റെ നമ്പറിലും വിളിച്ചു. എതെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പറയാൻ വേണ്ടി തന്നെയാണ് വിളിച്ചത്. അതല്ല ഇനി അവരുടെ ഉദ്ദേശം വേറെയാണെങ്കില്‍ പിന്നെ ആ വഴിക്ക് തന്നെ ഞാൻ നേരിടും എന്നും സുരേഷ് ഗോപി പറയുന്നു. സുരേഷ് ഗോപി പരസ്യമായി മാപ്പ് പറഞ്ഞിട്ടും താൻ അതിൽ തൃപ്തയല്ല എന്ന് പരാജകൊണ്ട് നിയമ നടപടിക്ക് ഒരുങ്ങുകയാണ് മാധ്യമ പ്രവർത്തക. എല്ലാ പിന്തുണയും പെൺകുട്ടിക്ക് നൽകുമെന്ന് സർക്കാരും വ്യക്തമാക്കി കഴിഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *