ഞാൻ ഒരു സാധാരണക്കാരനാണ് ! എന്റെ അധ്വാനത്തിന്റെ ഒരു വീതത്തിൽ നിന്നുമാണ് ഞാൻ സഹായങ്ങൾ ചെയ്യുന്നത് ! പണക്കാരെ വെച്ച് എന്നെ താര്യതമ്യം ചെയ്യരുത് ! സുരേഷ് ഗോപി പറയുന്നു !

സുരേഷ് ഗോപി എന്ന നടൻ നമ്മുടെ സൂപ്പർ സ്റ്റാർ എന്നതിലുപരി അദ്ദേഹം ഒരു തികഞ്ഞ മനുഷ്യസ്നേഹിയാണ്. ഒരു നടനെ എന്നതുപോലെ തന്നെ അദ്ദേഹത്തിലെ ആ നന്മ നിറഞ്ഞ മനസിനെയാണ് ഏവരും ആരാധിക്കുന്നതും സ്നേഹിക്കുന്നതും. എന്നാൽ അദ്ദേഹം പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ വിഷു കൈനീട്ടത്തിന്റെ പേരിലും അദ്ദേഹം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. പലരും പല സഹായങ്ങളും ആവിശ്യപ്പെട്ട് അദ്ദേഹത്തെ കാണാൻ എത്താറുണ്ട്, അത് ദിവസങ്ങൾ കഴിയുംതോറും ആളുകളുടെ എണ്ണം കൂടി വരുന്നത്പോലെയാണ് തോന്നുന്നത്, കാരണം ആ ചെല്ലുന്നവർക്ക് ഒരു കൈ സഹായം ലഭിക്കുന്നുണ്ട് എന്നതിന് തെളിവാണ്.

എന്നാൽ അദ്ദേഹം അതിഥിയായി അല്ലെങ്കിൽ അവതാരകനായി എത്തുന്ന പല പരിപാടികളിലും നമ്മൾ കണ്ടിട്ടുണ്ട് കഷ്ടപ്പെടുന്നവർക്ക് അദ്ദേഹം ഒരു കൈ സഹായം വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഈ സഹായങ്ങളിൽ കൂടുതലും സുരേഷ് ഗോപി ചെയ്യുന്നത് അദ്ദേഹത്തിന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നുമാണ്. പ സുരേഷ് ഗോപി അവതാരകനായി എത്തുന്ന ഷോകളിൽ നമ്മൾ കാണുന്നതാണ്, പലരും അവരുടെ ഇല്ലമായികളും കഷ്ടപാടുകളൂം പറയുമ്പോൾ എന്തെങ്കിലും ഒരു സഹായം സുരേഷ് ഗോപി നൽകുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹം ചില കാര്യങ്ങൾ തുറന്ന് പറയുകയാണ്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, തന്നെ വിളിക്കുന്ന എല്ലാവരെയും സഹായിക്കാന്‍ തനിക്ക് ആവില്ല, താൻ ഒരുപാട് കാലം സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു, ആ സമയത്ത് ചില മാറ്റി വെച്ച സിനിമകൾ ചെയ്യാം എന്ന് തീരുമാനിച്ചത് തന്നെ തനറെ മക്കളുടെ ഫീസ് അടക്കാൻ പണം ഇല്ലാതിരുന്നത് കൊണ്ടാണ് എന്നും അദ്ദേഹം പറയുന്നു..

എനിക്ക് എല്ലാവരെയും സഹായിക്കണം എന്നുണ്ട് പക്ഷെ സത്യത്തിൽ അതിനുള്ള സാമ്പത്തിക ശേഷി എനിക്കില്ല. മകളുടെ പേരിലുള്ള ട്രസ്റ്റിലേക്ക് സഹായം അഭ്യർത്ഥിച്ച് ഒരുപാട് പേരാണ് വിളിക്കുന്നത്, ട്രസ്റ്റ് അത് അന്വേഷിച്ച് അർഹതപെട്ടവരെ കഴിവതും സഹായിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്, അല്ലാതെ വിളിക്കുന്ന എല്ലാവര്‍ക്കും കൊടുക്കാനുള്ള സമ്പാദ്യം തനിക്കില്ല. നിങ്ങൾക്ക് അറിയാവുന്നതാണ്, കഴിഞ്ഞ അഞ്ച് വർഷമായി താൻ സിനിമ ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ ആ വരുമാനം പൂജ്യമായിരുന്നു.  ആ സമയത്ത് സിനിമ ചെയ്ത് സമ്പാദിച്ചവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വെച്ച് തന്റെ പ്രവൃത്തികളെ താരതമ്യം ചെയ്യരുത്.

ഞാൻ ഉള്ളതിൽ നിന്നല്ല എന്റെ ഇല്ലായിമയിൽ നിന്നുമാണ് പാവങ്ങളെ  സഹായിക്കുന്നത്. ഞാൻ  സിനിമയില്‍ നിന്നും വിട്ട് നിന്ന സമയത്ത് എന്റെ മകളുടെ ഫീസ് അടക്കാനുള്ള പണം പോലും സത്യത്തിൽ എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. എനിക്കിത് പറയുന്നതില്‍ ഒരു മാനക്കേടും തോന്നാറില്ല. 2019 സെപ്റ്റംബറില്‍ വാന്‍കൂവറില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള കാശ് എന്റെ അക്കൗണ്ടിലില്ലായിരുന്നു. ആ ഒരു നിമിഷത്തെ എന്റെ മനസിന്റെ തീരുമാനമായിരുന്നു വീണ്ടും സിനിമ ചെയ്തു തുടങ്ങാം എന്നത്. അങ്ങനെയാണ് കാവൽ എന്ന ചിത്രത്തിന് തുടക്കമായത് എന്നും ഇനിയും സിനിമ ചെയ്യണമെന്ന് നിശ്ചയിച്ചതും അതിനു ശേഷമാണ് എന്നും അദ്ദേഹം പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *