ഇ ബുള്‍ ജെറ്റ്, സംഗതി എന്തെന്ന് പിടികിട്ടാതെ മുകേഷ് ! മുഖ്യമന്ത്രിയെ വിളിക്കൂ’ എന്ന് സുരേഷ് ഗോപി ! വൈറൽ !
ഇപ്പോൾ കേരളക്കരയാകെ സംസാര വിഷയം ഇ ബുള്‍ ജെറ്റ്’ ആണ്. ഇത് സംഭവം എന്താണ് എന്ന് ഇപ്പോഴും പിടികിട്ടാത്ത ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്, പ്രശസ്തരായ യുട്യൂബ് വ്‌ളോഗര്‍മാരാണ് ഇവർ ഇവർട്ട് ചാനലിന്റെ പേരാണ് ഇ ബുള്‍ ജെറ്റ്. ഇവർ സഹോദരങ്ങളുമാണ്. അടുത്തിടെ ഇവരുടെ പുതിയ വാഹനം ഇവർ പുതിയ രൂപത്തിലും ഭാവത്തിലും ആക്കി മാറ്റിയിരുന്നു, ഈ മോഡിഫൈ ചെയ്ത വണ്ടി കൊണ്ട് എയര്‍ ഹോണ്‍ മുഴക്കി ആമ്ബുലന്‍സിന്റെ സയറാനും ഇട്ട് പോകുന്ന ദൃശ്യങ്ങലും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇവരുടെ വാഹനം കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് ഈ വണ്ടിക്ക് പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അത് നിഷേധിച്ചവരാണ് ഈ ബ്ലോഗര്‍മാര്‍.
ഒടുവില്‍ വാഹനം കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ലൈവ് വീഡിയോ സംപ്രേഷണം ചെയ്യുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. എന്തായാലും സഹോദരങ്ങളായ രണ്ട് ബ്ലോഗര്‍മാരേയും ഒടുക്കം നിയമപാലകർ അകത്താക്കുകയായിരുന്നു. അതിനു ശേഷം നിരവധി നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്, വളരെ വികാര ഭാവത്തിനാലാണ് സഹോദരന്മാർ പ്രതികരിച്ചത്, ഇവരുടെ ആരധകർ എന്ന രീതിയിൽ അവിടെ ഒത്ത് കൂടിയ 20 പേർക്കെതിരെയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ ഇവരെ വിമർശിച്ചും നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്.
എന്നാൽ ഇതൊരു വലിയ സംഭവമാക്കി എടുത്തിരിക്കുകയാണ് ഇവരുടെ ആരാധകർ, സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ക്കായി യുവാക്കള്‍ വലിയ രീതില്‍ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. യുവാക്കൾ മാത്രമല്ല സിനിമ താരങ്ങളും ഇവർക്ക് പിന്തുണ അറിയിച്ചു രംഗത്ത് വന്നിട്ടുണ്ട്, നടൻ ജോയ് മാത്യു, കുട്ടികള്‍ ചില്ലറക്കാരല്ല എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യു പിന്തുണ അറിയിച്ചത്. കുട്ടികള്‍ ചില്ലറക്കാരല്ല, ഈ ബുള്‍ ജെറ്റ് പൊളിയാണ് മാമൂല്‍ സാഹിത്യവും മാമാ പത്രപ്രവര്‍ത്തനവും ഈ പിള്ളേര്‍ ഉഴുതു മറിക്കുകയാണ്. ഇതിനൊരു പുതു മണ്ണിന്റെ മണമുണ്ട്, എന്നതുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. അതിനിടെ ഇവർ സഹായമഭ്യര്‍ത്ഥിച്ച് ചിലര്‍ സുരേഷ് ഗോപിയേയും മുകേഷിനേയും ഒക്കെ വിളിക്കുകയും ചെയ്തു. ഇവരുടെ പ്രതികരണങ്ങളുടെ ഓഡിയോയും ഇപ്പോള്‍ മറ്റൊരു വൈറലായി മാർക്കിരിക്കുന്നത്.
മുകേഷിനെ വിളിച്ചത് കോതമംഗലത്ത് നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ ആയിരുന്നു. മുകേഷ് സാര്‍ ആണോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസ് ആണെന്നാണ് മറുപടി പറഞ്ഞത്. ഇ ബുള്‍ ജെറ്റ് എന്ന് പറഞ്ഞാല്‍ എന്താണെന്ന് പോലും തുടക്കത്തില്‍ മുകേഷിന് മനസ്സിലായിരുന്നില്ല. പിന്നെ ഇ ബുള്‍ ജെറ്റ് എന്ന പേര് മനസ്സിലാക്കിക്കാനുള്ള തത്രപ്പാടില്‍ ആയി. ഇ ബഡ്ജറ്റ് എന്നാണ് ആദ്യം മുകേഷ് കേട്ടത്, പിന്നെ ഇ ബുള്ളറ്റ് എന്നും കേട്ടു. ഒടുക്കം സ്‌പെല്ലിങ് പറഞ്ഞുകൊടുത്തപ്പോഴാണ് ആ പേര് തന്നെ മനസ്സിലായത്. എന്തായാലും ഇങ്ങനെ ഒരു സംഗതി തനിക്കോ ഓഫീസിലുള്ളവര്‍ക്കോ അറിയില്ലെന്ന് സമ്മതിക്കാന്‍ മുകേഷ് മടിയൊന്നും കാണിച്ചില്ല. വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ടപ്പോള്‍ അന്വേഷിക്കട്ടേ എന്ന് പറഞ്ഞ് മുകേഷ് ഫോണ്‍ വയ്ക്കുകയും ചെയ്തു.
മറ്റൊരു ആരാധകർ വിളിച്ച് വിഷയത്തില്‍ സുരേഷ് ഗോപി ഇടപെടണം എന്ന ആവശ്യവും മുന്നോട്ട് വച്ചു. അപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ ഞെട്ടിപ്പിക്കുന്ന മറുപടി. അദ്ദേഹവും ഈ ബുള്ളെറ്റ് ജെറ്റ് എന്ന പേര് മനസിലാക്കി എടുക്കാൻ കുറച്ച് സമയം എടുത്തു. ഒടുവിൽ അദ്ദേഹം നിങ്ങൾ മുഖ്യമന്ത്രിയെ വിളിക്കു എന്നാണ് അദ്ദേഹം പറഞ്ഞത്, വിളിച്ചയാൾ തങ്ങൾക്ക് ഇതിൽ ഇടപെടാൻ പറ്റില്ലേ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി നമുക്ക് ഇതില്‍ ഇടപെടാന്‍ ഒക്കത്തില്ല. ഞാനൊക്കെ ചാണകമല്ലേ. ചാണകം എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ അലര്‍ജി ആകുമല്ലോ’. എന്തായാലും വിളിച്ച ആള്‍ സുരേഷ് ഗോപിയ്ക്ക് നന്ദി പറഞ്ഞ് ഫോണ്‍ വച്ചു. ഇത് ഇപ്പോൾ കേരളത്തിൽ ഒരു സംഭവമായി മാറിയിരിക്കുകയാണ്.
Leave a Reply