
‘എൻ്റെ വീട്ടിൽ നുഴഞ്ഞു കയറി ബന്ധം സ്ഥാപിച്ച ഒരാളാണ് നടി ജോമോൾ’ ! സുരേഷ് ഗോപി തുറന്ന് പറയുന്നു !!!
ഒരു നടൻ എന്നതിലുപരി ഏറെ മനുഷ്യ സ്‌നേഹി കൂടിയായ ഒരാളാണ് സുരേഷ് ഗോപി, മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ആയ അദ്ദേഹം ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല, യെന്നിരുന്നാലും ടെലിവിഷൻ ഷോകളിൽ നിറ സാന്നിധ്യമായിരുന്നു, ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് സുരേഷ് ഗോപി, ഒരു നായകൻ എന്ന നിലയിൽ അദ്ദേഹം തുടക്കം കുറിച്ചത് തലസ്ഥാനം എന്ന ചിത്രത്തിലൂടെയായിരുന്നു…. കളിയാട്ടം എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച നടനുള്ള നാഷണൽ അവാർഡും സ്റ്റേറ്റ് അവാർഡും ലഭിച്ചിരുന്നു…
സിനിമയിൽ ഉള്ളവർക്കായാലും പുറത്തുള്ളവർക്കായാലും അദ്ദേഹം ഒരുപാട് സഹായങ്ങൾ ചെയ്യാറുണ്ട്, പക്ഷെ അതൊന്നും അദ്ദേഹം പറഞ്ഞു നടക്കാത്തതുകൊണ്ട് ആരും അറിയുന്നില്ല എന്നത് വാസ്തവം, അന്തരിച്ച നടൻ രതീഷിന്റെ കുടുംബത്തിന് സുരേഷ് ഗോപി ഒരുപാട് സഹായങ്ങൾ ചെയ്തിരുന്നു, ഇപ്പോൾ കഴിഞ്ഞ ദിവസം തന്റ്റെ മരിച്ചുപോയ മകളുടെ പേരിൽ 7.6 ലക്ഷം രൂപ ചിലവഴിച്ച് പുതിയ ഓക്സിജൻ നൽകുന്ന പ്രാണ പദ്ധതിയിലേക്ക് നൽകിയിരുന്നത്….
സിനിമയിൽ കൂടെ അഭിമാനിച്ചവരിൽ നിരവധി പേരുമായി അദ്ദേഹം ഇപ്പോഴും ആ സൗഹൃദം സൂക്ഷിക്കുന്ന ഒരാളാണ്, അത്തരത്തിൽ തനിക്ക് ഏറെ പ്രിയങ്കരിയായ ജോമോൾ എന്ന ഗൗരിയെ കുറിച്ച് പറയുകയാണ് സുരേഷ് ഗോപി, അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.. ജോമോള്‍ എന്ന ഗൗരിയെക്കുറിച്ച് ഓര്‍ക്കുമ്ബോള്‍ ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയാണ് മനസ്സില്‍ വരുന്നത്. 1988 തൃത്താല പുഴ, ചുട്ടുപൊള്ളുന്ന പുഴമണലില്‍കൂടി പല്ലക്കിലിരുന്ന് പോകുന്ന ഒരു ഉണ്ടക്കണ്ണിയായിട്ടാണ് ഞാന്‍ ആദ്യമായി ഗൗരിയെ കാണുന്നത്. അന്ന് ഗൗരിയെ കാണുമ്ബോള്‍ ഭയങ്കര കൗതുകം തോന്നിയിരുന്നു..

സാധാരണ കുട്ടികളില്‍ കാണാന്‍ കഴിയാത്ത ഒരു പ്രത്യേക മുഖമുള്ള കുട്ടി, വല്ലാത്തൊരു ഭംഗി. അതിലുപരി മനോഹരമായ ചിരി. ഇതൊക്കെ ഭയങ്കരമായിട്ട് അന്നെന്നെ ആകര്‍ഷിച്ചിരുന്നു. ഇത് കഴിഞ്ഞു 90 കാലഘട്ടങ്ങളില്‍ എന്റെ കുടുംബവും ഗൗരിയുമായി ഭയങ്കര ആത്മ ബന്ധമായി, എന്റെ ഭാര്യയും മക്കളുമൊക്കെയായി ഗൗരി നല്ല അടുപ്പമായി. അങ്ങനെ എന്റെ വീട്ടിലെ ഒരംഗത്തെ പോലെ നുഴഞ്ഞുകയറിയ സഹോദരിയാണ് ഗൗരി എന്ന ജോമോൾ എന്നും അദ്ദേഹം പറയുന്നു…
ഇതുനു മുമ്പും നടി ചാഞ്ചലും ജോമോളുമായുള്ള സൗഹൃദം ചാഞ്ചല് തുറന്ന് പറഞ്ഞിരുന്നു, സിനിമ മേഖലയിൽ തനിക്ക് ആകെയുള്ള ഒരു സുഹൃത്ത് ജോമോൾ ആണെന്നും ചഞ്ചലും പറഞ്ഞിരുന്നു, ജോമോൾ സിനിമയിലേക്ക് തിരിച്ചുവന്നെങ്കിലും താരത്തിന് ചിത്രങ്ങൾ കുറവാണ്…
Leave a Reply